കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സച്ചിന് വേണ്ടി തെരുവിലിറങ്ങി ഗുജ്ജറുകള്‍.. വാഹനങ്ങള്‍ കത്തിച്ചു.. പരക്കെ ആക്രമം

  • By Aami Madhu
Google Oneindia Malayalam News

മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് തിരുമാനമായെങ്കിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയില്‍. മധ്യപ്രദേശില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മുതിര്‍ന്ന നേതാവും സംസ്ഥാന അധ്യക്ഷനുമായു കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം തിരുമാനിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ ചര്‍ച്ച നടത്തിയെങ്കിലും രാജസ്ഥാനിലെ പ്രതിസന്ധി അയയുന്നില്ല.

മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തിരുമാനിക്കുമെന്ന വാര്‍ത്ത പുറത്ത് വന്ന പിന്നാലെ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന ഗുജ്ജര്‍ വിഭാഗം തെരുവിലിറങ്ങി വന്‍ ആക്രമണം അഴിച്ചുവിട്ടു. ജാതി വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള രാജസ്ഥാനില്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വിവരങ്ങള്‍ ഇങ്ങനെ

 മുഖ്യമന്ത്രിക്കായി അടിപിടി

മുഖ്യമന്ത്രിക്കായി അടിപിടി

കേവല ഭൂരിപക്ഷം നേടി രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയ പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടിപിടിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി ആരെന്ന് ഉയര്‍ത്തി കാട്ടാതെയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും സാധ്യത കല്‍പ്പിച്ചിരുന്നു.

സമവായത്തിലെത്താനായില്ല

സമവായത്തിലെത്താനായില്ല

തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ച സജീവമായെങ്കിലും ഒരു സമവായത്തില്‍ എത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരേയും രാഹുല്‍ ഗാന്ധി ഇന്നലെയോടെ ദില്ലിയിലേക്ക് വിളിപ്പിച്ച് പ്രത്യേകം ചര്‍ച്ച നടത്തി. മാരത്തോണ്‍ യോഗം രാത്രി വൈകി വരേയും തുടര്‍ന്നു.

 ശക്തി' നല്‍കിയ ആപ്പ്

ശക്തി' നല്‍കിയ ആപ്പ്

എംഎല്‍​എമാരുമായി രാഹുല്‍ നേരിട്ട് സംസാരിച്ചെങ്കിലും സമാവായത്തില്‍ എത്താന്‍ സാധിച്ചില്ല. ഇതിനിടെ ഓണ്‍ലൈന്‍ സംവിധാനമായ ശക്തി എന്ന ആപ്പിലൂടെയും രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ അഭിപ്രായം തേടി.

 ഗെഹ്ലോട്ടിന് പിന്തുണ

ഗെഹ്ലോട്ടിന് പിന്തുണ

സ്വതന്ത്രരടക്കം ഭൂരിഭാഗം എംഎല്‍എമാരും ഗെഹ്ലോട്ടിനെയാണ് പിന്തുണച്ചത്. ഈ വിവരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്‍െയും വ്യക്തമാക്കി. പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും നിയമിക്കാമെന്ന് വ്യക്തമാക്കി.

 ഗുജ്ജറുകള്‍ തെരുവിലിറങ്ങി

ഗുജ്ജറുകള്‍ തെരുവിലിറങ്ങി

വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തതോടെ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന ഗുജ്ജര്‍ വിഭാഗം തെരുവിറങ്ങി. സമുദായാംഗങ്ങളായ നൂറോളം പേര്‍ ജയ്പൂര്‍-ആഗ്ര ഹൈവേ ഉപരോധിച്ചു. വാഹനങ്ങള്‍ കത്തിച്ചു.വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.

 ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി

ദൗസ, അജ്മീര്‍, തുടങ്ങിയ ഗുജ്ജര്‍ വിഭാഗത്തിന് സ്വാധീനമുള്ള ജില്ലകളില്‍ പ്രവര്‍ത്തകര്‍ പരക്കെ ആക്രമണം അഴിച്ചുവിട്ടു. റിസര്‍വോയറുകളുടെ മുകളില്‍ കയറി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

 രാഹുലിനെ വാഴിക്കില്ല

രാഹുലിനെ വാഴിക്കില്ല

യുവാവായ നേതാവിനെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തില്ലേങ്കില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി യുവാവിനെ വാഴിക്കുമെന്ന് കരുതേണ്ടെന്നായിരുന്നു സച്ചിന്‍റെ വസതിക്ക് മുന്നില്‍ തടിച്ച് കൂടിയവരുടെ മുന്നറിയിപ്പ്.

 സച്ചിനില്‍ പ്രതീക്ഷ

സച്ചിനില്‍ പ്രതീക്ഷ

ഒരാളുടെ കര്‍മ്മത്തിന്‍റെ ഫലം മറ്റൊരാള്‍ തട്ടിയെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഇവര്‍ യുവാക്കള്‍ക്ക് പ്രതീക്ഷ സച്ചിന്‍ പൈലറ്റിലാണെന്നും തുറന്നടിച്ചു. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ആകാതിരുന്നതോടെ സച്ചിന്‍ പൈലറ്റ് ഇടപെട്ടു.

 ഹൈക്കമാന്‍റിന്‍റെ തിരുമാനം

ഹൈക്കമാന്‍റിന്‍റെ തിരുമാനം

പ്രവര്‍ത്തകര്‍ ശാന്തരാകണമെന്നും ഹൈക്കമാന്‍റിന്‍റെ തിരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് ട്വിറ്റില്‍ കുറിച്ചു, അതേസമയം ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ രാജസ്ഥാനില്‍ ഗുജ്ജറുകളെ പിണക്കുന്നത് ഏറെ ആശങ്കയോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.

 ലോക്സഭയിലേക്ക് പാലം വലിക്കും

ലോക്സഭയിലേക്ക് പാലം വലിക്കും

ഏതെങ്കിലും ഒരു പക്ഷത്തെ പിണക്കിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിസന്ധിയുണ്ടാക്കും. ജാട്ട്, രജപുത് സമുദായങ്ങള്‍ ഗെഹ്ലോട്ടിനൊപ്പമാണ്. ഗുജ്ജറുകള്‍ സച്ചിനൊപ്പവും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് നേതൃത്വം.

English summary
Rajasthan CM race: Sachin Pilot versus Ashok Gehlot spills over to the street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X