• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാമ തന്ത്രം': ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി, രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ജയ്പൂര്‍; ഏറെ കാലമായി ബി ജെ പിയുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒന്നാണ് ഭഗവാന്‍ രാമന്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ തന്നെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് വലിയ മുന്നേറ്റം നല്‍കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ കാലങ്ങളായി ബി ജെ പി പയറ്റിയ 'രാമന്‍ തന്ത്രം' ഇപ്പോഴിതാ അതേ ബിജെപിക്കെതിരെ കോണ്‍ഗ്രസ് തിരിച്ച് ഉപയോഗിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

ഉപതിരഞ്ഞെടുപ്പില്‍

വല്ലഭനഗർ (ഉദയ്പൂർ), ധരിയാവാട് (പ്രതാപ്ഗഡ്) എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ബിജെപിയെ നേരിടാന്‍ രാമന്‍ തന്ത്രം കോണ്‍ഗ്രസ് തിരിച്ച് പയറ്റുന്നത്. കോവിഡ് ബാധിച്ച് കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎൽഎമാരുടെ വിയോഗത്തെത്തുടർന്നാണ് രണ്ട് സീറ്റുകളിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

ബിജെപി

'ബിജെപിയില്ലായിരുന്നെങ്കില്‍ രാമന്‍ കടലില്‍ ആയേനെയെന്ന' ബിജെപി നേതാവും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയയുടെ പ്രസ്താവന വലിയ പ്രചരണ വിഷയമായിട്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വരുന്നത്. കട്ടാരിയയുടെ പ്രസ്താവന ബിജെപിയുടെ അഹങ്കാരമെന്നും രാമനെ ആരാധിക്കുന്നവരെ അപമാനിക്കുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

ഇവിടെ ഐ എന്‍ എല്‍, അവിടെ മുസ്ലീം ലീഗ്! ഇവിടെ മുസ്ലീം ലീഗ്, അവിടെ ഐ എന്‍ എല്‍... അടിമുടി അടിപിടി !ഇവിടെ ഐ എന്‍ എല്‍, അവിടെ മുസ്ലീം ലീഗ്! ഇവിടെ മുസ്ലീം ലീഗ്, അവിടെ ഐ എന്‍ എല്‍... അടിമുടി അടിപിടി !

പ്രതിപക്ഷ നേതാവിന്

പ്രതിപക്ഷ നേതാവിന് രാജസ്ഥാനിലെ റോഡുകൾക്കോ അഴുക്കുചാലുകൾക്കോ ​​മറ്റേതെങ്കിലും വികസന പ്രശ്നത്തിനോ വേണ്ടി സംസാരിക്കാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് അദ്ദേഹം മതത്തെ കുറിച്ച് പറയുന്നുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരവും രാജ്യത്തെ 130 കോടി ജനങ്ങളുടെ ഏകകണ്ഠമായ തീരുമാനപ്രകാരവുമാണ് രാമന്റെ ക്ഷേത്രം നിർമ്മിക്കുന്നതെന്നതാണ് സത്യമെന്നും വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ ഗോവിന്ദ് സിംഗ് ദോതസ്ര അഭിപ്രായപ്പെട്ടു

രാമന്റെ പേരിൽ

രാമന്റെ പേരിൽ സമാഹരിച്ച സംഭാവനയിൽ നിന്നാണ് ബിജെപി നേതാക്കൾ ബിസിനസ്സ് ചെയ്യുന്നത്. ആർഎസ്എസുകാർ സംഭാവനകൾ ശേഖരിക്കുകയും അവരുടെ പോക്കറ്റ് നിറയ്ക്കുകയും ചെയ്യുന്നതായി ഞങ്ങൾക്ക് വിവരം ലഭിക്കുന്നു. രാജസ്ഥാനിൽ നിന്ന് എത്ര സംഭാവന ശേഖരിച്ചു, എത്ര രസീതുകൾ നൽകി എന്ന് ബിജെപി വ്യക്തമാക്കണമെന്നും പിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

"രാമരാജ്യം" എന്ന നിലയിൽ വികസനം ഉറപ്പുവരുത്തിയാണ് ബിജെപി അധികാരത്തിൽ വന്നത്. അതെ ശ്രീരാമനെക്കുറിച്ചുള്ള കട്ടാരിയയുടെ പ്രസ്താവനയില്‍ ബിജെപി വിശദീകരികണം നല്‍കേണ്ടതുണ്ടെന്ന് ഗതാഗത മന്ത്രിയും ഉദയ്പൂര്‍ ജില്ലയുടെ ചുമതലക്കാരനുമായ പ്രതാപ് സിംഗ് ഖചരിയാവാസും അഭിപ്രായപ്പെട്ടു.

കായിക മന്ത്രി

അതേസമയം, വല്ലഭനഗറിലും ധരിയവാഡിലുമുള്ള ഉപതിരഞ്ഞെടുപ്പുകളുടെ മേൽനോട്ടത്തിനായി രൂപീകരിച്ച കോൺഗ്രസ് കമ്മിറ്റികൾ വ്യാഴാഴ്ച പിസിസി ആസ്ഥാനത്ത് യോഗം ചേർന്നു. ദാതസ്രയ്ക്കും ഖചരിയാവാസിനുമൊപ്പം കായിക മന്ത്രി അശോക് ചന്ദന ഉള്‍പ്പടേയുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വിജയം ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

ബി ജെ പിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; വിമര്‍ശിച്ചവരും പുറത്ത്, എറണാകുളത്ത് പാര്‍ട്ടി പ്രതിസന്ധിയില്‍ബി ജെ പിയില്‍ വന്‍ കൊഴിഞ്ഞുപോക്ക്; വിമര്‍ശിച്ചവരും പുറത്ത്, എറണാകുളത്ത് പാര്‍ട്ടി പ്രതിസന്ധിയില്‍

പകർച്ചവ്യാധി മൂലം

പകർച്ചവ്യാധി മൂലം വരുമാനത്തിൽ 80% വെട്ടിക്കുറച്ചിട്ടും സര്‍ക്കാര്‍ പ്രകടനപത്രിക വാഗ്ദാനങ്ങളിൽ 64% നിറവേറ്റിയതിനാൽ കോൺഗ്രസ് വല്ലഭനഗറിലും ധരിയവാഡിലും വിജയിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്ക് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും മണ്ഡലത്തില്‍ നേടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

cmsvideo
  ഗുരുദക്ഷിണ സമര്‍പ്പിക്കാന്‍ എത്തിയ കുരുന്ന് | Oneindia Malayalam
  English summary
  Rajasthan by-polls: Rajasthan Congress with new tactics against BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X