കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 രൂപ നല്‍കി ഒരു കുടുംബത്തെ ദത്തെടുക്കാം; സോഡ ഗ്രാമത്തെ കൈപിടിച്ചുയര്‍ത്താന്‍ ചാവ്വി രജാവത്ത്

Google Oneindia Malayalam News

ജയ്പൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തലത്തില്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം തന്നെയാണ് വെട്ടുകിളിക്കൂട്ടത്തിന്‍റെ ആക്രമണവും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാജസ്ഥാനിലെ സോഡ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ആശ്രയമാവാന്‍ ഒരു നൂതന ആശയവുമായി ഗ്രാമത്തിലെ മുന്‍ സർപഞ്ച് ചാവ്വി രജാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

ഗ്രാമത്തിലെ ഒരോ കുടുംബങ്ങളേയും സാമ്പത്തികമായി ശേഷിയുള്ളവര്‍ ദത്തെടുക്കുകയെന്ന ആശയമാണ് രജാവത്ത് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഗ്രാമത്തിലെ 900 കുടുംബങ്ങളേയും ദത്തെടുക്കാനുള്ള ധനസമാഹരണത്തിലാണ് ബിസിനസ് മാനേജ്മെൻറ് ബിരുദം നേടിയ ആദ്യത്തെ സർപഞ്ച് കൂടിയായിരുന്നു രജാവത്ത്. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇന്ത്യന്‍ ഗ്രാമങ്ങള്‍ വലിയ ദുരിതത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ പരിമിതമായ വിഭവങ്ങള്‍ മാത്രമാണ് ഗ്രമങ്ങളിലുള്ളത്. ചൂട് തരംഗം, കോവിഡ്, ജലദൗർലഭ്യം തുടങ്ങിയവയെല്ലാം സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നും വണ്‍ ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ചാവ്വി രജാവത്ത് ചോദിക്കുന്നു.

chavvi

ഞാൻ എല്ലായ്പ്പോഴും ഗ്രാമവുമായി അടുത്ത് ബന്ധപ്പെട്ടിരുന്നു. ഗ്രാമം എന്നെ സംബന്ധിച്ച് മറ്റൊരു ലോകമായിരുന്നില്ല. 900 കുടുംബങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തമാണ് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്. സോഡ ഗ്രാമത്തിലെ ജനങ്ങൾ നിശ്ചയദാർണ്ഡ്യത്തോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു, പക്ഷേ കടുത്ത ചൂടും വെള്ളത്തിന്റെ അഭാവവും മനുഷ്യരുടെയും മൃഗങ്ങളുടെയും ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു.

ജീവിതച്ചിലവിനായി ഒരു മാസം മൂവായിരം രൂപ മതിയെന്നാണ് ഗ്രാമവാസികള്‍ വ്യക്തമാക്കുന്നത്. തുടർന്നാണ് ഈ ഫണ്ട് കണ്ടെത്തുന്നതിനായി രജാവത്ത് ഒരു ഓൺലൈൻ കാമ്പെയ്‌ൻ തുടങ്ങുന്നത്. നിരവധി പേരാണ് ഇതിനോടകം കാമ്പെയ്നിന്‍റെ ഭാഗമായി അണിചേര്‍ന്നത്, 140 കുടുംബങ്ങള്‍ ഇതിനോടകം ദത്തെടുക്കപ്പെട്ടുകഴിഞ്ഞു. 2020 ഏപ്രിൽ 10ന് തുടങ്ങിയ ധനസാമഹരണ ക്യാമ്പയ്ന് 2020 ജൂലൈ 30 വരെ നീണ്ടുനില്‍ക്കും. ഇതുവായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ Villagesoda.org -ല്‍ സന്ദര്‍ശിക്കാം.

സ്വന്തമായി ഭൂമിയില്ലാത്ത ധാരാളം ആളുകളാണ് ഗ്രാമങ്ങളില്‍ കഴിയുന്നത്. ഇടത്തരം ചെറുകിട കർഷകർക്ക് പോലും ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ല, അവർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. ദരിദ്രരുടെയും ഭൂരഹിതരുടെയും ആണ് ദത്തെടുക്കല്‍ പദ്ധതിയിലൂടെ പ്രധാനമായും സഹായിക്കാന്‍ ലക്ഷമിടുന്നതെന്നും രജാവത്ത് പറയുന്നു. അടിയന്തര സഹായം ആവശ്യമായ മറ്റ് പലരും ഗ്രാമത്തില്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോഡ ഗ്രാമത്തിലെ ഒരു കുടുംബത്തെ ദത്തെടുക്കാന്‍ സന്നദ്ധരാണോ നിങ്ങള്‍. എങ്കില്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

1- https://pages.razorpay.com/pl_EcTy5sFbPHCoBc/view എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക

2- ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ എണ്ണം നൽകുക

3- ഒരു കുടുംബത്തെ ദത്തെടുക്കാന്‍ പ്രതിമാസം 3,000 രൂപ ചിലവാകും

5- ഇമെയിൽ വിലാസവും ഫോൺ നമ്പറും നൽകുക

6- സംഭാവന എന്നതില്‍ ക്ലിക്ക് ചെയ്യുക

ഇത് സംബന്ധിച്ച് കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

English summary
rajasthan: chhavi rajawat started campaign for soda village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X