കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ കോട്ടയിലും ബിജെപി തേരോട്ടം, 15 സീറ്റ് പിടിച്ചെടുത്തു, രാജസ്ഥാനില്‍ ഗെലോട്ടിന് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ എല്ലാ തന്ത്രങ്ങളും പാളി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം തന്നെയാണ് കണ്ടിരിക്കുന്നത്. അതിലുപരി സച്ചിന്‍ പൈലറ്റിന്റെ കോട്ടയില്‍ കോണ്‍ഗ്രസ് വീണതും വസുന്ധര രാജയുടെ തിരിച്ചുവരവും കൂടിയാണ് രാജസ്ഥാനില്‍ കണ്ടിരിക്കുന്നത്. ഇതുവരെ പതുങ്ങിയിരുന്ന ബിജെപി കൂടുതല്‍ കരുത്തോടെ ഗെലോട്ടിന്റെ സര്‍ക്കാരിന്റെ വീഴ്ത്താനുള്ള നീക്കം സജീവമാക്കും. ഇതുവരെ ഗെലോട്ട് കളിച്ചിരുന്ന നാടകം ഇതോടെ യാഥാര്‍ത്ഥ്യമാവുകയാണ്.

പൊളിച്ചടുക്കി ബിജെപി

പൊളിച്ചടുക്കി ബിജെപി

ഇതുവരെ 4051 സീറ്റുകളിലെ ഫലമാണ് പുറത്തുവിട്ടത്. അതില്‍ 1836 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി വിജയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് 1718 സീറ്റുകളിലാണ് വിജയിച്ചത്. സ്വതന്ത്രര്‍ 422 സീറ്റില്‍ വിജയിച്ചു. ഹനുമാന്‍ ബേനിവാളിന്റെ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി 56 സീറ്റ് നേടി. അമ്പരപ്പിച്ച് കൊണ്ട് സിപിഎം 16 സീറ്റ് നേടി. ബിഎസ്പി മൂന്ന് സീറ്റും സ്വന്തമാക്കി. സിലാ പരിഷത്തില്‍ ബിജെപി 326 സീറ്റും കോണ്‍ഗ്രസ് 250 സീറ്റുകളും നേടി. ആര്‍എല്‍പി പത്തും സിപിഎം രണ്ടും സീറ്റുകള്‍ സ്വന്തമാക്കി. ഇനിയും കുറച്ച് സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്.

സച്ചിന്റെ കോട്ടയിലും

സച്ചിന്റെ കോട്ടയിലും

സച്ചിന്‍ പൈലറ്റിന്റെ കോട്ടയായ ടോങ്കിലും ബിജെപിയാണ് മുന്നേറ്റമുണ്ടാക്കിയത്. ടോങ്കിലെ 25 സീറ്റില്‍ 15 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. ഇത് രണ്ട് സന്ദേശമാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. ഒന്ന് സച്ചിന്റെ ജനപ്രീതി ഇടിഞ്ഞിരിക്കുന്നു. രണ്ടാമത്തെ കാര്യം അശോക് ഗെലോട്ടിന്റെ സര്‍ക്കാരിന് പഴയത് പോലെയുള്ള കരുത്തില്ല. സച്ചിന്റെ ടീമില്‍ നിന്നുള്ള പ്രചാരണവും വിചാരിച്ചത് പോലെയുണ്ടായിരുന്നില്ല. ഈ മാസം കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാവുമെന്ന് അജയ് മാക്കന്‍ പറഞ്ഞെങ്കില്‍ അത് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവും.

കോണ്‍ഗ്രസ് കോട്ടകള്‍ വീണു

കോണ്‍ഗ്രസ് കോട്ടകള്‍ വീണു

ഭരിക്കുന്ന പാര്‍ട്ടികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രീതിയാണ് ഇതോടെ മാറിയത്. ബിജെപി അത് മാറ്റിയെഴുതി. കോണ്‍ഗ്രസ് നേതാക്കളുടെ കോട്ടകളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആകെ നേടിയത് 11 സീറ്റാണ്. 13 സീറ്റുമായി ഇവിടെ ബിജെപി മുന്നിലെത്തി. ഇവിടെ പഞ്ചായത്ത് സമിതിയില്‍ ഇനി ബിജെപി ഭരിക്കും. അതേസമയം ഗെലോട്ട് ക്യാമ്പിന് വന്‍ തിരിച്ചടിയാണിത്.

