കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയെ പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; വര്‍ഗ്ഗീയത ഇവിടെ വിലപ്പോവില്ല, കേസ് സിബി-സിഐഡിക്ക്

Google Oneindia Malayalam News

ജയ്പൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പേരില്‍ വലിയ തോതിലുള്ള വര്‍ഗ്ഗീയ പ്രചരണങ്ങളായിരുന്നു ഒരു വിഭാഗം അഴിച്ചു വിട്ടത്. ദില്ലി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണത്തിന് തുടക്കമായത്. ബിജെപിയുടെ പാര്‍ലമെന്‍റ് അംഗം ശോഭ കരന്ദ്ലജെ അടക്കമുള്ള നേതാക്കള്‍ ഇത്തരം പ്രചാരണവുമായി രംഗത്തെത്തി.

തബ്ലീഗി ജമാഅത്ത് നടത്തിയ മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തവരെ 'കൊറോണ ജിഹാദികൾ' എന്നായിരുന്നു ശോഭ കരന്ദലജെ വിശേഷിപ്പിച്ചത്. എംപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അടക്കമുള്ളവര്‍ കര്‍ണാടക പോലീസിനെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് വര്‍ഗ്ഗീയ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേസ് എടുത്തു

കേസ് എടുത്തു

ഒരു പ്രത്യേക സമുദായത്തിന് നേരെ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബിജെപി എംഎല്‍എ മദന്‍ ദില്‍വാറിനെതിരെ കേസ് എടുത്തിരിക്കുകയാണ് രാജസ്ഥാന്‍ പോലീസ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഒരു പ്രത്യേക മതവിഭാഗത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്ന് മദന്‍ ദില്‍വാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പ്രകോപനപരമായ പ്രസംഗം

പ്രകോപനപരമായ പ്രസംഗം

ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി, കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍എക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിനായി കേസ് സിഐഡി-സിബിക്ക് കൈമാറിയിരിക്കുകയാണ്.

നിര്‍ദ്ദേശം മറികടന്നു

നിര്‍ദ്ദേശം മറികടന്നു

തലസ്ഥാന നഗരിയിലെ ടീച്ചേര്‍സ് കോളനിയിലെ ഒരു താമസക്കാരനാണ് എംഎല്‍എയ്ക്കെതിരെ പോലീസിന് പരാതി നല്‍കിയത്. പ്രകോപനപരമായ പ്രംസഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പോലീസിന് കൈമാറി. സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ദ്ദേശം മറികടന്ന് ആളുകളെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയതായും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്

ഡികെ ശിവകുമാറിന്‍റെ പരാതി

ഡികെ ശിവകുമാറിന്‍റെ പരാതി

ശോഭ കരന്ദലജെ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇപ്പോഴും കര്‍ണാടക പോലീസിന‍്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് രാജസ്ഥാന്‍ പോലീസ് ബിജെപി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കുന്നത്. ശോഭ കരന്ദലജെ, കര്‍ണാടക നിയമസഭാംഗങ്ങളായ രേണുകാചാര്യ, ബസംഗൗഡ പാട്ടീൽ യത്‌നിൾ എന്നിവര്‍ക്കെതിരെയായിരുന്നു ഡികെ ശിവകുമാറിന്‍റെ പരാതി.

വെടിവെച്ച് കൊല്ലണം

വെടിവെച്ച് കൊല്ലണം

തബ്‌ലീഗുകാരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ എം പി രേണുകാചാര്യ അഭിപ്രായപ്പെട്ടിരുന്നത്. ദില്ലിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കൊവിഡ് വൈറസ് വാഹകരാണ്. അവര്‍ നേരിട്ട് ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രിയില്‍ പോവാതെ കറങ്ങി നടക്കുന്ന ചിലരുണ്ട്. അത്തരക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു

പുറത്താക്കണം

പുറത്താക്കണം

വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ അംഗങ്ങളെ നിയമനിര്‍മ്മാണ സഭകളില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാനായ ജെ അസ്ലം ബാഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക സർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ലോക്സഭാ സ്പീക്കർ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശത്രുത വളര്‍ത്തുന്ന കുറ്റം

ശത്രുത വളര്‍ത്തുന്ന കുറ്റം

കോണ്‍ഗ്രസ് പരാതി നല്‍കിയത്. വ്യത്യസ്ത വിഭാങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റമാണ് നേതാക്കള്‍ ചെയ്തത്. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അംഗത്വം റദ്ദാക്കാവുന്നതിന് പര്യാപ്തമായ കുറ്റമാണ് ഇതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇവരെ സഭകളില്‍ നിന്ന് പുറത്താക്കണമെന്നും ബാഷ പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

 മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല

 മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം

English summary
Rajasthan BJP MLA booked for provocative speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X