കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹം വീണ്ടും വരുന്നു!! പുതിയ നിയമവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍, കടുത്ത പ്രതിഷേധം

Google Oneindia Malayalam News

ജയ്പൂര്‍: ഒട്ടേറെ സമരങ്ങള്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുകള്‍ക്കും ശേഷം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതാണ് ശൈശവ വിവാഹം. പിന്നീട് പല രൂപത്തില്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമാണിത്. നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ഉം ആണ്‍കുട്ടികളുടെത് 21 മാണ്. ഈ പ്രായം തികയാതെ വിവാഹം കഴിക്കുന്നത് ശൈശവ വിവാഹത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക. നിയമസാധുത ലഭിക്കില്ല. കുറ്റകരവുമാണ്. കൂട്ടുനിന്നവരും കുടുങ്ങും.

എന്നാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയ പുതിയ ബില്ല് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ലില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍

1

ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യണെന്ന് നിര്‍ദേശിക്കുന്ന ബില്ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് വെള്ളിയാഴ്ച നിയമസഭയില്‍ പാസാക്കിയത്. കമ്പല്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മാരേജ് അമന്‍ഡ്‌മെന്റ് ബില്ല് ഓഫ് രാജസ്ഥാന്‍ എന്നാണ് പുതിയ നിയമത്തിന്റെ പേര്.

2

ശൈശവ വിവാഹം നടന്നാല്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ മറുപടി നല്‍കി. ശൈശവ വിവാഹം സാധുവാക്കുന്നില്ലെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

3

ശൈശവ വിവാഹം നടന്നാല്‍ കുട്ടികളുടെ മാതാപിതാക്കളാണ് വിവരം അധികൃതരെ അറിയിക്കേണ്ടത്. 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. പുതിയ നിയമത്തിലെ സെക്ഷന്‍ എട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നേരത്തെ ജില്ലാതലത്തിലുള്ള ഓഫീസറാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ബ്ലോക്ക് തലം വരെയുള്ള ഓഫീസര്‍മാര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം.

4

ശൈശവ വിവാഹം നിയമവിരുദ്ധമായി തുടരും. എങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമായ ഒരുകാര്യം എന്തിനാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പോലീസ് നടപടിയെടുക്കയല്ലേ വേണ്ടതെന്നും ബിജെപി അംഗങ്ങള്‍ ചോദിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.

മുങ്ങിക്കപ്പലില്‍ മുങ്ങുന്ന നയതന്ത്രം!! അമേരിക്കയെ ഞെട്ടിച്ച് ഫ്രാന്‍സ്, അംബാസഡറെ തിരിച്ചുവിളിച്ചുമുങ്ങിക്കപ്പലില്‍ മുങ്ങുന്ന നയതന്ത്രം!! അമേരിക്കയെ ഞെട്ടിച്ച് ഫ്രാന്‍സ്, അംബാസഡറെ തിരിച്ചുവിളിച്ചു

5

രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നു എന്നത് കൊണ്ട് ശൈശവ വിവാഹം നിയമപരമാകും എന്ന് അര്‍ഥമില്ലെന്ന് മന്ത്രി ധരിവാള്‍ പറഞ്ഞു. അത്തരം വിവാഹം സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാകും നടപടി സ്വീകരിക്കുക. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് 2006ലെ സീമ-അശ്വനി കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതാണ്. അതുപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

6

കുട്ടിയായിരിക്കെ വിവാഹം നടന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായാല്‍ അത് റദ്ദ്് ചെയ്യാനുള്ള അവകാശമുണ്ട്. ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാരിന് താല്‍പ്പര്യമില്ല. എങ്കിലും എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപി അംഗങ്ങള്‍ക്ക് പുറമെ, കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം സന്യാം ലോധയും ബില്ലിനെ എതിര്‍ത്തു.

'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം

7

സര്‍ക്കാരിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിലൂടെ അതിന് അംഗീകാരം കൊടുക്കലാണെന്നും ബിജെപി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ശേഷം ബില്ല് ശബ്ദവോട്ടോടെ പാസാക്കി. ബില്ലിനെ വിമര്‍ശിച്ച് ഡോ. കീര്‍ത്തി ഭാരതി ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ചില ജാതികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കീര്‍ത്തി ഭാരതി കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

English summary
Rajasthan Congress Government Passed A Bill Which Directs to Register Child Marriages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X