കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവില്‍ ഗെഹ്ലാട്ട് അതൃപ്തനോ? മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയില്ല

Google Oneindia Malayalam News

ഭോപ്പാല്‍: നീണ്ട നാളുകള്‍ക്ക് ശേഷം രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി ഒഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നിപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദം ഉയര്‍ത്തി രംഗത്തെത്തിയ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുള്ള കൂടികാഴ്ച്ചക്ക് ശേഷമാണ് സച്ചിന്‍ പൈലറ്റിന്റെ നിലപാടില്‍ അയവ് വന്നത്. എന്നാല്‍ സച്ചിന്റെ തിരിച്ചുവരവില്‍ ഗെഹ്ലോട്ട് സന്തുഷ്ടനായിരിക്കുമോയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

എല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നുഎല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നു

കോണ്‍ഗ്രസ് ക്യാമ്പ് വിടുന്നു

കോണ്‍ഗ്രസ് ക്യാമ്പ് വിടുന്നു

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്. പിന്നാലെ 19 എംഎല്‍എമാരുമായി ചേര്‍ന്ന് സച്ചിന്‍ കോണ്‍ഗ്രസ് ക്യാമ്പ് വിട്ടു. ഗെഹ്‌ലോട്ടിന്റെ രാജിയായിരുന്നു സച്ചിന്‍ മുന്നോട്ട് വെച്ച പ്രധാന ആശയം.

 നിലപാടില്‍ ഉറച്ച്

നിലപാടില്‍ ഉറച്ച്

സച്ചിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും സുര്‍ജ്ജേവാലയും ചിദംബരവും അടക്കം നിരവധി പേര്‍ ശ്രമിച്ചെങ്കിലും സച്ചിന്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറുകയായിരുന്നു.

അയോഗ്യത നടപടി

അയോഗ്യത നടപടി

പിന്നീട് അനുനയ ശ്രമത്തിനായി രണ്ട് തവണ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തെങ്കിലും സച്ചിന്‍ പൈലറ്റും എംഎല്‍എമാരും അതില്‍ നിന്നും വിട്ടു നിന്നു. ഇതോടെ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.

 രാഹുലുമായി കൂടികാഴ്ച്ച

രാഹുലുമായി കൂടികാഴ്ച്ച

ഇതോടെ രാജസ്ഥാനില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ആയിരുന്നു തിങ്കളാഴ്ച്ച സച്ചിന്‍ പൈലറ്റുമായുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും കൂടികാഴ്ച്ച. ഈ അനുനയന ശ്രമം വിജയിച്ചുവെന്ന് തന്നെ വേണം പറയാന്‍. രാജസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്

Recommended Video

cmsvideo
Rajasthan:This may the reason for sachin pilot's tone chage after one month | Oneindia Malayalam
കൊള്ളരുതാത്തവന്‍

കൊള്ളരുതാത്തവന്‍

എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലേക്കുള്ള സച്ചില്‍ പൈലറ്റിന്റെ മടങ്ങിവരവില്‍ ഗെഹ്ലോട്ട് അസ്വസ്ഥനാണോ? പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ അശോക് ഗെഹ്‌ലോട്ട് കൊള്ളരുതാത്തവന്‍ എന്ന് വിളിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂടെ വീണ്ടും പ്രവര്‍ത്തക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഗെഹ്ലോട്ടിനോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു.

 സ്വീകരിക്കും

സ്വീകരിക്കും

എന്നാല്‍ ഇത്തരമൊരു ചോദ്യത്തിന് അശോക് ഗെഹ്ലോട്ട് മറുപടി നല്‍കാതെ ഒഴിവാക്കുകയായിരുന്നു. അതേസമയം പാര്‍ട്ടി നേതൃത്വം വിമത എംഎല്‍എമാര്‍ക്ക് മാപ്പ് നല്‍കുകയാണെങ്കില്‍ അവരെ താന്‍ ആലിംഗനം നല്‍കി സ്വീകരിക്കുമെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി. തന്നോട് വിയോജിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ബാധ്യത

ബാധ്യത

ഏതെങ്കിലും എംഎല്‍എമാര്‍ എന്നോട് ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ആ പ്രശ്‌നത്തെ പരിഹരിക്കേണ്ടത് എന്റെ ബാധ്യതയാണ്. അത് താന്‍ മുമ്പും ചെയ്തിട്ടുണ്ട്. ഇനിയും തുടരും എന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. രാഹുലും സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.

 സ്വാഗതം ചെയ്ത് നേതാക്കള്‍

സ്വാഗതം ചെയ്ത് നേതാക്കള്‍

സച്ചിന്റെ മടങ്ങി വരവിന് പിന്നാലെ അഭിഷേക് മനു സിങ്്വി, കെവി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജ്ജേവാസ, ദിഗ്വിജയ് സിംഗ് അടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ സച്ചിന്‍ പൈലറ്റിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

English summary
Rajasthan CM Ashok Gehlot seems to be upset with the return of Sachin Pilot Into the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X