Get Updates
Get notified of breaking news, exclusive insights, and must-see stories!

മുപ്പത്തിയഞ്ചുകാരന് 6 വയസുകാരി വധു; സംഭവം ഇന്ത്യയില്‍

ചിത്തോര്‍ഗഡ്: ഇന്ത്യയിലെ ശൈശവ വിവാഹങ്ങള്‍ നേരത്തെ തന്നെ കുപ്രസിദ്ധയാര്‍ജ്ജിച്ചവയാണ്. പത്തുവയസുതികയാത്ത കുട്ടികള്‍ പോലും വിവാഹിതരാകുന്ന സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതുമയുള്ള കാര്യമായിരുന്നില്ല. അടുത്തിടെ സര്‍ക്കാരിന്റെ കര്‍ശന ഇടപെടല്‍മൂലം ഇത്തരം വിവാഹങ്ങള്‍ പരമാവധി നിയന്ത്രിച്ചിരുന്നു.

എന്നാല്‍, രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിന്നും പുറത്തുവരുന്ന ഒരു ശൈശവ വിവാഹ വാര്‍ത്ത ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. കേവലം ആറുവയസുമാത്രം പ്രായമുള്ള കുട്ടിയെ മുപ്പത്തിയഞ്ചുകാരന് വിവാഹം ചെയ്തു കൊടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗഗ്രാര്‍ ഗ്രാമ പഞ്ചായത്ത് സമിതി അംഗമാണ് ഇത്തരമൊരു വിവാഹം നടത്തിയതെന്ന് പറയുന്നു.

wedding

'വധു'വിന്റെയും വരന്റെയും ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചിത്തോര്‍ഗഡ് ജില്ലാ കലക്ടര്‍ വേദ് പ്രകാശും, പോലീസ് സൂപ്രണ്ട് പ്രസന്നകുമാറും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരമൊരു സംഭവം നടന്നതായാണ് അനുമാനിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

ഗഗ്രാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പഞ്ച് രത്തന്‍ ജത് ആണ് വരനെന്ന് പോലീസിന് സൂചന ലഭിച്ചു. രഹസ്യമായാണ് വിവാഹം നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ കടുത്ത കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+