കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ല

Google Oneindia Malayalam News

ജയ്പൂർ; വിശ്വാസ വോട്ടെടുപ്പിന് മുൻപ് രാജസ്ഥാനിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുന്നു. വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള 19 എംഎൽഎമാർ കഴിഞ്ഞ ദിവസം കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. ഗെഹ്ലോട്ട് സർക്കാരിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നേതാക്കൾ. ഇതോടെ മധ്യപ്രദേശിന് സമാനമായ രീതിയിൽ രാജസ്ഥാനിലെ സർക്കാരിനേയും താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയായത്.

ഏറ്റവും ഒടുവിലായി ബിഎസ്പി എംഎൽഎമാരുടെ പിന്തുണയും ഉറപ്പാക്കിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട് സർക്കാർ. ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്

നിയമസഭ സമ്മേളനം

നിയമസഭ സമ്മേളനം

ആഗസ്റ്റ് 14 നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളം വിളിച്ച് ചേർത്തിരിക്കുന്നത്. വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സച്ചിൻ പൈലറ്റും 18 വിമതരും മടങ്ങിയെത്തിയതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആശ്വാസത്തിലാണ്. വിശ്വാസ വോട്ടെടുപ്പിൽ തങ്ങൾ സർക്കാരിനൊപ്പമാണെന്നാണ് വിമതർ പ്രഖ്യാപിച്ച് കഴിഞ്ഞു.

തുണച്ച് സുപ്രീം കോടതി

തുണച്ച് സുപ്രീം കോടതി

അതിനിടെ സർക്കാരിന് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കോൺഗ്രസിൽ ലയിച്ച മുൻ ബിഎസ്പി എംഎൽഎമാർക്കും നാളെ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് എംഎൽഎമാരേയും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

ആറ് എംഎൽഎമാർ

ആറ് എംഎൽഎമാർ

എംഎൽഎ മദൻ ലാൽ ആയിരുന്നു ഹർജി നൽകിയത്.2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ആറുപേരായിരുന്നു ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ചത്. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാൽ ലയനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദൻ ലാലും ബിഎസ്പി ദേശീയ സെക്രട്ടറി സതീഷ് മിശ്രയും ഹൈക്കോടതിയെ സമീപിച്ചു.

റദ്ദ് ചെയ്യണമെന്ന്

റദ്ദ് ചെയ്യണമെന്ന്

സച്ചിൻ പൈലറ്റ് ക്യാമ്പ് കോൺഗ്രസ് വിട്ടതോടെയായിരുന്നു ബിഎസ്പിയെ മുൻനിർത്തി ബിജെപി സംസ്ഥാനത്ത് കരുനീക്കങ്ങൾ നടത്തിയത്. എന്നാൽ എംഎൽഎമാരുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തയ്യാറായില്ല. മാത്രമല്ല കേസ് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

ഇതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ബിജെപിയും ബിഎസ്പിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ കേസിൽ വാദം കേട്ട കോടതി ഹർജികൾ വീണ്ടും സിംഗിൾ ബെഞ്ചിന് തന്നെ കൈമാറി. ഇതോടെയാണ് ഇരു പാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് തന്നെ

ഇടപെടാൻ സാധിക്കില്ല

ഇടപെടാൻ സാധിക്കില്ല

നിലവിലെ സാഹചര്യത്തിൽ കേസിൽ ഇടപെടാൻ സാധിക്കില്ലെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അറിയിച്ചു. ഹൈക്കോടതി ഇപ്പോൾ ഈ കേസ് പരിഗണിക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം സുപ്രീം കോടതി വിധിയോടെ സംസ്ഥാനത്ത് ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് അശോക് ഗെഹ്ലോട്ട് സർക്കാർ.

124 പേരുടെ പിന്തുണ

124 പേരുടെ പിന്തുണ

നേരത്തേ 124 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഗെഹ്ലോട്ട് സര്ക്കാരിന് ഉണഅടായിരുന്നത്. ഇതിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 18 എംഎൽഎമാർ വിമത നീക്കം നടത്തിയതോടെ സർക്കാർ പക്ഷത്തെ അംഗബലം 103 ആയി. ബിഎസ്പിയുടെ ആറ് എംഎൽഎമാരുടെ കൂടി പിന്തുണയോടെ കോൺഗ്രസിന് തനിച്ച് 88 എംഎൽഎമാരാണ് ഉണ്ടായിരുന്നത്.

അവസരം മുതലെടുക്കാൻ

അവസരം മുതലെടുക്കാൻ

ഇതോടെ അവസരം മുതലെടുക്കാൻ ബിജെപിയും ബിഎസ്പിയും രംഗത്തിറങ്ങുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഎസ്പി സംസ്ഥാന നേതൃത്വം എംഎൽഎമാർക്ക് വിപ്പ് നൽകി. ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കായിരുന്നു ബിഎസ്പി വിപ്പ് നല്‍കിയത്.

കോൺഗ്രസിനൊപ്പമെന്ന്

കോൺഗ്രസിനൊപ്പമെന്ന്

എന്നാല്‌ തങ്ങൾ കോൺഗ്രസിന് ഒപ്പം തന്നെയാണെന്നായിരുന്നു മുൻ ബിഎസ്പി എംഎൽഎമാർ പ്രഖ്യാപിച്ചത്. അതിനിടെ എംഎൽഎമാരുടെ ലയനം ചോദ്യം ചെയ്ത് ബിജെപിയും ബിഎസ്പിയും കോടതിയെ സമീപിക്കുകയായിരുന്നു. ലയനം നിയമവിരുദ്ധമാണെന്നായിരുന്നു ബിഎസ്പിയുടെ വാദം.

പരിധിയിൽ വരില്ല

പരിധിയിൽ വരില്ല

ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാൽ സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ�%

English summary
Rajasthan; BSP MLA' can participate in assembly session, says Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X