Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്ക് കേടായി; കളക്ടര്‍ക്ക് നേരെ എറിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്... വീഡിയോ വൈറല്‍

ജയ്പൂര്‍: അരിശം അടയ്ക്കാനാകാത്ത രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കേടായ മൈക്കിന് പകരം മറ്റൊന്ന് കൈയ്യില്‍ കൊടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവമാറ്റം വാര്‍ത്തയായത് കഴിഞ്ഞ മാസമാണ്. എന്നാല്‍ ഇപ്പോള്‍ സമാനമായ വിഷയത്തില്‍ മാധ്യമങ്ങളില്‍ നിറയുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

പൊതുപരിപാടിയില്‍ സംസാരിക്കവെ മൈക്ക് കേടായ വേളയില്‍ അതെടുത്ത് എറിയുകയായിരുന്നു അശോക് ഗെഹ്ലോട്ട്. ബാര്‍മര്‍ ജില്ലാ കളക്ടര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി മൈക്ക് എറിഞ്ഞത്. അദ്ദേഹം ഉടനെ അതെടുക്കുകയും ചെയ്തു. ഈ വേളയില്‍ മറ്റൊരു വ്യക്തി പുതിയ മൈക്ക് മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ashok-gehlot

രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഒട്ടേറെ പൊതുപരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി നടത്തിയ സംവാദ പരിപാടിക്കിടെയായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ വിചിത്രമായ പ്രതികരണം.

ബാര്‍മര്‍ സര്‍ക്യൂട്ട് ഹൗസിലാണ് സംഭവം. സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് വനിതാ ക്ഷേമത്തിന്റെ ഭാഗമായി നടപ്പാക്കിയത്. ഇതിന്റെ പ്രതികരണങ്ങള്‍ വനിതകളില്‍ നിന്ന് തേടുന്ന പരിപാടിയാണ് ബാര്‍മറില്‍ സംഘടിപ്പിച്ചത്. നിരവധി സ്ത്രീകള്‍ പരിപാടിക്കെത്തിയിരുന്നു. കൂടാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും സന്നിഹിതരായിരുന്നു.

വനിതകളെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ മൈക്ക് കേടായത്. സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ശബ്ദമുണ്ടായില്ല. ഇതോടെ അരിശം പൂണ്ട അശോക് ഗെഹ്ലോട്ട് മൈക്ക് എറിഞ്ഞു. ജില്ലാ കളക്ടറുടെ നേര്‍ക്കാണ് മൈക്ക് എറിഞ്ഞത്. കളക്ടര്‍ വേഗം മൈക്ക് എടുക്കുകയും ചെയ്തു. സ്ത്രീകളുടെ പിന്നില്‍ ചിലര്‍ കൂടി നില്‍ക്കുന്നത് കണ്ട വേളയിലും മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. എല്ലാവരോടും ദൂരെ പോകാന്‍ ആവശ്യപ്പെട്ടു.

ബാര്‍മര്‍ ജില്ലയില്‍ രണ്ട് ദിവസത്തെ പര്യടനത്തിലാണ് അശോക് ഗെഹ്ലോട്ട്. സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകള്‍ നന്ദി പറയുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഹോണറേറിയം ഉയര്‍ത്തിയ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നടപടി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് മാസം കഴിഞ്ഞാല്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കോട്ടയത്ത് നടന്ന സര്‍ക്കാര്‍ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് കേടായത്. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം കാരണം അസ്വസ്ഥമാക്കുന്ന രീതിയില്‍ ശബ്ദമുണ്ടാകുകയും ചെയ്തു. മന്ത്രി വാസവന്‍ വേദിയിലുണ്ടായിരുന്നു. മറ്റൊരു മൈക്ക് ഉദ്യോഗസ്ഥന്‍ കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തപ്പോള്‍ അദ്ദേഹം വാങ്ങിയില്ല. ശേഷം സ്റ്റാന്റില്‍ ഘടിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മൈക്ക് കേടായ വേളയിലെ പ്രതികരണവും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+