കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്

Google Oneindia Malayalam News

രാജസ്ഥാൻ; മറ്റ് പാർട്ടികളിൽ നിന്ന് എംഎൽഎമാരെ ചാടിച്ച് അധികാരം പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് രാജ്യത്ത് ബിജെപി പയറ്റുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും മറുകണ്ടം ചാടിച്ചായിരുന്നു ബിജെപി ഇവിടെ ഭരണത്തിലേറിയത്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ഇപ്പോൾ നടത്തുന്ന വിമത നീക്കത്തിന് പിന്നിലും ബിജെപിയാണെന്നായിരുന്നു തുടക്കം മുതൽ ആരോപണങ്ങൾ. കോൺഗ്രസ് നേതൃത്വത്തിന് പിടികൊടുക്കാത്ത ഹരിയാനയിൽ റിസോർട്ടിൽ തുടരുകയാണ് ഇവർ. അതേസമയം ഓഗസ്റ്റ് 14 ന് നിർണായകമായ നിയമസഭ സമ്മേളനം നടക്കാനിരിക്കെ സംസ്ഥാനത്ത് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയരുകയാണ്.

റിസോർട്ടിലേക്ക് മാറ്റി

റിസോർട്ടിലേക്ക് മാറ്റി

ഓഗസ്റ്റ് 14 ന് നിയമസഭ സമ്മേളനം നടക്കാനിരിക്കെ അതീവ നാടകീയ നീക്കങ്ങളാണ് രാജസ്ഥാനിൽ അരങ്ങേറുന്നത്. തങ്ങളുടെ എംഎൽഎമാരെ ബിജെപി റിസോർട്ടിലേക്ക് മാറ്റി തുടങ്ങിയതോടെ രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. 20 പേരെയാണ് ബിജെപി ഗുജറാത്തിലെ റിസോർട്ടിലേക്ക് മാറ്റിയത്.

പാർട്ടിയിലെ വിഭാഗീയത

പാർട്ടിയിലെ വിഭാഗീയത

സംസ്ഥാനത്ത് 72 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇതിൽ ആറ് പേരെ വെള്ളിയാഴ്ച വൈകീട്ടോടെ പോർബന്ദറിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ 14 എംഎൽഎമാരെ കൂടി ഗാന്ധിനഗറിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് . പാർട്ടിയിലെ വിഭാഗീയതയാണ് ധൃതിപിടിച്ചുള്ള ഈ നീക്കത്തിന് പിന്നിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി അധ്യക്ഷൻ സതീഷ് പൂനിയയും തമ്മിലുള്ള ചേരിപോര് ശക്തമായിരിക്കുകയാണ്. സംസ്ഥാന അധികാരം നഷ്ടമായതിന് പിന്നാലെ വസുന്ധരെ ഒതുക്കാനുള്ള ശ്രമമാണ് സതീഷ് പൂനിയ പക്ഷം നടത്തുതെന്നാണ് രാജെ പക്ഷം ആരോപിക്കുന്നത്.

രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച

രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച

ഏറ്റവും ഒടുവിലായി സംസ്ഥാന സമിതിയിലേക്ക് പൂനിയ പക്ഷത്ത് നിന്നുള്ള കൂടുതൽ പേർ ഇടംപിടിച്ചത് വസുന്ധരയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ അവർ ദില്ലിയിലേക്ക് പുറപ്പെട്ടു. രാജ്നാഥ് സിംഗുമായി അവർ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

വസുന്ധരയ്ക്കെതിരെ

വസുന്ധരയ്ക്കെതിരെ

ഉടൻ പ്രധാനമന്ത്രിയുമായി രാജെ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വസുന്ധര ദില്ലിക്ക് പുറപ്പെട്ട പിന്നാലെയാണ് തങ്ങളുടെ എംഎൽഎമാരെ ബിജെപി റിസോർട്ടിലേക്ക് മാറ്റി തുടങ്ങിയത്. വിമത ക്യാമ്പിനെ പൊളിച്ച് ഗെഹ്ലോട്ട് പക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം വസുന്ധര നടത്തുന്നുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാ

പരാതി ഉയർത്തി രാജെ

പരാതി ഉയർത്തി രാജെ

വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ഗെഹ്ലോട്ടിനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ചിലരോട് വസുന്ധര നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. എൻഡിഎ സഖ്യകക്ഷി എംപി ബനിവാൾ ആയിരുന്നു ഇത്തരമൊരു ആരോപണം ഉയർത്തിയത്. അതേസമയം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയ സംസ്ഥാന ബിജെപി നേതാക്കളുടെ തിരുമാനത്തിനെതിരെ രാജെ കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് സമ്മർദ്ദം

