കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വേണ്ടെന്ന എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

കോട്ട: അപകടത്തില്‍ പെടുന്ന ബൈക്ക് യാത്രികരില്‍ ഭൂരിഭാഗം പേരും മരിക്കുന്നത് തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുമൂലമാണ്. അതുകൊണ്ടുതന്നെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍, രാജസ്ഥാനിലെ ഒരു എംഎല്‍എ പറയുന്നത് ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതില്ലെന്നാണ്.

സെന്റര്‍ ഫോര്‍ റോഡ് സേഫ്റ്റി രാജസ്ഥാനിലെ കോട്ടയില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കവെ എംഎല്‍എ ഭവാനി സിങ് ആണ് ഹെല്‍മെറ്റ് ആവശ്യമില്ലെന്ന പരാമര്‍ശം നടത്തിയത്. ഹെല്‍മെറ്റ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പോലീസില്‍ നിന്നും മുഖംമറച്ച് രക്ഷപ്പെടാന്‍ കുറ്റവാളികള്‍ ഹെല്‍മറ്റിനെ ആശ്രയിക്കുന്നുണ്ടെന്ന് എംഎല്‍എ പറയുന്നു.

halmetnew

കൂടാതെ ഹെല്‍മെറ്റ് യാത്രികര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും ചൂടുള്ള സമയങ്ങളില്‍ യാത്രികര്‍ക്ക് ഹെല്‍മെറ്റ് ബാധ്യതയാണ്. സര്‍ക്കാര്‍ എസി റൂമിലിരുന്നു നിയമങ്ങള്‍ പാസാക്കുന്നു. എന്നാല്‍ ബുദ്ധിമുട്ടിലാക്കുന്നത് ജനങ്ങളെയാണ്. ഇത്തരം നിയമങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അപകട രഹിതമായ ചെറിയ റോഡുകളില്‍ മാത്രമാണ് ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടെന്ന് എംഎല്‍എ പറഞ്ഞതെന്ന് ബിജെപി നേതാവും കോട്ട മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ സുനിത വ്യാസ് പറഞ്ഞു. എന്നാല്‍, നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് പരിപാടിയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

English summary
Rajasthan BJP MLA Bhawani Singh opposes wearing helmets,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X