കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ കോൺഗ്രസിന്റെ കൈവിട്ട കളികൾ; പുതിയ നിയമനങ്ങൾ നൽകുന്ന സൂചന.. ഇനിയെന്ത്

Google Oneindia Malayalam News

ജയ്പൂർ; അവസാന നിമിഷം അപ്രതീക്ഷിത വിജയമായിരുന്ന രാജസ്ഥാനിൽ കോൺഗ്രസ് നേടിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപക്കൊടി ഉയർത്തി പാർട്ടി വിട്ട സച്ചിൻ പൈലറ്റും 18 വിമതരും കോൺഗ്രസിലേക്ക് തന്നെ മടങ്ങി. മധ്യപ്രദേശ് ആവർത്തിക്കാമെന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ മോഹം പൊളിഞ്ഞു.

ബിജെപിക്ക് മുകളിൽ നേടിയ രാഷ്ട്രീയ വിജയത്തിന്റെ ആവേശവും ആഹ്ളാദവും കോൺഗ്രസ് ക്യാമ്പിലുണ്ട്. പ്രതിസന്ധിയ്ക്ക് ശേഷം ചില നിർണായക തിരുമാനങ്ങൾ കോൺഗ്രസ് സംസ്ഥാനത്ത് കൈക്കൊള്ളുകയും ചെയ്തു. രാജസ്ഥാനിൽ കോൺഗ്രസിന്റെ അടുത്ത നീക്കമെന്താണെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

Recommended Video

cmsvideo
sachin pilot's demands after comeback to congress | Oneindia Malayalam
പ്രശ്ന പരിഹാരം

പ്രശ്ന പരിഹാരം

ഞങ്ങൾ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാന്റ് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നായിരുന്നു മടങ്ങിയെത്തിയതിന് തൊട്ട് പിന്നാലെ സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. ആ ഉറപ്പുകളിൽ ആദ്യത്തേത് ഹൈക്കമാന്റ് നടപ്പാക്കുകയും ചെയ്തു. രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല ഉണ്ടായിരുന്ന അവിനാശ് പാണ്ഡയെ തത്സ്ഥാനത്ത് നിന്ന് മാറ്റി.

പൈലറ്റിന് ആശ്വാസം

പൈലറ്റിന് ആശ്വാസം

പൈലറ്റിനെ സംബന്ധിച്ച് മടങ്ങി വരവിന് മുൻപ് താൻ മുന്നോട്ട് വെച്ച ഉപാധികൾ നടപ്പായതിന്റെ ആശ്വാസത്തിലാണ്. പാണ്ഡെയുടെ ഇടപെടലിനെതിരെ തുടക്കം മുതൽ തന്നെ അതൃപ്തി ഉയർത്തിയ നേതാവായിരുന്നു സച്ചിൻ. ഗെഹ്ലോട്ട് നേതൃത്വത്തോട് പാണ്ഡെ പക്ഷപാദം കാണിക്കുന്നുവെന്നായിരുന്നു സച്ചിനും വിമതരും ഉയർത്തിയ ആരോപണം.

ഇത് ആദ്യമായല്ല

ഇത് ആദ്യമായല്ല

തനിക്ക് 'നൽകിയ ഉറപ്പുകൾ' ഹൈക്കമന്റ് ഗൗരവപൂർവ്വം തന്നെ പരിഗണിക്കുന്നുണ്ടെന്ന് കാണിക്കാനും പുതിയ തിരുമാനം സച്ചിനെ സഹായിക്കും. അതേസയം ഇതാദ്യമായല്ല സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി അംഗങ്ങൾക്കെതിരെ സംസ്ഥാന നേതാക്കൾക്കിടയിൽ അതൃപ്തി ഉയരുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ദില്ലിയിലും

ഹരിയാനയിലും ദില്ലിയിലും

ഹരിയാനയിലും ദില്ലിയിലും

ഒക്ടോബറിൽ ഹരിയാനയിൽ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ രാജിവെച്ചതിന് തൊട്ട് പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിനെതിരെ രംഗത്തെത്തിയിരുന്നു. ദില്ലയിൽ ഷീലാ ദീക്ഷിതും എഐസിസി അംഗമായ പിസി ചാക്കോയും തമ്മിലായിരുന്നു തുറന്ന യുദ്ധം.

മൂന്ന് മാസം മുൻപ് മധ്യപ്രദേശിൽ

മൂന്ന് മാസം മുൻപ് മധ്യപ്രദേശിൽ

ഒടുവിൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഹൈക്കമാന്റ് പിസി ചാക്കോയെ തത്സ്ഥാനത്ത് നിന്ന് മാറ്റി. മഹാരാഷ്ട്രയിൽ മല്ലികാർജ്ജുൻ ഗാർഖെയ്ക്കെതിരെ സഞ്ജയ് നിരുപം ആയിരുന്നു ആരോപണം ഉയർത്തിയത്. മൂന്ന് മാസങ്ങൾക്ക് മുൻപ് കമൽനാഥുമായി ഒത്തുപോകാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ എഐസിസി അംഗത്തേയും കോൺഗ്രസ് നീക്കം ചെയ്തിരുന്നു.