മന്ത്രിമാരുടെ മണ്ഡലങ്ങളില്‍

മന്ത്രിമാരുടെ മണ്ഡലങ്ങളില്‍

ഗെലോട്ട് മന്ത്രിസഭയിലെ പ്രമുഖ മന്ത്രി രഘുശര്‍മയുടെ മണ്ഡലമായ അജ്‌മേറില്‍ ബിജെപി ഒമ്പത് പഞ്ചായത്ത് സമിതികളിലും ഭരണം പിടിച്ചു. കോണ്‍ഗ്രസിന് ആകെ രണ്ട് പഞ്ചായത്ത് സമിതികളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. നിംബാഹേര പഞ്ചായത്ത് സമിതി മേഖലയില്‍ 14 സീറ്റുകള്‍ ബിജെപി വിജയിച്ചു. ഇത് കോണ്‍ഗ്രസിന്റെ മന്ത്രി ഉദയ് ലാല്‍ അഞ്ജനയുടെ മണ്ഡലമാണ്. ഹിന്ദോളിയില്‍ 13 പഞ്ചായത്ത് സമിതികള്‍ ബിജെപി നേടി. ഇത് മന്ത്രി അശോക് ചന്ദനയുടെ കോട്ടയാണ്.

ഇവ ബിജെപി ഭരിക്കും

ഇവ ബിജെപി ഭരിക്കും

അജ്‌മേര്‍, ബാര്‍മര്‍, ഭില്‍വാര, ബുന്ദി, ചിറ്റോര്‍ഗഡ്, ചുരു, ജലാരെ, ജലാവര്‍, ജുന്‍ജുനു, പലി, രാജ്‌സമന്ദ്, സികര്‍, ടോങ്ക്, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ ബോര്‍ഡുകള്‍ ബിജെപി ഭരിക്കും. കോണ്‍ഗ്രസ് വെറും അഞ്ച് ജില്ലകളില്‍ മാത്രമാണ് ഭരണം നേടുക. ബനസ്വാര, ഭില്‍വാര, പ്രതാപ്ഗഡ്, ഹനുമാന്‍ഗഡ്, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടായത്. ബിജെപിയുടെ സഖ്യകക്ഷിയായ ആര്‍എല്‍പി നഗൗറില്‍ മുന്നിലെത്തി. ഇവിടെ 20 സീറ്റ് ആര്‍എല്‍പിയും ബിജെപി 18 സീറ്റും നേടി. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലൊതുങ്ങി. ബാര്‍മറില്‍ ആര്‍എല്‍പി കിംഗ്മേക്കറാവും. എല്ലാ പാര്‍ട്ടിക്കും ഓരോ സീറ്റ് മാത്രമാണ് ഉള്ളത്.

വസുന്ധരയുടെ തിരിച്ചുവരവ്

വസുന്ധരയുടെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്റെ കുതിരക്കച്ചവട നാടകം കഴിഞ്ഞത് മുതല്‍ വസുന്ധര രാജ സംസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഇത് അവരുടെ വിജയം കൂടിയാണ്. അമിത് ഷായ്ക്ക് കൃത്യമായ സന്ദേശം വിജയത്തിലൂടെ അവര്‍ നല്‍കി. ആരാണ് രാജസ്ഥാനില്‍ ഏറ്റവും കരുത്തുറ്റത് എന്ന് വസുന്ധര തെളിയിച്ചു. ബിജെപിയില്‍ വിഭാഗീയത കാരണം ഒരു നേതാവും മുന്‍നിരയില്‍ ഇല്ലായിരുന്നു. അവിടെ നിന്നാണ് ഈ വിജയത്തിലേക്ക് വസുന്ധര ബിജെപിയെ നയിച്ചത്. കൃത്യമായ പ്രചാരണവും നേതാക്കളെ ഒന്നിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ വരവ് കൂടിയാണിത്.

ചാണക്യ തന്ത്രം പൊളിഞ്ഞു

ചാണക്യ തന്ത്രം പൊളിഞ്ഞു

കോണ്‍ഗ്രസിലെ മാസ്റ്റര്‍ പ്ലാനര്‍ ആയിട്ടുള്ള അശോക് ഗെലോട്ടിന്റെ വലിയ വീഴ്ച്ചയാണിത്. സച്ചിന്‍ പൈലറ്റിനെ പിണക്കിയാല്‍ രാജസ്ഥാനില്‍ ശക്തനായി തുടരാനാവില്ല എന്ന് ഗെലോട്ടിന് മനസ്സിലായി. ബിജെപിയെ പഴിച്ചാരിയുള്ള ഗെലോട്ടിന്റെ നാടകമാണ് എല്ലാം താളം തെറ്റിച്ചത്. വോട്ടെടുപ്പിന്റെ സമയത്ത് അദ്ദേഹം കുതിരക്കച്ചവട ആരോപണം ഉന്നയിച്ചതും ജനങ്ങള്‍ക്ക് തട്ടിപ്പാണെന്ന് മനസ്സിലായി. ശരിക്കും പ്രവര്‍ത്തിച്ചാല്‍ അത് വലിയ നേട്ടമായി ബിജെപിക്ക് മാറുമെന്ന് വസുന്ധര തെളിയിക്കുകയും ചെയ്തു. രാജസ്ഥാനിലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് വീഴാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Actor Krishnakumar exclusive interview

English summary
rajasthan: bjp bags most seats in sachin pilot's constituency setback for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X