കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

Google Oneindia Malayalam News

ജയ്പൂര്‍: മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സ്വീകരിച്ച രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ. വിമത നീക്കം നടത്തിയ അദ്ദേഹത്തെ പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തിരിച്ചെത്താന്‍ ഒരു അവസരം നല്‍കാമെന്ന് മറ്റു ചില നേതാക്കള്‍.

Recommended Video

cmsvideo
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പൈലറ്റ് | Oneindia Malayalam

അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കല്‍ വളരെ പ്രയാകരമാണെന്ന് സച്ചിന്‍ പൈലറ്റും വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാരിന് മതിയായ പിന്തുണയുണ്ട് എന്ന് ഉറപ്പിച്ച ശേഷമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ആര്‍ക്കു മുന്നിലും വാതില്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ പൈലറ്റ് കടുത്ത തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍...

സിന്ധ്യയല്ല പൈലറ്റ്

സിന്ധ്യയല്ല പൈലറ്റ്

ജ്യോതിരാദിത്യ സിന്ധ്യ കളിച്ചത് പോലെ അല്ല സച്ചിന്‍ പൈലറ്റ് നീങ്ങിയത്. ബിജെപിയുടെ ഉറച്ച പിന്തുണ നേടിയാണ് സിന്ധ്യ മധ്യപ്രദേശില്‍ കളിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിന് ബിജെപിയുടെ പിന്തുണ ലഭിച്ചില്ല. അതുകൊണ്ടുതന്നെ പുതിയ പാര്‍ട്ടി എന്ന ആശയമാണ് പൈലറ്റ് സ്വീകരിച്ചത്.

ബിജെപിക്ക് നന്നായി അറിയാം

ബിജെപിക്ക് നന്നായി അറിയാം

സിന്ധ്യയെ കൂടെ നിര്‍ത്തിയാല്‍ മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ കൂടെ നിര്‍ത്തിയാലും ബിജെപിക്ക് ഭരണം കിട്ടാന്‍ സാധ്യത വളരെ കുറവാണ്. മാത്രമല്ല, ഗെഹ്ലോട്ട് സര്‍ക്കാരിന് സ്വതന്ത്രരുടെ പിന്തുണയും വേണ്ടോളമുണ്ട്.

പൈലറ്റിന് ആ ബന്ധമില്ല

പൈലറ്റിന് ആ ബന്ധമില്ല

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരിയ അളവിലെങ്കിലും ബിജെപിയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിന് ബിജെപി ബന്ധം തീരെ ഇല്ല എന്നല്ല, കോണ്‍ഗ്രസ് പാരമ്പര്യമാണ് കൂടുതലും. അദ്ദേഹം രാഷ്ട്രീയമായി വളര്‍ന്ന പശ്ചാത്തലവും കോണ്‍ഗ്രസിന്റേതാണ്. ബിജെപിക്കൊപ്പം ചേരാന്‍ വളരെ പ്രയാസമാണെന്ന് പൈലറ്റ് വ്യക്തമാക്കിയതുമാണ്.

പ്രഗതിശീല്‍ കോണ്‍ഗ്രസ് പുതിയ പാര്‍ട്ടി

പ്രഗതിശീല്‍ കോണ്‍ഗ്രസ് പുതിയ പാര്‍ട്ടി

കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ബിജെപിയുടെ പിന്തുണ ലഭിച്ചതുമില്ല. ഇതാണ് സച്ചിന്‍ പൈലറ്റ് നേരിടുന്ന പ്രതിസന്ധി. ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ഇനി സാധ്യത കൂടുതല്‍. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നും കേള്‍ക്കുന്നു.

102 എംഎല്‍എമാരുടെ പിന്തുണ

102 എംഎല്‍എമാരുടെ പിന്തുണ

അതേസമയം, 102 എംഎല്‍എമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഉറപ്പിച്ചു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വീഴുമെന്ന് ബിജെപി കരുതുന്നുമില്ല. ഈ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനെ എതിര്‍ത്ത് അശോക് ഗെഹ്ലോട്ട് വിഭാഗം രംഗത്തുണ്ട്.

വാതില്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

വാതില്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള ആരുടെ മുന്നിലും കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറയുന്നു. ഇത് സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാനുള്ള നീക്കമായി വിലയിരുത്താം. ഗാന്ധി കുടുംബത്തിലുള്ളവര്‍ പൈലറ്റുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

പൈലറ്റിനെ പുറത്താക്കണമെന്ന്

പൈലറ്റിനെ പുറത്താക്കണമെന്ന്

അതേസമയം, സച്ചിന്‍ പൈലറ്റിനെ പുറത്താക്കണമെന്ന് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ നിലപാടെടുത്തു. ഗെഹ്ലോട്ടിന്റെ ജയ്പൂരിലെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു വിഭാഗം എംഎല്‍എമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. മാത്രമല്ല, പുതിയ ഉപമുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗെഹ്ലോട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ല

ഗെഹ്ലോട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ല

അശോക് ഗെഹ്ലോട്ടിന്റെ വസതിയില്‍ ചേരുന്ന യോഗത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം സച്ചിന്‍ പൈലറ്റ് നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഗെഹ്ലോട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് പൈലറ്റിന്റെ നിലപാടെങ്കില്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കും.

ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കുമോ

ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കുമോ

സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ ബിജെപി പുറത്ത് നിന്ന് പിന്തുണച്ച് പുതിയ സര്‍ക്കാരുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ബിജെപി ഇക്കാര്യം പരസ്യമായി അറിയിച്ചിട്ടില്ല. ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കുകയും സച്ചിന്‍ പൈലറ്റിനൊപ്പം 25 എംഎല്‍എമാരുണ്ടാകുകയും ചെയ്താല്‍ ഗെഹ്ലോട്ടിന് അല്‍പ്പം വെല്ലുവിളിയാകും.

പൈലറ്റിന് മുന്നിലുള്ള വഴികള്‍

പൈലറ്റിന് മുന്നിലുള്ള വഴികള്‍

കോണ്‍ഗ്രസില്‍ തിരിച്ചെത്താം, ബിജെപിയിലേക്ക് കൂറുമാറാം. പുതിയ പാര്‍ട്ടി രൂപീകരിക്കാം- ഈ മൂന്ന് വഴികളാണ് സച്ചിന്‍ പൈലറ്റിന് മുമ്പിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഇപ്പോഴും അകറ്റിയിട്ടില്ലെന്നാണ് പറയുന്നത്. തിരിച്ചെത്തിയാല്‍ ഒരുമിച്ച് നീങ്ങാമെന്ന് കോണ്‍ഗ്രസ് പറയുന്നു. അല്ലെങ്കില്‍ പുറത്താക്കുകയും ചെയ്യും.

48 മണിക്കൂറിനകം

48 മണിക്കൂറിനകം

സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പോരാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ രാഹുല്‍ ഗാന്ധി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനകം രണ്ടിലൊന്ന് അറിയാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

English summary
Rajasthan; Congress doors open for all members- says Randeep Surjewala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X