കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ മൂക്കിന് താഴെ റിസോർട്ടിൽ,ഘർവാപസിയെ കുറിച്ച് എന്തു തോന്നുന്നു?';ഒളിയമ്പുമായി കപിൽ സിബൽ

Google Oneindia Malayalam News

രാജസ്ഥാൻ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിനെതിരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കബിൽ സിബൽ. ബിജെപിയിലേക്ക് പോകില്ലേങ്കിൽ ഹരിയാനയിലെ റിസോർട്ടിൽ എംഎൽഎമാരെല്ലാം ചേർന്ന് അവധിക്കാലം ആഘോഷിക്കുകയാകുമല്ലേയെന്ന് കപിൽ പരിഹസിച്ചു.ട്വിറ്ററിലൂടെയാണ് കപിൽ സിബലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ

kapilsibalsachin

'അപകീർത്തിപ്പെടുത്താനായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.. പൈലറ്റ്;" ഞാൻ ബിജെപിയിലേക്ക് പോകില്ല".. അങ്ങനെയാണെങ്കിൽ എനിക്ക് തോന്നുന്നത് എംഎൽഎമാർ എല്ലാവരും ചേർന്ന് ഹരിയാനയിൽ ബിജെപിയുടെ മൂക്കിന് താഴെ റിസോർട്ടിൽ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുകയാണെന്നാണ്. ഘർ വാപസിയെ കുറിച്ച് എന്ത് പറയുന്നു?', കപിൽ സിബൽ ട്വീറ്റ് ചെയ്തു.

രാജസ്ഥാനിൽ ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ച രാഷ്ട്രീയ നാടകത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് സംസ്ഥാനത്ത് പ്രതിന്ധിയ്ക്ക് വഴിവെച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി കുതിരക്കച്ചടത്തിന് ശ്രമിച്ചുവെന്ന ചീഫ് വിപ്പിന്റെ പരാതിയിൽ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ പോലീസ് സച്ചിൻ പൈലറ്റിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 18 എംഎൽഎമാർക്കൊപ്പം സച്ചിൻ സംസ്ഥാനം വിട്ടത്.

ഇപ്പോൾ സച്ചിൻ ക്യാമ്പ് ഹരിയാനയിലെ റിസോർട്ടിലാണ് കഴിയുന്നത്. സച്ചിന് പിന്നിൽ ബിജെപിയാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസും ആരോപിക്കുന്നത്. അതേസമയം താൻ ബിജെപിയിൽ ചേരില്ലെന്ന് ആവർത്തിക്കുകയാണ് പൈലറ്റ്. മാത്രമല്ല താൻ ബിജെപിയിലേക്കെന്ന പ്രചരണം തന്നെ ഗാന്ധി കുടുംബത്തിന് മുന്നിൽ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സച്ചിൻ പറയുന്നു.

വിമത നീക്കത്തിന് പിന്നാലെ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കം ചെയ്തിരുന്നു. അതേസമയം സച്ചിനെ മടക്കിയെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളും ഹൈക്കമാന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ കെസി വേണുഗോപാലിനെയാണ് സമവായ ചർച്ചയ്ക്ക് ദേശീയ നേതൃത്വം ഇപ്പോൾ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

'മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശി,രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊവിഡ് കെട്ട് കെട്ടും';പരിഹാസവുമായി ജയശങ്കർ'മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശി,രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊവിഡ് കെട്ട് കെട്ടും';പരിഹാസവുമായി ജയശങ്കർ

'ധനമന്ത്രിയുടെ പതിവ് തള്ള്,ഓരോ തവണയും കൊട്ടിഘോഷിക്കുന്നത് അൽപ്പത്തം'; തോമസ് ഐസകിനെ ട്രോളി വിടി ബൽറാം'ധനമന്ത്രിയുടെ പതിവ് തള്ള്,ഓരോ തവണയും കൊട്ടിഘോഷിക്കുന്നത് അൽപ്പത്തം'; തോമസ് ഐസകിനെ ട്രോളി വിടി ബൽറാം

സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!

English summary
Rajasthan; Congress leader kapil sibal asks sachin pilot what about khar ghar wapsi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X