കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി

Google Oneindia Malayalam News

ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കി. നിയമത്തിലെ ഭരണഘടനാ ലംഘനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സമാനമായ പ്രമേയം കേരളവും പഞ്ചാബും പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് കഴിഞ്ഞദിവസം ഉന്നത നേതാക്കള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കിയത്.

Asho

ബിജെപി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കിയത്. ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ ബഹളത്തില്‍ മുങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാനും ചില അംഗങ്ങള്‍ ശ്രമിച്ചു. സിഎഎയെ അനുകൂലിച്ച് അവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണംസിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് സിഎഎയില്‍ പറയുന്നത്. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം സഹിച്ച് എത്തിയവരെയാണ് പരിഗണിക്കുന്നതെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വാദിക്കുന്നു.

നിയമത്തിനെതിരെ ദേശവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. ഈ വാരം ആദ്യത്തില്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും സ്റ്റേ ചെയ്തില്ല. പ്രതികരണം അറിയിക്കാന്‍ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ചിരിക്കുകയാണ് കോടതി. നിയമം നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

English summary
Rajasthan assembly passes resolution against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X