കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു മാത്രമല്ല ബാലഗംഗാധര തിലകനും... തീവ്രവാദത്തിന്റെ പിതാവ്, ചരിത്രം വളച്ചൊടിച്ച് ബിജെപി!!

ബാലഗംഗാധര തിലകനെ തീവ്രവാദിയാക്കി പാഠപുസ്തകം

Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരുടെ പേരെടുക്കുമ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവാണ് ബാലഗംഗാധര തിലകന്‍. ലോക്മാന്യ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ എടുത്തുപറയേണ്ടതുമാണ്. എന്നാല്‍ അതൊക്കെ പഴയകഥയല്ലേ. ബിജെപി സര്‍ക്കാരിന് ബാലഗംഗാധര തിലകന്‍ എന്ന് പറഞ്ഞാല്‍ തീവ്രവാദിയാണ്.

കേട്ടിട്ട് ഞെട്ടണ്ട. രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ലോകമാന്യ തിലകനെ തീവ്രവാദിത്തിന്റെ പിതാവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. പുസ്തകം വലിയ വിവാദത്തിലായിട്ടുണ്ട്. കോണ്‍ഗ്രസിനെയും അവരുടെ നേതാക്കളെയും താറടിച്ച് കാണിക്കുകയും അതോടൊപ്പം സ്വാതന്ത്ര്യസമരത്തെ കുറിച്ച് തന്നെ മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇതിനോടകം തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതൊക്കെ എങ്ങനെ അറിയാനാ

ഇതൊക്കെ എങ്ങനെ അറിയാനാ

സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സാമാന്യ ബോധം പോലും ഇല്ലാത്തവരാണ് ബിജെപിയും ആര്‍എസ്എസും എന്ന് എല്ലാവര്‍ക്കുമറിയാം. മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തുവെന്ന ചരിത്രവും ആര്‍എസ്എസിനുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഇന്ത്യന്‍ ദേശീയ നായകരെയും അവരുടെ പോരാട്ടത്തെയും താറടിച്ച് കാണിക്കാന്‍ പലപ്പോഴായി ബിജെപി ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റും ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ് നാണംകെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ ജയിലില്‍ അടച്ചപ്പോള്‍ നെഹ്‌റു ഇവരെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

എട്ടാം ക്ലാസ് പാഠപുസ്തകം

എട്ടാം ക്ലാസ് പാഠപുസ്തകം

ജീവിച്ചിരിക്കാത്തവര്‍ ഉണ്ടെന്ന് പറയുന്നതാണ് രാജസ്ഥാനിലെ ഹിന്ദുത്വ സംഘടനകളുടെ പ്രധാന ജോലി. പദ്മാവത് വിവാദമൊക്കെ അങ്ങനെയുണ്ടായതാണ്. റാണി പദ്മിനി ജീവിച്ചിരുന്നുവോ ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ അലാവുദ്ദീന്‍ ഖില്‍ജി കണ്ടിരുന്നുവോ തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു കെട്ടുകഥയാണ്. എന്നിട്ടും ഇതിന്റെ പേരിലുള്ള സിനിമ ഇറങ്ങിയാല്‍ പ്രശ്‌നമാവും പറഞ്ഞവരാണ് കര്‍ണി സേനയെ പോലുള്ളവര്‍. എന്തായാലും ബാലഗംഗാധര തികലകന്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എട്ടാം ക്ലാസിലെ സാമൂഹ്യ പാഠം പുസ്തകത്തിലാണ് തിലകനെ തീവ്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

പബ്ലിഷറെ സംശയം.....

പബ്ലിഷറെ സംശയം.....

രാജസ്ഥാന്‍ പുസ്തകം അച്ചടിക്കാന്‍ നല്‍കിയ പബ്ലിഷറുടെ കാര്യത്തിലും ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നുണ്ട്. മഥുരയില്‍ പബ്ലിഷര്‍ക്കാണ് ഇത് നല്‍കിയത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഈ പാഠപുസ്തകം ഉപയോഗിക്കുന്നത്. ഈ സ്‌കൂളുകള്‍ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ ഭാഗമാണ്. അതേസമയം ഈ സ്‌കൂളുകളെല്ലാം ഈ പുസ്തകം ഉപയോഗിക്കുന്നത് വഴി സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം വിദ്യാര്‍ത്ഥികളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ദേശീയ നേതാക്കളെ തീവ്രവാദിയാക്കി ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനാണ് ബിജെപിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ദേശീയ പ്രസ്ഥാനം

ദേശീയ പ്രസ്ഥാനം

സ്വാതന്ത്ര്യസമരം ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന സമയത്ത് രാജ്യത്തെ ദേശീയപ്രസ്ഥാനത്തിലേക്ക് നയിച്ചത് ബാലഗംഗാധര തിലകനാണ്. അതുകൊണ്ട് ഭീകരവാദത്തിന്റെ പിതാവാണ് അദ്ദേഹം. പാഠപുസ്തകത്തിലെ 267ാം പേജിലെ 22ാം ചാപ്റ്ററിലാണ് ഈ ഭാഗമുള്ളത്. 18-19 നൂറ്റാണ്ടുകളില്‍ ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഉപ അധ്യായത്തിലാണ് തിലകനെ കുറിച്ച് പരാമര്‍ശമുള്ളത്. ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് നമുക്ക് ഒന്നും നേടാന്‍ കഴിയില്ലെന്നും ശിവാജി ഗണപതി മഹോത്സവങ്ങളിലൂടെ മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിനെ കുറിച്ച് രാജ്യത്ത് അവബോധമുണ്ടാക്കി. സ്വാതന്ത്രത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയെന്നും പാഠപുസ്തകത്തില്‍ പറയുന്നു.

കോണ്‍ഗ്രസിന് എതിര്‍പ്പ്

കോണ്‍ഗ്രസിന് എതിര്‍പ്പ്

പാഠപുസ്തകത്തിലെ പരാമര്‍ശം രാജ്യത്തിന് അപമാനമാണെന്ന് സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് പിന്‍വലിക്കണം. ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നില്‍. നേരത്തെ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വിദ്യാര്‍ത്ഥിക്ക് മേ ല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അതേസമയം ഇത്തരം വിവാദപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും മുമ്പ് ചരിത്രകാരന്‍മാരോടൊന്ന് ചോദിക്കാമായിരുന്നുവെന്ന് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ പറഞ്ഞു. തിലകനെ പോലുള്ള ഒരാളെ തീവ്രവാദിയാക്കുന്ന രാജ്യദ്രോഹകുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ കൈക്കൂലി!! ഒരുകോടി... ക്ലീന്‍ചിറ്റ് നല്‍കും!! സിബിഐ ചമഞ്ഞ് തട്ടിപ്പ്!!ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ കൈക്കൂലി!! ഒരുകോടി... ക്ലീന്‍ചിറ്റ് നല്‍കും!! സിബിഐ ചമഞ്ഞ് തട്ടിപ്പ്!!

ബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങുംബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങും

English summary
Rajasthan Class 8 book calls freedom fighter Bal Gangadhar Tilak father of terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X