കോൺഗ്രസ് സമ്മർദ്ദം

മറ്റൊരു സംസ്ഥാനത്തേക്ക് എംഎൽഎമാരെ മാറ്റുന്നത് തന്റെ നേതൃത്വത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് വസുന്ധര ആരോപിച്ചത്. അതേസമയം കോൺഗ്രസ് സമ്മർദ്ദത്തെ തുടർന്നാണ് എംഎൽഎമാരെ മാറ്റിയതെന്നാണ് പൂനിയയുടെ വിശദീകരണം. എംഎൽഎമാർക്ക് മേൽ പോലീസിനേയും അന്വേഷണ ഏജൻസികളേയും ഉപയോഗിച്ച് കോൺഗ്രസ് സമ്മർദ്ദം ചെലുത്തുകയാണെന്ന് പൂനിയ കുറ്റപ്പെട്ടുത്തി.

കോൺഗ്രസ് ശ്രമം

കോൺഗ്രസ് ശ്രമം

രാജെയുമായി യാതൊരു ഭിന്നതയും നിലനിൽക്കുന്നില്ല. രണ്ട് തവണ മുഖ്യമന്ത്രിയായ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് രാജെ. പാർട്ടി ഒറ്റക്കെട്ടാണ്. കോൺഗ്രസാണ് അനാവശ്യമായി രാജയുടെ പേര് വലിച്ചിഴച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്നതെന്നും പൂനിയ കുറ്റപ്പെടുത്തി.

റിസോർട്ടിൽ തുടരും

റിസോർട്ടിൽ തുടരും

കോൺഗ്രസ് തങ്ങളെ സമീപിച്ചെന്ന് ചില എംഎൽഎമാർ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് നിരന്തരം സമ്മർദ്ദം ചെലുത്തുകയാണ്. ഇതോടെയാണ് എംഎൽഎമാർ താത്കാലികമായി മാറി നിൽക്കുന്നത്. ആഗസ്റ്റ് 14 ന് നിയമസ സമ്മേളനം നടക്കുന്നത് വരെ എംഎൽഎമാർ റിസോർട്ടിൽ തന്നെ തുടരുമെന്നും പൂനിയ പറഞ്ഞു.

8 പേരെ ബന്ധപ്പെട്ടു

8 പേരെ ബന്ധപ്പെട്ടു


അതേസമയം ഗുജറാത്തിലേക്ക് മാറ്റിയ 20 ബിജെപി എംഎൽഎമാരിൽ 10 എംഎൽഎമാർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഭാരതീയ ട്രൈബൽ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിലെ എംഎൽഎമാരാണ് ഇവർ. ഇതിൽ 8 പേരെ കോൺഗ്രസ് നേതൃത്വം ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിലപേശൽ

വിലപേശൽ

വിശ്വാസ വോട്ടെടുപ്പിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ നിലപാട് നിർണായകമാണ്. ഇത് മുന്നിൽ കണ്ട് ബിടിപി വിലപേശൽ തുടങ്ങിയിട്ടുണ്ട്. ലോക ഗോത്രദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 9 ന് സംസ്ഥാനത്തെ പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഗെഹ്ലോട്ട് മുന്നോട്ട് ബിടിപി വെച്ചിരിക്കുന്നത്.

ഉടൻ വിധി പറയും

ഉടൻ വിധി പറയും

ഇത്തരം ആവശ്യങ്ങൾ സർക്കാർ നിറവേറ്റിയാൽ ബിജെപിയിൽ നിന്നുള്ള ആദിവാസി വിഭാഗത്തിലെ ചില എംഎൽഎരെങ്കിലും പാർട്ടി വിട്ട് വരും എന്ന് കോൺഗ്രസും കണക്ക് കൂട്ടുന്നുണ്ട്.അതിനിടെ ബിഎസ്പി വിട്ട് കോൺഗ്രസിൽ ലയിച്ച ആറ് എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി ഉടൻ വിധി പറയാനിരിക്കുകയാണ്.

പ്രതികൂലമായാൽ

പ്രതികൂലമായാൽ

വിധി പ്രതികൂലമായാൽ അത് സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും. കേവല ഭൂരിപക്ഷത്തിന് നിലനിൽ 101 പേരുടെ പിന്തുണയാണ് വേണ്ടത്. അത് തങ്ങൾക്ക് ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 6 എംഎൽഎമാരെ അയോഗ്യരാക്കിയാൽ നിയമസഭയുടെ അംഗബലം കുറയും. ഇതോടെ കേവല ഭൂരിപക്ഷം 97 ആകും.

പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്; 101 ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കുമെന്ന് രാജ്നാഥ് സിംഗ്പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്; 101 ഉത്പന്നങ്ങളുടെ ഇറക്കുമതി റദ്ദാക്കുമെന്ന് രാജ്നാഥ് സിംഗ്

English summary
Rajasthan; BJP shifted 20 MLA's to Gujarat resort, 6 in porbandhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X