കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വെടിവെച്ച് കൊന്ന് എടിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; യുവതി ഹണി ട്രാപ്പിലെ കണ്ണി!!

ഭീകരവിരുദ്ധ സ്‌ക്വാഡിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആശിഷ് പ്രഭാകറാണ് ആത്മഹത്യ ചെയ്ത്

Google Oneindia Malayalam News

ജയ്പൂര്‍: ബ്ലാക്ക്‌മെയില്‍ ചെയ്ത യുവതിയെ വെടിവെച്ചുകൊന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹ്യ ചെയ്തു. ഭീകരവിരുദ്ധ സ്‌ക്വാഡിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആശിഷ് പ്രഭാകറാണ് ആത്മഹത്യ ചെയ്ത്. എന്നാല്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ജയ്പൂരിലെ ബോംബെ ആശുപത്രിയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്. രാത്രിയില്‍ സ്ഥലത്തെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

മൃതദേഹം കാറിനുള്ളില്‍

മൃതദേഹം കാറിനുള്ളില്‍

ജയ്പൂരിലെ ജഗത് പുര ഏരിയയില്‍ വ്യാഴാഴ്ച രാത്രി നെറ്റിയില്‍ വെടിയേറ്റ പാടുകളോടെ ബോംബെ ആശുപത്രിയ്ക്ക് സമീപത്തെ അടച്ചിട്ട എസ് യുവിയ്ക്കുള്ളിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് ഇരുപത്കാരി

കൊല്ലപ്പെട്ടത് ഇരുപത്കാരി

രാത്രി എട്ട് മണിയോടെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രഭാകര്‍ ഇരുപതുതകാരിയായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസ് വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആത്മഹത്യാക്കുറിപ്പില്‍

ആത്മഹത്യാക്കുറിപ്പില്‍

എടിഎസ് ഉദ്യോഗസ്ഥന്‍ എഴുതിയ രണ്ട് ദൈര്‍ഘ്യമുള്ള ആത്മഹത്യാക്കുറിപ്പില്‍ തെറ്റായ വഴി തിരഞ്ഞെടുത്തതിന് ഭാര്യയോട് മാപ്പപേക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ യുവതി തന്ന ബ്ലാക്ക്‌മെയില്‍ ചെയ്തതുകൊണ്ടാണ് കൊലപ്പെടുത്തേണ്ടിവന്നതെന്നും വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയ വില്ലനോ!

സോഷ്യല്‍ മീഡിയ വില്ലനോ!

ആത്മഹത്യാക്കുറിപ്പില്‍ തന്നെ അപമാനിച്ച ചില ഫേസ്ബുക്ക് അക്കൗണ്ടുകളും ചില ഫോണ്‍ നമ്പറുകളും അവരുടെ ഉടമകളെക്കുറിച്ചും വെളിപ്പെടുത്തലുകളുണ്ട്.

 പോസ്റ്റ് മോര്‍ട്ടത്തിന്

പോസ്റ്റ് മോര്‍ട്ടത്തിന്

അര്‍ദ്ധരാത്രി 1.30ഓടെ സ്ഥലത്തെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

സംശയത്തിന് വകയുണ്ട്

സംശയത്തിന് വകയുണ്ട്

ആത്മഹത്യയ്ക്ക് മുമ്പായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച പ്രഭാകര്‍ ബോംബെ ആശുപത്രിയ്ക്ക് സമീപത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട എസ് യുവി പരിശോധിക്കാന്‍ സഹപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ട് 5.30ന് ഓഫീസില്‍ നിന്നിറങ്ങിയ പ്രഭാകര്‍ യുവതിയ്‌ക്കൊപ്പം നഗരത്തില്‍ കറങ്ങുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാക്കേറ്റം മരണത്തില്‍

വാക്കേറ്റം മരണത്തില്‍

യുവതിയും എടിഎസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും വാക്കേറ്റത്തിനൊടുവില്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കാറിന്റെ ഉള്ളിലും കണ്ണാടിയിലും വെടിയേറ്റതിന്റെ പാടുകളുണ്ട്. ചില രേഖകള്‍ ഉള്‍പ്പെട്ട സ്യൂട്ട്‌കേയ്‌സും വാഹനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എടിഎസും മറ്റ് ചില വ്യക്തികളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെടുത്തത്.

English summary
A 42-year-old officer of the Rajasthan Police Services (RPS), working as additional SP with the anti-terrorism squad (ATS), allegedly killed a 36-year-old woman before shooting himself with his service revolver in an SUV parked near under-construction Bombay Hospital in Jagatpura on Thursday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X