ഏറ്റവും അടുത്ത വിശ്വസ്തൻ

ഏറ്റവും അടുത്ത വിശ്വസ്തൻ

രാജസ്ഥാനിൽ പാണ്ഡെയുടെ പകരക്കാരനായി അജയ് മാക്കനെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശക്തമായ സംഘടന പാടവം ഉള്ള മാക്കൻ രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. മാക്കനെ നിയമിക്കാനുള്ള കോൺഗ്രസിന്റെ തിരുമാനം പെട്ടെന്നായിരുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നിൽ

രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നിൽ

രാജസ്ഥാനിൽ പ്രതിസന്ധി ഉടലെടുത്ത ജൂലൈ രണ്ടാം ആഴ്ചയോടെ തന്നെ പാണ്ഡെയെ നീക്കം ചെയ്യുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിച്ചിരുന്നു. സംസ്ഥാനത്തെ പ്രശ്ന പരിഹാരത്തിനായി അജയ് മാക്കനേയും രൺദീപ് സിംഗ് സുർജേവാലയേയും അയക്കാനുള്ള തിരുമാനവും മാക്കനെ രാജസ്ഥാനിൽ നിയമിക്കാനുള്ള ആലോചനയുടെ ഭാഗമായിട്ടാണെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരുമാസമായി മാക്കൻ രാജസ്ഥാനിലാണ് ചെലവഴിച്ചത്.

അതൃപ്തിയില്ലെന്നത്

അതൃപ്തിയില്ലെന്നത്

പ്രധാനമായും, മക്കന്റെ നിയമനത്തിൽ പൈലറ്റ് ക്യാമ്പിൽ അതൃപ്തിയില്ലെന്നതാണ് എടുത്ത് പറയേണ്ട കാര്യം. മൻ‌മോഹൻ സിംഗ് മന്ത്രിസഭയിൽ സച്ചിനും മാക്കനും മന്ത്രിമാരായിരുന്നു. മുഖ്യമന്ത്രി ഗെഹ്ലോട്ടും മാക്കന്റെ നിയമനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. മാക്കൻ പക്ഷപാദം കാണിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇരു നേതാക്കളും.

മൂന്നംഗ കമ്മിറ്റിയും

മൂന്നംഗ കമ്മിറ്റിയും

അതേസമയം ഇതുകൂടാതെ മൂന്നംഗ കമ്മിറ്റിയേയും കോൺഗ്രസ് സംസ്ഥാനത്ത് ചുമതലപ്പെടുത്തിയിട്ടുമ്ട്. മാക്കനെ കൂടാതെ കെസി വേണുഗോപാലും അഹമ്മദ് പട്ടേലുമാണ് കമ്മിറ്റി അംഗങ്ങൾ. ഇത് ആദ്യമായിട്ടാണ് കോൺഗ്രസിൽ ഇത്തരമൊരു കീഴ്വഴക്കം എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ സംസ്ഥാനങ്ങൾ പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ അംഗങ്ങളെ അയക്കും. അവരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും.

മാറ്റങ്ങളുടെ തുടക്കം

മാറ്റങ്ങളുടെ തുടക്കം

എന്നാൽ മൂന്നംഗ സമിതിയെ സംസ്ഥാനത്തെ കാര്യങ്ങൾ ഏൽപ്പിക്കുന്നത് ആദ്യമായാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത് കോൺഗ്രസിലെ മാറ്റങ്ങളുടെ തുടക്കമായിട്ടാണ് നേതാക്കൾ കാണുന്നത്. അതേസമയം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ നിർണായകമായ ചില തിരുമാനങ്ങൾ നടപ്പായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ദില്ലിയിലേക്ക്

ദില്ലിയിലേക്ക്

എന്നാൽ സച്ചിൻ പൈലറ്റിനെ ഉടൻ തന്നെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചേക്കില്ലെന്നാണ് സൂചന.
രാജസ്ഥാനിൽ പാർട്ടിയുടെ എല്ലാ വിഭാഗങ്ങളുമായും സമിതി ചർച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യം സംബന്ധിച്ചും തിരുമാനം കൈക്കൊള്ളുകയെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ധോണി ബിജെപിയിലേക്കെത്തുമോ? ജാർഖണ്ഡോ ലോക്സഭയോ? ഇതാണ് ആ 5 സാധ്യതകൾ!!ധോണി ബിജെപിയിലേക്കെത്തുമോ? ജാർഖണ്ഡോ ലോക്സഭയോ? ഇതാണ് ആ 5 സാധ്യതകൾ!!

English summary
Rajasthan;Congress may not appoint sachin pilot as aicc member soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X