രാജസ്ഥാനില്‍ ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളുമായി കോണ്‍ഗ്രസ്! വ്യക്തമായ ആധിപത്യം
Recommended Video

വസുന്ധര രാജയ്ക്കെതിരായ ഭരണ വിരുദ്ധ വികാരം രാജസ്ഥാനില്‍ ആഞ്ഞടിക്കുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തന്നെ ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 39 സീറ്റുകളില്‍ കോണ്‍ഗ്രസും 17 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്ന സീറ്റുകളില്‍ പോലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്. സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും ലീഡ് ചെയ്യുകയാണ്. പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് ഇവിടെ കോണ്‍ഗ്രസിന് തുണയായത്.
Firecrackers brought to Congress office in Jaipur #RajasthanElections2018 pic.twitter.com/gcepNirdYc
— ANI (@ANI) December 11, 2018
1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications