Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍; മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഔട്ട്, രാഹുല്‍ നീക്കം ഞെട്ടിച്ചു

Recommended Video

cmsvideo
    രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുൻപേ കൂട്ടപ്പുറത്താക്കൽ | Oneindia Malayalam

    ജയ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിമതരെ ഞെട്ടിച്ച് നേതൃത്വത്തിന്റെ വന്‍ നീക്കം. വിമത പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യമായ എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതില്‍ മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടും.

    ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെയും ശക്തമായ തീരുമാനമാണ് നേതാക്കളെ കൂട്ടമായി പുറത്താക്കുന്നതിലേക്ക് എത്തിച്ചത്. ഇതോടെ വിമതനീക്കം നടത്തിയ നേതാക്കള്‍ വെട്ടിലായി. എന്നാല്‍ ഇവര്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

    പുറത്താക്കിയത് 28 നേതാക്കളെ

    പുറത്താക്കിയത് 28 നേതാക്കളെ

    28 നേതാക്കളെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ ഒമ്പത് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടും. കൂടാതെ രണ്ട് പ്രമുഖരായ മുന്‍ മന്ത്രിമാരും. നേതാക്കളെ പുറത്താക്കിയത് പാര്‍ട്ടിയില്‍ വിമത നീക്കം നടത്തുന്ന എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവരാണ് വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

     വിമതസംഘത്തില്‍ ആശങ്ക

    വിമതസംഘത്തില്‍ ആശങ്ക

    മുന്‍ മന്ത്രിമാരായ മഹാദേവ് സിങ് ഖാന്തേല, ബാബു ലാല്‍ നഗര്‍ എന്നിവരെ പുറത്താക്കിയതോടെ വിമതസംഘത്തില്‍ ആശങ്കയുണ്ടായെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. പ്രമുഖരായ നേതാക്കളെ പുറത്താക്കില്ലെന്നാണ് കരുതിയിരുന്നത്. ഇവരുമായി നേരത്തെ അനുരഞ്ജന ചര്‍ച്ച പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയാണ് ശക്തമായ നടപടി വന്നത്.

     സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍

    സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍

    പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ബോധ്യമായവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്രരായി മല്‍സരിക്കാന്‍ തീരുമാനിച്ചവരും ഇതില്‍പ്പെടും. മുന്‍ ഡിസിസി അധ്യക്ഷന്‍ നാഥുറാം സിനോദിയയെ പുറത്താക്കിയതോടെ വിമതര്‍ ഒതുങ്ങുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

     ഇത്രയും പേരെ ഒറ്റയടിക്ക്

    ഇത്രയും പേരെ ഒറ്റയടിക്ക്

    റായ്‌സിങ് നഗറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച സോഹന്‍ നായക്, താരാനഗറിലെ സിഎസ് ബൈദ്, നീംകാ താനയിലെ രമേശ് ചന്ദ് ഖന്തേല്‍വാള്‍, കതുമാറിലെ രമേശ് ഖിഞ്ചി, ഗംഗാപൂരിലെ രാംകേഷ് മീണ തുടങ്ങി പ്രമുഖരായ നേതാക്കളെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്രയും പേരെ ഒറ്റയടിക്ക് പുറത്താക്കുമെന്ന് വിമതര്‍ കരുതിയിരുന്നില്ല.

    പേരുവിവരങ്ങള്‍ പരസ്യമാക്കി

    പേരുവിവരങ്ങള്‍ പരസ്യമാക്കി

    പുറത്താക്കിയവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മ പ്രസ്താവനയിറക്കി. മുന്‍ ഗവര്‍ണര്‍ കമല ബേനിവാളിന്റെ മകന്‍ അലോക് ബേനിവാളിനെയും പുറത്താക്കിയിട്ടുണ്ട്. കരണ്‍പൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പൃഥ്വി പാല്‍ സിങ് സാന്തുവിനെയും പുറത്താക്കിയിട്ടുണ്ട്.

