Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ നോട്ട് നിരോധനത്തിനൊപ്പമോ? രാജസ്ഥാനിലും വിജയം ആവര്‍ത്തിച്ച് ബിജെപി

രാജസ്ഥാനിലും ബിജെപിക്ക് വിജയം.നോട്ട് നിരോധനത്തിനു പിന്നാലെ രാജസ്ഥാനില്‍ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയം തൂത്തുവാരി.നോട്ട്നിരോധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി

ജയ്പൂര്‍ : നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ച് ബിജെപി. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നാലെ രാജസ്ഥാനിലും വിജയം ആവര്‍ത്തിച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ബിജെപിയുടേത്. തിരഞ്ഞെടുപ്പ് നടന്ന 37 സീറ്റില്‍ 19 സീറ്റും ബിജെപി നേടി. 14 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ബാക്കിയുളള നാല് സീറ്റുകള്‍ സ്വതന്ത്രരും നേടി.

 നോട്ട് നിരോധനം ബാധിച്ചില്ല

നോട്ട് നിരോധനം ബാധിച്ചില്ല

നോട്ട് നിരോധനം ബിജെപിക്കെതിരെ ആയുധമാക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്.

 പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി

നവംബര്‍ 29നാണ് രാജസ്ഥാനിലെ 20 ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം.

 ബിജെപിക്ക് മുന്‍ തൂക്കം

ബിജെപിക്ക് മുന്‍ തൂക്കം

മൂന്ന് ജില്ലാ പരിഷത്തുകളിലും പത്ത് മുനിസിപ്പല്‍ സീറ്റുകളിലേക്കും 24 പഞ്ചായത്ത് സമിതികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ജില്ലാ പരിഷത്ത് സീറ്റില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസുമാണ് വിജയിച്ചത്. 24 പഞ്ചായത്ത് സീറ്റുകളില്‍ 12 സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രര്‍ രണ്ടിടത്ത് വിജയിച്ചു.
മുനിസിപ്പാലിറ്റികളില്‍ ബിജെപി പത്ത് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്നിടത്ത് വിജയിക്കാനെ കഴിഞ്ഞുള്ളു. രണ്ടിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്.

 അംഗീകരിക്കാതെ കോണ്‍ഗ്രസ്

അംഗീകരിക്കാതെ കോണ്‍ഗ്രസ്

നേരത്തെ ഗുജറാത്തിലെ മുനിസിപ്പല്‍, ജില്ലാപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ 129 സീറ്റില്‍ 109 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. മഹാരാഷ്ട്രയിലും ബിജെപി വിജയം തൂത്തുവാരിയിരുന്നു. എന്നാല്‍ ബിജെപിയുടെ വിജയം ജനങ്ങള്‍ നോട്ട് നിരോധനത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

 ജനങ്ങള്‍ക്ക് നന്ദി

ജനങ്ങള്‍ക്ക് നന്ദി

രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു. രാജസ്ഥാനിലെ മികച്ച വിജയത്തിന് മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയെ മോദി അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+