കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്‍റിന് പാളിയത് ഇവിടെ; കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിലേറെയും അംഗങ്ങളെന്ന് ഗോവിന്ദ് സിങ്

Google Oneindia Malayalam News

ജയ്പൂര്‍: നിയമപോരാട്ടത്തിലേക്ക് നീണ്ട രാഷ്ടീയ പ്രതിസന്ധിയില്‍ മുന്‍ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ഹൈക്കോടതിയില്‍ നിന്നും താല്‍ക്കാലിക വിജയം നേടാന്‍ സാധിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് അടക്കമുള്ള 19 വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നുമാണ് സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചത്.

സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് കോടതി ഇത്തരമൊരു നിര്‍ദ്ദേശം സ്പീക്കര്‍ക്ക് കൈമാറിയത്. ഇതോടെ കേസില്‍ വിധി പറയുന്നത് ഇനിയും വൈകും. അതേസമയം കോടതിയില്‍ നിന്നുള്ള വിധി എന്ത് തന്നെയായാലും രാജസ്ഥാനില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭദ്രമാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.

അംഗബലം

അംഗബലം

സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ആവശ്യമായതിലും കൂടുതലും അംഗബലം തങ്ങള്‍ക്ക് ഉണ്ടെന്നാണ് പുതിയ പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങും വ്യാഴാഴ്ച അഭിപ്രായപ്പെട്ടത്. വിശ്വാസം പ്രമേയും നടന്നാല്‍ സംഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. വിശ്വാസ വോട്ടെടുപ്പിന്ന് തങ്ങള്‍ ഏത് നിമിഷവും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

വിശ്വാസം തെളിയിക്കാന്‍ തയ്യാറാണ്

വിശ്വാസം തെളിയിക്കാന്‍ തയ്യാറാണ്

സംസ്ഥാനത്ത് നിയമസഭ വിളിച്ചു കൂട്ടി വിശ്വാസം തെളിയിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും ആവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും ഇപ്പോള്‍ മാറി നില്‍ക്കുന്ന ചിലരും നിയമസഭയില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്നും ഗെലോട്ട് പറഞ്ഞു. സമ്മേളനത്തില്‍ രാജസ്ഥാനിലെ കൊവിഡ് പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിമത നീക്കം

വിമത നീക്കം

18 എംഎല്‍എമാരുമായാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെലോട്ടിനെ നീക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. തങ്ങളോടൊപ്പം സ്വതന്ത്രര്‍ ഉള്‍പ്പടെ 30 പേരുണ്ടെന്നായിരുന്ന പൈലറ്റ് പക്ഷം ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ 18 അംഗങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ഒപ്പം നിന്നത്.

224 അംഗങ്ങളുടെ പിന്തുണ

224 അംഗങ്ങളുടെ പിന്തുണ

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 224 അംഗങ്ങളുടെ പിന്തുണയിലായിരുന്നു അശോക് ഗെലോട്ട് ഭരണം നടത്തിയിരുന്നത്. 107 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള ബിഎസ്പിയുടെ 6 അംഗങ്ങളും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയായിരുന്നു അവരുടെ അംഗബലം 101 ല്‍ നിന്നും 107 ആയി വര്‍ധിച്ചത്.

നേതൃത്വത്തിന് കഴിഞ്ഞില്ല

നേതൃത്വത്തിന് കഴിഞ്ഞില്ല

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും 2 അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ ഏക അംഗവും 12 സ്വതന്ത്രരും ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. 2 അംഗങ്ങളുള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരത്തിന്‍റെ തുടക്കത്തില്‍ തന്നെയുണ്ടായ കല്ലുകടി പൂര്‍ണ്ണമായും ശമിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ലെന്നതിന്‍റ തെളിവാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

രാജസ്ഥാന്‍ പിസിസി അധ്യക്ഷനായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2013 ല്‍ കേവലം 23 സീറ്റിലേക്ക് കൂപ്പുകുത്തിയ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തിന് സാധിച്ചു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്

Recommended Video

cmsvideo
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും! | Oneindia Malayalam
മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

എന്നാല്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച് അശോക് ഗെലോട്ട് രംഗത്ത് എത്തിയതോടെ പ്രശ്നത്തില്‍ ഹെക്കമാന്‍ഡിന്‍റെ ഇടപെടലുണ്ടായി. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. സമവായം എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവിയും നല്‍കി. എന്നാല്‍ ഇതോടെ ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നം അടങ്ങിയിരുന്നില്ല.