    സംസ്ഥാന നേതാക്കളെയും

    സംസ്ഥാന നേതാക്കളെയും

    വിമതരായി മല്‍സരിക്കാന്‍ ശ്രമിച്ച സംസ്ഥാന നേതാക്കളെയും പുറത്താക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനിത ഭാട്ടി, സെക്രട്ടറി ജഗദീഷ് ചൗധരി, രേശ്മ മീണ, ഗോപാല്‍ കേശ്വത്ത് എന്നിവരെയും പുറത്താക്കി. ജയ്‌സാല്‍മീറില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ വ്യക്തിയാണ് സുനിത ഭാട്ടി. അഹോറില്‍ വിമത സ്ഥാനാര്‍ഥിയായിരുന്നു ജഗദീഷ്.

    യൂത്ത് കോണ്‍ഗ്രസും നടപടിയെടുത്തു

    യൂത്ത് കോണ്‍ഗ്രസും നടപടിയെടുത്തു

    അതേസമയം, യൂത്ത് കോണ്‍ഗ്രസും ശക്തമായ നീക്കം തുടങ്ങി. വിമതരെ വച്ചുപൊറുപ്പിക്കേണ്ട എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന നേതാക്കള്‍ ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് എട്ട് നേതാക്കളെയാണ് പുറത്താക്കിയത്. ഇതില്‍ നാല് ജില്ലാ നേതാക്കളും ഉള്‍പ്പെടും.

     സെമി ഫൈനല്‍

    സെമി ഫൈനല്‍

    അഞ്ചു സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. മിസോറാം കോണ്‍ഗ്രസും തെലങ്കാന ടിആര്‍എസും ഭരിക്കുന്നു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വ്വെ ഫലം.

    ശക്തമായ വികാരം

    ശക്തമായ വികാരം

    രാജസ്ഥാനില്‍ ബിജെപിക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മധ്യപ്രദേശിലെ കാര്യം പ്രവചനാതീതമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ട്രെന്റ് മാറുകയാണ് ഈ സംസ്ഥാനങ്ങളില്‍. ഒട്ടേറെ പേര്‍ പാര്‍ട്ടികള്‍ മാറി. അതിനിടെയാണ് സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തവര്‍ വിമതനീക്കം നടത്തുന്നത്.

    പാര്‍ട്ടി മാറുന്നവര്‍

    പാര്‍ട്ടി മാറുന്നവര്‍

    കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലും വിമതനീക്കം ശക്തമാണ്. എവിടെ നില്‍ക്കുമ്പോഴാണ് ലാഭം എന്നതാണ് മിക്ക നേതാക്കളും നോക്കുന്നത്. ചിലര്‍ കോണ്‍ഗ്രസിലേക്ക് ചേരുമ്പോള്‍ മറ്റു ചിലര്‍ ബിജെപിയില്‍ ചേരുകയാണ്. രാജസ്ഥാനില്‍ അടുത്തമാസമാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ ഈ മാസം 28നും.

     രാജസ്ഥാനില്‍ 130 സീറ്റ് കിട്ടും

    രാജസ്ഥാനില്‍ 130 സീറ്റ് കിട്ടും

    രാജസ്ഥാന്‍ നിയമസഭയില്‍ 200 സീറ്റാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് 130 സീറ്റ് വരെ നേടുമെന്നാണ് ഫാലോഡിയിലെ വാതുവെപ്പുകാര്‍ പറയുന്നത്. ബിജെപിക്ക് 58 സീറ്റ് വരെ കിട്ടിയേക്കാമെന്നും ഇവര്‍ പറയുന്നു. ഛത്തീസ്ഗഡില്‍ ബിജെപി 43 സീറ്റ് വരെ നേടുമെന്നാണ് പ്രചാരണം. കോണ്‍ഗ്രസിന് 37ഉം.

    ഡിസംബര്‍ 11ന് അറിയാം

    ഡിസംബര്‍ 11ന് അറിയാം

    തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ടിആര്‍എസ് തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്. മധ്യപ്രദേശിലും മിസോറാമിലും ഈ മാസം 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനും. ഛത്തീസ്ഗഡിലെ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് വോട്ടെണ്ണും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+