Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജെഎന്‍യുവില്‍ ബലാത്സംഗം നടക്കുന്നു.' വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ. സര്‍വ്വകലാശാലയില്‍ മുഴുവന്‍ പീഡകരും പെരുമാറ്റദൂഷ്യമുള്ളവരുമാണെന്നും എല്ലാ ദിവസവും ജെഎന്‍യുവില്‍ ബലാത്സംഗം നടക്കുന്നുണ്ടെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രതിദിനം 3000 ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയാണ് അഹൂജ.

JNU

ആറ് മാസം മുന്നെ ജെഎന്‍യു ഹോസ്റ്റല്‍ മുറിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠി ബലാത്സംഗം ചെയ്ത സംഭവം പരാമര്‍ശിച്ചാണ് സര്‍വ്വകലാശാലയില്‍ നിറയെ പീഡകരും പെരുമാറ്റ ദൂഷ്യമുള്ളവകരുമാണെന്ന എംഎല്‍എയുടെ ആരോപണം.

ക്യാമ്പസിനുള്ളില്‍ രാത്രി എട്ട് മണികഴിഞ്ഞാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അഹൂജ പറഞ്ഞു. ക്യാമ്പസില്‍ ദിവസേന 3000 ഗര്‍ഭ നിരോധന ഉറകളും 10,000 ലധികം സിഗരറ്റുകളും 2000 മദ്യക്കുപ്പികളും സിറിഞ്ചുകളെല്ലാം കണ്ടെടുക്കുന്നുണ്ടെന്ന അഹൂജയുടെ മുന്‍ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+