കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ മുസ്ലീങ്ങളും ദളിതരും.. ആള്‍ക്കൂട്ട കൊലയ്ക്ക് മറുപടി

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിക്ക് വന്‍ തിരിച്ചടി.ഭരണവിരുദ്ധ വികാരവും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും പാര്‍ട്ടിയെ വരിഞ്ഞ് മുറുക്കുകയാണ്. പുറത്ത് വന്ന സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് എതിരായ ഭരണ വിരുദ്ധ വികാരവും ശക്തമാണ്.

പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?

ഇതിനിടെ ന്യൂനപക്ഷങ്ങളും ബിജെപിക്കെതിരെ പാലം വലിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ബീഫിന്‍റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലയ്ക്ക് ഇത്തണവത്തെ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളും മുന്നറിയിപ്പ് നല്‍കുന്നത്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

രാജസ്ഥാനിലെ ജനവിധിയില്‍ നിര്‍ണായകമാണ് ജാതി സമവാക്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഓരോ പാർട്ടിയുടെയും മുൻപിലെ പ്രധാന കടമ്പ. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 10 വിജയിച്ചായിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരത്തില്‍ വന്നത്.

മുസ്ലീം ദളിത് വോട്ടുകള്‍

മുസ്ലീം ദളിത് വോട്ടുകള്‍

എന്നാല്‍ ഡിസംബര്‍ ഏഴിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ പകുതി സീറ്റില്‍ പോലും ബിജെപി നിലം തൊടില്ലെന്നാണ് ന്യൂനപക്ഷങ്ങളുടെ മുന്നറിയിപ്പ്. ഇവിടെ ദളിത് മുസ്ലീം വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. എന്നാല്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ന്യൂനപക്ഷങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

പശുവിന്‍റെ പേരില്‍

പശുവിന്‍റെ പേരില്‍

പശുവിന്‍റെ പേരില്‍ ഇവിടെ മൂന്ന് പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകേണ്ടി വന്നത്. പെഹ്ലു ഖാന്‍, ഉമര്‍ ഖാന്‍, റക്ബര്‍ ഖാന്‍ എന്നിവരെയാണ് പശു കടുത്ത് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊന്നത്. എന്നാല്‍ ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ ചെയ്തതാകട്ടെ കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും ഇതിന് മറുപടി നല്‍കുമെന്നും ഇവിടുത്തെ മുസ്ലീങ്ങള്‍ പറയുന്നു.

ഭയത്തോടെ

ഭയത്തോടെ

പ്രദേശത്തെ പകുതിയില്‍ അധികം പേരും പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. എന്നാല്‍ പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ശേഷം ഭയത്തോടെയാണ് പശുക്കളേയും കൊണ്ട് പലരും മേയ്ക്കാന്‍ പുറത്തിറങ്ങുന്നതെന്ന് പ്രദേശവാസിയായ പപ്പു ഖാന്‍ പറയുന്നു.

രണ്ടു തട്ടില്‍

രണ്ടു തട്ടില്‍

പശുവിന്‍റെ പേരില്‍ പ്രദേശത്തെ ഹിന്ദുവും മുസ്ലീം രണ്ട് തട്ടിലായെന്നും പപ്പു ഖാന്‍ പറയുന്നു. ഇപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷ കോണ്‍ഗ്രസിലാണ്. ബിജെപിയില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. പശുവിന്‍റെ പേരില്‍ ഇനി ഒരാള്‍ പോലും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രദേശത്തെ മുസ്ലീങ്ങള്‍ വ്യക്തമാക്കുന്നു. ഇത് സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലേറണമെന്നും ഇവര്‍ പറയുന്നു.

വോട്ട് ബാങ്ക്

വോട്ട് ബാങ്ക്

മുസ്ലീങ്ങളെ ബിജെപി വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നത്. അല്‍വാര്‍ ജില്ലയില്‍ ഉള്ള രാംഗാര്‍ഗ് മണ്ഡലത്തില്‍ മുസ്ലീങ്ങളാണ് ഭൂരിപക്ഷം. എന്നിട്ട് പോലും ബിജെപി മുസ്ലീങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇവിടുത്തെ മുസ്ലീങ്ങള്‍ പറയുന്നു

ദളിത് വിഭാഗം

ദളിത് വിഭാഗം

രാജസ്ഥാനില്‍ 1.25 കോടിയാണ് ദലിതര്‍. ആകെ ജനസംഖ്യയുടെ 17.5 ശതമാനം. കോണ്‍ഗ്രസിനൊപ്പമായിരുന്ന ഇവര്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേരിമാറി. അതിന്‍റെ ഗുണം ലഭിച്ചത് ബിജെപിക്കായിരുന്നു. അല്‍വാര്‍ ജില്ലയില്‍ 7.5 ലക്ഷം ദളിതരാണ്. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ കൂടി ചേരുമ്പോള്‍ അത് 9 ലക്ഷമാകും.

പിന്നാക്ക വിഭാഗങ്ങള്‍

പിന്നാക്ക വിഭാഗങ്ങള്‍

അല്‍വാറില്‍ മാത്രം 4.5 ലക്ഷം പട്ടിക ജാതിക്കരും, 3.6 ലക്ഷം യാദവരും മൂന്ന് ലക്ഷം ബ്രാഹ്മണരും 3.5 ലക്ഷം മുസ്ലീങ്ങളും ബാക്കി മറ്റ് വിഭാഗക്കാരുമാണ്. രാജസ്ഥാനിലെ ജനവിധിയില്‍ നിര്‍ണായകമാണ് ജാതി സമവാക്യം. ദലിതുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കൂടിയെന്നാണ് ബിജെപി ഭരണത്തിനിടെ ആ വിഭാഗത്തിന്റെ പരാതി

പരാതി

പരാതി

ദലിതുകളും ജാട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ജാട്ടുകള്‍ക്കൊപ്പം നിന്നുവെന്നും പരാതിയുണ്ട്. .പട്ടിക ജാതി വര്‍ഗ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചതിനെതിരെ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ധില്‍ പോലീസ് വെടിവെപ്പില്‍ പവന്‍ കുമാര്‍ ജാദവ് എന്ന് ദളിത് വിഭാഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതീക്ഷയില്‍

പ്രതീക്ഷയില്‍

സംഭവത്തില്‍ അല്‍വാര്‍ ജില്ലയിലെ കൈര്‍ത്താലിലുള്ള മൂവായിരത്തിലധികം ആളുകള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.ഈ അതൃപ്തി തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പുറത്തുവന്ന അഭിപ്രായ സര്‍വേകളെല്ലാം ദളിത് പിന്തുണ കോണ്‍ഗ്രസിനെന്നാണ് പറയുന്നത്. ദലിത് വോട്ടില്‍ മായാവതിയുടെ ബി.എസ്.പി വിള്ളലുണ്ടാക്കുമോ എന്ന സംശയം കോണ്‍ഗ്രസിനുണ്ട്.

കേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോകേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോ

കുട്ടി ട്രാന്‍സ്ജെന്‍റര്‍..കുട്ടി ട്രാന്‍സ്ജെന്‍റര്‍.."പികെ ഷിബു" എന്ന് പേരിട്ടു! സ്വാമി സന്ദീപാനന്ദയെ അപമാനിച്ച് സംഘപരിവാര്‍

English summary
Rajasthan Assembly polls: Alwar may slip out of BJP's grip as lynchings, subjugation of SC/STs polarise voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X