Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ഭാവിയെന്ത്? സച്ചിന്‍ പൈലറ്റ് സോണിയ ഗാന്ധിക്ക് മുമ്പില്‍... മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് രാജസ്ഥാനില്‍. ഈ വേളയില്‍ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്റിന് താല്‍പ്പര്യമുണ്ട്. ഇതിനിടെയാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയത്. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാനില്‍ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തെ സമാനമായ ആവശ്യവുമായി അദ്ദേഹം ഡല്‍ഹിയിലെത്തി കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യവുമുണ്ടായിരുന്നു. വിമത സ്വരം ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നേതാവാണ് പൈലറ്റ്. സമാനമായ രീതിയില്‍ വിമത സ്വരമുയര്‍ത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിങ് എന്നിവരെല്ലാം ഇന്ന് ബിജെപി ക്യാമ്പിലാണ്. നേരത്തെ ഇവരെല്ലാം രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്.

s

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രധാന നേതാവാണ് സച്ചിന്‍ പൈലറ്റ്. 2018ല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയ വേളയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച പേരായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ അശോക് ഗെഹ്ലോട്ട് കൂടി രംഗത്തെത്തിയതോടെ സച്ചിന്‍ പൈലറ്റിന് പിന്‍മാറേണ്ടി വന്നു. അന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി പദവിയും നല്‍കി ഹൈക്കമാന്റ് പൈലറ്റിനെ ആശ്വസിപ്പിച്ചു. ആദ്യ രണ്ടര വര്‍ഷം ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു ഹൈക്കമാന്റിന്റെയും നിര്‍ദേശം.

എന്നാല്‍ 2020ല്‍ സച്ചില്‍ പൈലറ്റ് വീണ്ടും കലാപക്കൊടി ഉയര്‍ത്തി. 18 എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലെത്തുകയായിരുന്നു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടാന്‍ പോകുന്നു എന്ന വാര്‍ത്തകളും വന്നു. മുതിര്‍ന്ന ബിജെപി നേതാവ് വസുന്ദര രാജെ സിന്ധ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് വീണ്ടും ചര്‍ച്ചകള്‍ക്കിടയാക്കി. ജ്യോതിരാദിത്യ സിന്ധ്യ വഴി സച്ചിന്‍ പൈലറ്റും ബിജെപിയിലെത്തുമായിരുന്നു പ്രചാരണം. എന്നാല്‍ പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയില്‍ സമവായമാകുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി പദവിയും സച്ചിന്‍ പൈലറ്റിനില്ല.

ഇനി രാജസ്ഥാനില്‍ എന്താണ് എന്റെ റോള്‍ എന്ന ചോദ്യവുമായിട്ടാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാന്‍ സര്‍ക്കാരിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും സച്ചിന്‍ പൈലറ്റിന് എന്താണ് റോള്‍ എന്ന് ചോദിച്ചാല്‍ ഉത്തരം അവ്യക്തമാണ്. ഒരുപിടി എംഎല്‍എമാരുടെ പിന്തുണയുള്ള വ്യക്തിയാണ് സച്ചിന്‍ പൈലറ്റ്. അദ്ദേഹത്തെ പിണക്കി നിര്‍ത്തുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വേഗത്തില്‍ അനുനയ പാത ഹൈക്കമാന്റ് സ്വീകരിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+