പാളിയത്

പാളിയത്

ഒരു തരത്തിലും ഗെലോട്ടുമായി ഒത്തുപോവാന്‍ കഴിയില്ലെന്ന ഘട്ടം എത്തിയപ്പോഴാണ് സച്ചിന്‍ പൈലറ്റ് പ്രത്യക്ഷ വിമതനീക്കം തുടങ്ങിയത്. തനിക്കൊപ്പമുള്ള 18 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ ഏതാനും സ്വതന്ത്രരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പോലുള്ള കക്ഷികള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. എന്നാല്‍ ആ കണക്ക് കൂട്ടല്‍ തെറ്റാണെന്നായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചത്. ഇവിടെയാണ് അദ്ദേഹത്തിന് പാളിയത്.

അധികമായി ആരും ഇല്ല

അധികമായി ആരും ഇല്ല

18 എംഎല്‍എമാര്‍ക്ക് പുറമെ സര്‍ക്കാര്‍ പക്ഷത്ത് നിന്നും അധികമായി ഒരു അംഗത്തേയും തനിക്കൊപ്പം നിര്‍ത്താന്‍ സച്ചിന്‍ പൈലറ്റിന് സാധിച്ചില്ല. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര നിലാപട് സ്വീകരിക്കുമെന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരും ഗെലോട്ട് സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വതന്ത്രരും സര്‍ക്കാര്‍ പക്ഷത്ത് നിലയുറപ്പിച്ചതോടെ കേവല ഭൂരിപക്ഷം മറികടക്കാനുള്ള സഖ്യം അവര്‍ക്ക് ലഭിച്ചു.

ഹര്‍ജിയില്‍

ഹര്‍ജിയില്‍

അതേസമയം, സ്പ്പീക്കറുടെ നീക്കത്തിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കാന്‍ രാജസ്ഥാന്‍ ഹൈക്കൊടതി തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറുടെ അയോഗ്യതാ നടപടിക്കെതിരായി സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഹൈക്കോടതി വിധി വെള്ളിയാഴ്ച രാവിലെ പത്തരയോടെ തന്നെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു

വിധി പറയാന്‍

വിധി പറയാന്‍


എന്നാല്‍ കേസ് ഇന്ന് വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോള്‍ വിധി പറയാതെ കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി അഭിപ്രായം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. വിധി പറയാന്‍ മാറ്റിവെച്ച ഒരു കേസില്‍ ഇത്തരത്തില്‍ ഒരു നടപടിയുണ്ടാവുന്നത് അസാധാരണമാണ്. സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജി അംഗീകരിച്ചാണ് കേസില്‍ കേന്ദ്രത്തെ കൂടി കക്ഷിചേര്‍ക്കാന്‍ ഹൈക്കൊടതി തീരുമാനിച്ചത്.

കേന്ദ്രത്തെ കൂടി കേള്‍ക്കണം

കേന്ദ്രത്തെ കൂടി കേള്‍ക്കണം


വിധി പ്രസ്താവിക്കാന്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പായി കേസില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കണമെന്ന ഹര്‍ജി സച്ചിന്‍ പൈലറ്റ് പക്ഷം ഹൈക്കോടതിയില്‍ നല്‍കുകയായിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഒരു വിഷയമാണ് ഇത്. അതുകൊണ്ട് പത്താം ഷെഡ്യൂളിന്‍റെ നിലനില്‍പ്പനെ തന്നെ ചോദ്യം ചെയ്യുന്ന ഒരു വിഷയമായി ഇത് ഉയരുകയാണ്. അതിനാല്‍ കേന്ദ്രത്തെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റ് പക്ഷത്തിന്‍റെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു

രാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി; പൈലറ്റിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കുംരാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി; പൈലറ്റിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കും

English summary
Rajasthan Congress chief says Ashok Gehlot govt has enough numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X