യുവാക്കള്‍ക്ക് 3500 രൂപ വേതനം.. മിന്നും വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക
രാജസ്ഥാനിൽ അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനുള്ളിൽ കാർഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി രാജസ്ഥാൻ കോൺഗ്രസ് പ്രകടന പത്രിക. തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉറപ്പു നല്കിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ പറഞ്ഞു.

സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിലുറപ്പും തൊഴിൽ രഹിതർക്ക് 3500 രൂപ വേതവൃനവും പ്രകട പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. യുവാക്കളെയും കർഷകരെയും തങ്ങളുടെ ഒപ്പം നിർത്തുവാനുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
കർഷകർക്കു പെൻഷൻ, കാർഷിക ഉപകരണങ്ങളെ ജിഎസ്ടിയിൽ നിന്നും ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളും പ്രകടന പത്രികയിൽ പറയുന്നുണ്ട്.
പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് കോണ്‍ഗ്രസിന്റെ സ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications