അഴിമതിയില്‍ മോദി നമ്പര്‍ വണ്‍!! പ്രധാനമന്ത്രിക്കെതിരെയുള്ള പ്രസ്താവന ബിജെപി മന്ത്രിയുടേത്
ദില്ലി: മോദിയെ അഴിമതിക്കാരനായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് ബിജെപി മന്ത്രി. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി മന്ത്രി ഡോ. ജസ്വന്ത് സിന്‍ഹയാണ് മോദിയെ ലോകത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. വസുന്ധര രാജെ സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ജസ്വന്ത് സിംഗ് യാദവാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അഗ്രോ ട്രേഡ് ടവര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഇന്ന് മഹത്തായ ദിവസമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി വന്‍ ഭൂരിപക്ഷത്തോടെയാണ് രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതെന്നും ചൂണ്ടിക്കാണിച്ചു. ലോകത്തിലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുന്നതിന് പകരം ഏറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രമാരില്‍ മുന്നില്‍ മോദിയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

മന്ത്രിയ്ക്ക് സംഭവിച്ചത് അബദ്ധമാണെങ്കിലും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത് ഓടുന്നുണ്ട്. വിവാദ പരാമര്‍ശത്തിന് പിന്നാലെ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സ്ഥലത്തുനിന്ന് ഉടന്‍ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം മനഃപ്പൂര്‍വ്വമായിരുന്നുവെന്നും അതിനാലാണ് വേഗം മടങ്ങിപ്പോയതെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications