കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ലഖേരി മുന്‍സിപ്പാലിറ്റി മൂന്‍ മെമ്പറായ അബ്ദുള്‍ സലാ(45)മിനെതിരെയാണ് പരാതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അബ്ദുള്‍ സലാമിന്റെ അയല്‍ക്കാരിയാണ് പരാതി നല്‍കിയ പെണ്‍കുട്ടി. വീട്ടില്‍ ആളില്ലാത്തപ്പോള്‍ രണ്ടുതവണ അബ്ദുള്‍ സലാം ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ പഠനം അടുത്തകാലത്ത് മതിയാക്കിയ പെണ്‍കുട്ടി തന്റെ രണ്ടു സഹോദരന്മാര്‍ക്കൊപ്പമായിരുന്നു താമസം. ഇവിരുടെ വീട്ടില്‍ അബ്ദുള്‍ സലാം നിത്യ സന്ദര്‍ശകനായിരുന്നു.

rape-victim

വീട്ടില്‍ എത്തുമ്പോഴെല്ലാം അബ്ദുള്‍ സലാം അശ്ലീല രീതിയില്‍ തുറിച്ചു നോക്കാറുണ്ടായിരുന്നെന്നും രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. ബലാത്സംഗത്തിന്റെ വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് അബ്ദുള്‍ സലാം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

തന്റെ ഒരു സഹോദരനോടാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം ബലാത്സംഗത്തിന്റെ വിവരം വെളിപ്പെടുത്തിയത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫലം പുറത്തുവന്നശേഷമാകും കൂടുതല്‍ നടപടി ഉണ്ടാകുക.

English summary
rajasthan congress leader booked for repeatedly raping minor girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X