കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ

  • By Aami Madhu
Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ച് ചേർത്ത നിയസഭാംഗങ്ങളുടെ യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുക്കാതിരുന്നതോടെ അദ്ദേഹം കോൺഗ്രസ് വിട്ടേക്കുമോയെന്നുള്ള ചർച്ചകൾക്ക് ചൂട് പകർന്നിട്ടുണ്ട്. അതിനിടെ സച്ചിൻ പൈലറ്റ് കോൺഗ്രസിന് വേണ്ടി അനുഭവിച്ച യാതനകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായ വിശ്വേന്ദ്ര സിംഗ് ഭരത്പൂർ ആണ് സമരമുഖത്തുള്ള സച്ചിന്റെ പ്രവർത്തനങ്ങളും അദ്ദേഹത്തിന് നേരിടേണ്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന ചിത്രങ്ങൾ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. അതേസമയം രാഷ്ട്രീയ പ്രതിസന്ധിയിൽ സിന്ധ്യയ്ക്ക് പിന്തുണയായി കോൺഗ്രസ് നേതാവും മുൻ പാർട്ടി വക്താവുമായ സഞ്ജയ് ഝാ രംഗത്തെത്തി. എന്തുകൊണ്ടും മുഖ്യമന്ത്രി പദത്തിന് അർഹനായ നേതാവ് സച്ചിൻ പൈലറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

sach-1594640

'ഞാൻ പൂർണമായും പൈലറ്റിനെ പിന്തുണയ്ക്കുന്നു, ഇത് വസ്തുതൾ നോക്കൂ, രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഫലം; ബിജെപി-163, കോൺഗ്രസ് -21 (ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ്). രാജസ്ഥാൻ 2018 നിയമസഭ തിരഞ്ഞെടുപ്പ്. ഫലം ബിജെപി: 73, കോൺഗ്രസ് -100. ഇത് നേടിയെടുക്കാൻ ഒരാളാണ് 5 വർഷം കഠിന പ്രയത്നം ചെയ്തത്; സച്ചിൻ പൈലറ്റ്. പക്ഷേ ആരാണ് മുഖ്യമന്ത്രിയായത്?, ഝാ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് സംസ്ഥാനത്ത് നിലവിലെ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. 2018 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത് മുതൽ തന്നെ സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. പിസിസി അധ്യക്ഷൻ ആയിരുന്ന പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പാർട്ടിയിൽ ഉയർന്ന ആവശ്യം. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

അതിനിടെ ഇന്ന് ചേർന്ന നിയമസഭാംഗങ്ങളുടെ യോഗത്തിന് പി്നനാലെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. തനിക്കൊപ്പം 109 എംഎൽഎമാർ ഉണ്ടെന്ന് ഗെഹ്ലോട്ട് അവകാശപ്പെട്ടിരുന്നുവെങ്കിലും 95 എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇതോടെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതസമയം തനിക്കൊപ്പം 30 എംഎൽഎമാരുണ്ടെന്ന് സച്ചിൻ പൈലറ്റും അവകാശപ്പെട്ടു. ചില പ്രാദേശിക കക്ഷികളുടെ പിന്തുണയും സച്ചിൻ പൈലറ്റിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

 <strong>'തെറ്റ്' ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്! സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും? 5 സാധ്യതകൾ ഇങ്ങനെ</strong> 'തെറ്റ്' ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്! സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും? 5 സാധ്യതകൾ ഇങ്ങനെ

English summary
Rajasthan; Congress leader sanjay jha supports sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X