കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളംമാറ്റി ഗെഹ്ലോട്ട്; പുറത്ത് പോയ സുഹൃത്തുക്കളെല്ലാം തിരിച്ചെത്തിയിരിക്കുന്നു; അതൃപ്തി സാധാരണമെന്ന്

Google Oneindia Malayalam News

ദില്ലി: വലിയ രാഷ്ടീയ നീക്കങ്ങള്‍ക്കൊടുവില്‍ ഒരു ഇടവേളക്ക് ശേഷം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കടുത്ത അതൃപ്തി അറിയിച്ച് വിട്ടുനിന്നതിന് പിന്നാലെ രാഹുലും പ്രിയങ്കയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സച്ചിന്‍ ഭിന്നതകള്‍ മറന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്.

പാര്‍ട്ടിയുടെ ഉന്നത നേതൃത്വം സച്ചിനെ സ്വാഗതം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തെ താനും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നായിരുന്നും രാജസ്ഥാന്‍ മൂഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഗെഹ്ലോട്ട് നിലപാടില്‍ ചെറിയ വീട്ടുവീഴ്ച്ചകള്‍ വരുത്തി എന്ന് തോന്നിപ്പിക്കുന്നതാണ് ഇന്ന് മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

 അതൃപ്തി സാധാരണം

അതൃപ്തി സാധാരണം

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഉടലെടുത്തത് പോലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും എംഎല്‍എമാര്‍ അതൃപ്തരാവുന്നതുമെല്ലാം സാധാരണമാണെന്നായിരുന്നു ഗെഹ്ലോട്ട് പ്രതികരണം. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവര്‍ തന്നെ തിരിച്ചുവരുന്നതും ഒരു മിച്ച് പ്രവര്‍ത്തിക്കുന്നതുമെല്ലാം സംസ്ഥാനത്തിന് വലിയ നേട്ടമാണെന്നും കൂടി ഗെഹ്ലോട്ട് കൂട്ടി ചേര്‍ത്തു.

 ഒരുമിച്ച് പ്രവര്‍ത്തിക്കും

ഒരുമിച്ച് പ്രവര്‍ത്തിക്കും

നേരത്തെ സച്ചിന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ അദ്ദേഹം കൊള്ളരുതാത്തവനാണെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച സച്ചിന്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഗെഹ്ലോട്ട് കളം മാറ്റി ചവിട്ടുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത പോയ സുഹൃത്തുക്കള്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഭിന്നത മറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഗെഹ്ലോട്ട് ഉറപ്പ് തരുന്നത്.

സഹിഷ്ണുത വേണം

സഹിഷ്ണുത വേണം

'എംഎല്‍എമാര്‍ അതൃപ്തരാവുന്നത് സാധാരണമാണ്. ഒരുമാസം നടന്ന സംഭവ വികാസങ്ങളും അത് സംഭവിച്ച വഴിയുമെല്ലാം തികച്ചും സ്വാഭാവികമാണ്. നമുക്ക് രാഷ്ട്രത്തെ സേവിക്കണമെങ്കില്‍, സംസ്ഥാനത്തേയും ജനങ്ങളേയും ജനാധിപത്യത്തേയും സേവിക്കണമെങ്കില്‍ ചില സമങ്ങളില്‍ നമുക്ക് സഹിഷ്ണുത വേണമെന്ന് അവരോട് വിശദീകരിച്ചിട്ടുണ്ട്.' അശോക് ഗെഹ്ലോട്ട് പറഞ്ഞു.

Recommended Video

cmsvideo
Sachin Pilot criticizes Ashok Gehlot | Oneindia Malayalam
 ജനങ്ങളുടെ വിജയം

ജനങ്ങളുടെ വിജയം

സച്ചിന്‍ പൈലറ്റിനൊപ്പം 19 വിമത എംഎല്‍എമാരായിരുന്നു പാര്‍ട്ടില്‍ നിന്നും മാറി നിന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും താന്‍ ഒരിക്കും ബിജെപിയിലേക്ക് പോകില്ലെന്ന ഉറച്ച നിലപാട് സച്ചില്‍ ആദ്യം മുതല്‍ തന്നെ കൈകൊണ്ടിരുന്നു. എന്നാല്‍ മുഴുവന്‍ എംഎല്‍എമാരും ഒരുമിച്ച് നില്‍ക്കുന്നത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണെന്നാണ് ഗെഹ്ലോട്ട് വ്യക്തമാക്കി.

 ഒഴിഞ്ഞുമാറി

ഒഴിഞ്ഞുമാറി

അതേസമയം സച്ചിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും രണ്ടാമതും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഗെഹ്ലോട്ടിനോട് മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ചോദ്യത്തില്‍ നിന്നും ഗെഹ്ലോട്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

 ഉത്തരവാദിത്തം

ഉത്തരവാദിത്തം

തന്നോട്ട് വിയോജിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.
പാര്‍ട്ടിയിലെ ഏതെങ്കിലും എംഎല്‍എമാര്‍ തന്നോട് ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് പരിഹരിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും ഇത് താന്‍ മുമ്പും ചെയ്തിട്ടുണ്ടെന്നും ഇനിയും തുടരുമെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.

English summary
Rajasthan CM Ashok Gehlot welcome the rebel MLA and said it is natural for MLAs to be upset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X