കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റകൈക്കൊരുങ്ങി കോണ്‍ഗ്രസ്!! ഭരണമാറ്റം, കസേര തെറിക്കും!! സച്ചിനും സിന്ധ്യയും മുഖ്യമന്ത്രിയാകും?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് നന്നാവാന്‍ രാഹുലിന്റെ അറ്റകൈ പ്രയോഗം | #Congress | Oneindia Malayalam

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വലിയ നേതൃമാറ്റത്തിനാണ് കോണ്‍ഗ്രസില്‍ കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതോടെ പല പ്രമുഖരുടേയും കസരേ ഇളകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും വലിയ നീക്കങ്ങള്‍ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

പരാജയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് കൈകഴുകാന്‍ ആവില്ലെന്ന് ഹൈക്കമാന്‍റ് അടക്കം പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

 നേതൃമാറ്റം

നേതൃമാറ്റം

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്.ഇതേ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയതും. എന്നാല്‍ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് പാര്‍ട്ടി രുചിച്ചത്. ആകെയുള്ള 29 ല്‍ 28 സീറ്റും ബിജെപി നേടി.

 തമ്മിലടി

തമ്മിലടി

പാര്‍ട്ടിയുടെ പരാജയത്തിന് കാരണം മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വമാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഇവിടെ കമല്‍നാഥിന്‍റെ മകന്‍ നകുല്‍ നാഥ് മാത്രമാണ് വിജയിച്ചിച്ചത്. ഉടന്‍ തന്നെ നേതൃമാറ്റം നടത്തിയില്ലേങ്കില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വീണ്ടും പരിതാപകരമാകുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു. ജനറല്‍ സെക്രട്ടറിയായ ജ്യോതിരാധിത്യ സിന്ധ്യ ഭരണം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

 സിന്ധ്യയ്ക്കായി ചരടുവലി

സിന്ധ്യയ്ക്കായി ചരടുവലി

മധ്യപ്രദേശില്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തന്നെ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കമല്‍ നാഥിന് വേണ്ടി ഒരു വിഭാഗം ഉറച്ച് നിന്നതോടെ ദേശീയ നേതൃത്വും ഇതിന് വഴങ്ങി. അതേസമയം സിന്ധ്യയെ മുഖ്യമന്ത്രിയാക്കാന്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ശക്തമാണ്.

 സൂചന നല്‍കി രാഹുല്‍

സൂചന നല്‍കി രാഹുല്‍

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണാ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കേറ്റ പരാജയം തിരിച്ചടിയാകാനും സാധ്യതയുണ്ട്. 2002 മുതൽ സിന്ധ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അടുത്തിടെ ബിജെപിയിൽ ചേർന്ന സിന്ധ്യയുടെ പഴയ അനുയായിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി നടന്ന മണ്ഡലം ഗുണ തന്നെയാണ്.

 സിന്ധ്യ പക്ഷത്തിന്‍റെ നീക്കം

സിന്ധ്യ പക്ഷത്തിന്‍റെ നീക്കം

ഇത് ചൂണ്ടിക്കാട്ടി കമല്‍നാഥ് പക്ഷം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മകനെ ജയിപ്പിക്കാന്‍ മാത്രമായിരുന്നു കമല്‍നാഥിന്‍റെ പ്രവര്‍ത്തനം എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നേതൃമാറ്റത്തിന്‍റെ സൂചനയായിട്ടാണ് സിന്ധ്യ പക്ഷം ചൂണ്ടിക്കാണിക്കുന്നുത്. അതിനിടെ രാജസ്ഥാനിലും സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ഇവിടെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ മാറ്റണമെന്നാണ് ആവശ്യം.

 അധികാരം പിടിച്ചു

അധികാരം പിടിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരം പിടച്ച കോണ്‍ഗ്രസിന് പൊതുതിരഞ്ഞെടുപ്പില്‍ അടിപതറി. 25 സീറ്റിലും എന്‍ഡിഎയാണ് വിജയിച്ച് കയറിയത്. ഇതോടെ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രി

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വേണ്ടിയാണ് മുറവിളി ശക്തമായിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി ഗെഹ്ലോട്ടും ശക്തമായി ഉറച്ച് നിന്നു. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കായിരുന്നു ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി നിയമിച്ചത്.

 ദയനീയ തോല്‍വി

ദയനീയ തോല്‍വി

അതേസമയം കോണ്‍ഗ്രസിന്‍റെ ദയനീയ തോല്‍വിയില്‍ ഗെഹ്ലോട്ടിനെതിരെ സംസ്ഥാന ദേശീയ നേതൃത്വം ഒരുപോലെ വാളെടുത്തിരിക്കുകയാണ്. ഗെഹ്ലോട്ടിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത് സച്ചിന്‍ പക്ഷക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

 മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗെഹ്ലോട്ട് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും നേതാക്കള്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറി നില്‍ക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

<strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

English summary
sindhya and gehlot may be appointed as nex cm in mp and rajastan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X