ലൈംഗിക ചൂഷണം; ബിജെപി നേതാവിന്റെ മകനെതിരെ യുവതിയുടെ പരാതി
ജോധ്പുര്‍: ബിജെപി നേതാവിന്റെ മകന് ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി യുവതി പോലീസില്‍ പരാതി നല്കി. കൊല്‍ക്കത്തയില്‍ സ്ത്രീകളുടെ വസ്ത്രാലയം നടത്തുന്ന യുവതിയാണ് പരാതിക്കാരി. രാജസ്ഥാനിലെ ജോധ്പുരില്‍ ബിജെപി കൗണ്‍സിലര്‍ ഹരിഗോപാലിന്റെ മകനായ ഗോപാല്‍ രതി രണ്ടുവര്‍ഷമായി തന്നെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവരിയാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
2013ലാണ് യുവതിയും ഗോപാലും ആദ്യമായി കണ്ടുമുട്ടുന്നത്. കടയില്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഗോപാല്‍. അവിടെവച്ചുണ്ടായ പരിചയം പിന്നീട് പ്രണയമായിവളര്ന്നു. വിവാഹവാഗ്ദാനം നല്കിയ ഗോപാല്‍ ഇതിനിടെ യുവതിയെ ജോധ്പുരിലേക്ക് വിളിച്ചുവരുത്തി. അവിടെവച്ച് ഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറഞ്ഞു.

പിന്നീട് രണ്ടുവര്‍ഷത്തിനിടെ പലയിടങ്ങളിലും വച്ച് പലസ്ഥലത്തും വച്ച് ഗോപാല്‍ പീഡനത്തിന് ഇരയാക്കി. എന്നാല്‍, ഇപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. വിവാഹവാഗ്ദാനം നല്‍കിയത് ലൈംഗികമായി പീഡിപ്പിക്കാനുള്ള ഉദ്ദേശത്തോടു കൂടിയുള്ളതായിരുന്നെന്ന് യുവതി ആരോപിക്കുന്നു.
അതേസമയം, തന്റെ മകനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഹരിഗോപാല്‍ വ്യക്തമാക്കി. യുവതി രണ്ടുവര്‍ഷമായി മകനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ്. പണം ആവശ്യപ്പെട്ടായിരുന്നു ബ്ലാക്ക്മെയില്‍. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് പോലീസ് അന്വേഷിച്ചുവരികയാണ്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications