കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുവീഴ്ച്ചക്കില്ലാതെ സച്ചിന്‍ പൈലറ്റ്; രാഹുലിന്റെ നീക്കവും പാളി; കൂടികാഴ്ച്ചക്കില്ല

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റ് യോഗത്തിന് ശേഷം എംഎല്‍എമാരെ എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈക്കമാന്റ് യോഗവുമായി സഹകരിക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി സച്ചിന്‍ പൈലറ്റ് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ഇതുവരേയും കൂടികാഴ്ച്ച നടത്തിയിട്ടില്ല.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ച്ച സച്ചിന്‍ പൈലറ്റ് നിഷേധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജസ്ഥാനിലെ രാഷ്ടീയ അന്തരീക്ഷം കൂടുതല്‍ വഷളായിരിക്കുകയാണ്.

യോഗം

യോഗം

സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതിന് പിന്നാലെ അശോക് ഗെഹ്ലോട്ടിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ എതിരെ നിലപാടെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

വിട്ടുവീഴ്ച്ചയില്ലാതെ സച്ചിന്‍

വിട്ടുവീഴ്ച്ചയില്ലാതെ സച്ചിന്‍

അതേസമയം ഒരു വീട്ടുവീഴ്ച്ച്‌യ്ക്കും സച്ചിന്‍ പൈലറ്റ് ഒരുക്കമല്ല. അശോക് ഗെഹ്ലോട്ടിന് മുന്നില്‍ തന്റെ ശക്തി തെളിയിക്കാന്‍ തന്നെയാണ് തീരുമാനം. സംഭവത്തില്‍ കെസി വേണുഗോപാലിന് പുറനെ രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ ജയ്പൂരിലേക്ക് അയച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനൊപ്പം 30 എംഎല്‍എമാര്‍ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ 16 ല്‍ കൂടുതല്‍ പേര്‍ സച്ചിനൊപ്പമില്ലെന്ന് കോണ്‍ഗ്രസും വാദിക്കുന്നു.

സുര്‍ജേവാല

സുര്‍ജേവാല

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിളിച്ച പത്ര സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റിനോട് പാര്‍ട്ടിയിലേക്ക് മടങ്ങി എത്താനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ് എന്നും വന്ന് സംസാരിക്കൂ എന്നുമാണ് സുര്‍ജേവാല അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ എംഎല്‍എമാരുമായി പൈലറ്റ് ദില്ലിയില്‍ തങ്ങുകയാണ്.

Recommended Video

cmsvideo
Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
 രാഹുലുമായി ചര്‍ച്ചക്കില്ല

രാഹുലുമായി ചര്‍ച്ചക്കില്ല

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഭരണം ഉറപ്പിക്കാന്‍ വേണ്ടത് 101 അംഗങ്ങളാണ്. എന്നാല്‍ സച്ചിന്‍ പൈലറ്റ് മാറിയതോടെ അശോക് ഗെഹ്ലോട്ടിന് പിന്തുണയില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് അനുനയത്തിന് ശ്രമിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ ചര്‍ച്ചക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച

അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച

നേരത്തെ പല തവണ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അവതരിപ്പിക്കാനായി സച്ചിന്‍ രാഹുല്‍ ഗാന്ധിയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെ സോണിയാ ഗാന്ധിയുടെ വിശ്വസ്ഥരിലൊരാളായ അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച നടത്തുന്നത്.

അവിനാശ് പാണ്ഡെ

അവിനാശ് പാണ്ഡെ

അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ക്ക് സച്ചിന്‍ പൈലറ്റ് പ്രതികരിക്കുന്നില്ല എന്നാണ് രാജസ്ഥാനില്‍ പാര്‍ട്ടി ചുമതലയുളള അവിനാശ് പാണ്ഡെ പ്രതികരിച്ചിരിക്കുന്നത്. താന്‍ സച്ചിന്‍ പൈലറ്റിനോട് സംസാരിക്കാന്‍ ശ്രമിക്കുകയാണ്. പൈലറ്റിന് മെസ്സേജുകളും അയച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും അവിനാശ് പാണ്ഡെ വ്യക്തമാക്കി.

English summary
Rajasthan Congress Crisis: Sachin Pilot Denies Meeting With Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X