രാജസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു
ജയ്പൂര്‍: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ വോട്ടിംഗ് പുരോഗമിയ്ക്കുന്നു. ഡിസംബര്‍ ഒന്ന് ഞായറാഴ്ച രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. haളിംഗ് ശതമാനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. 200 അംഗ നിയമസഭയില്‍ 199 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് ചുരുവിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 13 ലേയ്ക്ക് മാറ്റി.
നാല് കോടി ജനങ്ങള്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശം ഉള്ളത്. ഇതില്‍ 1.92 കോടിയും സ്ത്രീകളാണ്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിയ്ക്കൂറില്‍ തന്നെ പല മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും, ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥ വസുന്ധര രാജ സിന്ധ്യയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

കേരളത്തില്‍ യുഡിഎഫും, എല്‍ഡിഎഫും അധികാരത്തില്‍ വരുന്നത് പോലെ 1993 ന് ശേഷം രാജസ്ഥാനിലും ഒരു തവണ ബിജെപി ജയിച്ചാല്‍ പിന്നീടുളള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്നതായാണ് കണ്ട് വരുന്നത്. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഇക്കുറി വിജയം കാത്തിരിയ്ക്കുന്നത് ബിജെപിയെയാണ്.
കോണ്‍ഗ്രസിനെ നയിക്കുന്നത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ്. ബിജെപിയുടെ നേതൃസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യയാണ്. വസുന്ധര ഝലവാര്‍ മണ്ഡലത്തിലും ഗെഹ്ലോട്ട് ജോധ്പൂരിലും വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിയോടെ വോട്ടെടുപ്പ് അവസാനിയ്ക്കും. 2087 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.












Click it and Unblock the Notifications