കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെലോട്ട് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ തലവന്‍... വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിവാദ പ്രസ്താവനുമായി ബിജെപി നേതാവ്. ഗെലോട്ട് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ തലവനാണെന്നായിരുന്നു രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയയുടെ പരാമര്‍ശം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഗെലോട്ട് അണിനിരന്നതാണ് പരാമര്‍ശത്തിന് കാരണം. ഗെലോട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുകയാണെന്ന് പൂനിയ പറഞ്ഞു.

1

അശോക് ഗെലോട്ട് സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതോടെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന് പ്രോത്സാഹനമായിരിക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ ആളിപ്പടരുകയാണെന്നും പൂനിയ ആരോപിച്ചു. ഈ പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടാണ് പണം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആ സംഘടനയ്ക്ക് സിമിയുമായി ബന്ധമുണ്ടെന്നും പൂനിയ ആരോപിച്ചു. ഈ സമരങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ശ്യംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂനിയ വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ ഈ സമരങ്ങള്‍ക്ക് പിന്നിലുള്ളത് കൊണ്ട് തന്നെ, ഗെലോട്ട് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിന്റെ തലവനാണെന്ന് എനിക്ക് പറയാന്‍ സാധിക്കും. ഗെലോട്ടിന്റെ പ്രവര്‍ത്തി വളരെ നാണംകെട്ടതാണെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും പൂനിയ ആരോപിച്ചു. കഴിഞ്ഞ ദിവസം സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍, തനിക്ക് മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ലെന്നും, തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നോടും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ അവര്‍ ആവശ്യപ്പെടും. എങ്കില്‍ ആദ്യം തടങ്കല്‍ പാളയത്തിലേക്ക് പോകുന്നത് ഞാനായിരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ഈ നിയമം പിന്‍വലിച്ചേ മതിയാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം മാനിച്ചാകണം നിയമം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെ

English summary
rajasthan bjp chief calls ashok gehlot leader of tukde tukde gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X