കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റിനെ പൂട്ടാന്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; കോടതിയിലെ ഹര്‍ജി പിന്‍വലിക്കും?, പുതിയ നീക്കം ഇങ്ങനെ

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സംസ്ഥാന നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം ശക്തമാക്കുയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസ്. നിയമസഭ സെഷന്‍ ആരംഭിക്കണമെന്ന് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് വീണ്ടും അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിശ്വാസ വോട്ടെടുപ്പിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്താതെയാണ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി, ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങള്‍.

നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മറ്റ് നിരവധി ബില്ലുകള്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആവശ്യം ഗെലോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂലൈ 31 മുതല്‍ സംസ്ഥാന നിയമസഭയുടെ ഒരു സെഷന്‍ ആരംഭിക്കാന്‍ ഗെലോട്ട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍

ഭൂരിപക്ഷം തെളിയിക്കാന്‍

ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ വിമതനീക്കം ആരംഭിച്ചതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇതിനായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. ​എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കുന്ന കാര്യത്തില്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ചില നീക്കങ്ങള്‍

ചില നീക്കങ്ങള്‍

അതേസമയം, സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ തന്ത്രപ്രധാനമായ ചില നീക്കങ്ങള്‍ നടത്താനും കോണ്‍ഗ്രസ് തയ്യാറാവുന്നെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഈ ഘട്ടത്തില്‍ നിയമപരമായി മുന്നോട്ട് പോവേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെയും നിലപാട്.

പൈലറ്റ് പക്ഷത്തിന് അനുകൂലം

പൈലറ്റ് പക്ഷത്തിന് അനുകൂലം


കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തിന് അനുകൂലമാണ്. പാര്‍ട്ടിക്ക് അകത്ത് എതിര്‍ സ്വരങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു.

അനുകൂലമായ വിധി

അനുകൂലമായ വിധി


ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് സച്ചിന്‍ പൈലറ്റിന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടാവുന്നതെങ്കില്‍ അത് രാഷ്ട്രീയപരമായ തിരിച്ചടിയാവും. അതിനാല്‍ സുപ്രീംകോടതിയിലെ ഇപ്പോഴത്തെ കേസില്‍ നിന്ന് പിന്‍വാങ്ങണമെന്നാണ് ആവശ്യം. പകരം ഈ വിഷയം രാഷ്ട്രീയപരമായി ദേശീയ തലത്തില്‍ തന്നെ അതിവിദഗ്ധമായി ഉന്നയിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധം

പ്രതിഷേധം

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവത്ത ഗവര്‍ണ്ണറുടെ നിലപാടിലാണ് പ്രതിഷേധം. ദില്ലിയിലേക്കും ഈ പ്രതിഷേധം വ്യാപിപ്പിക്കുകയും. കോടതിയില്‍ കേസ് തുടരുന്നതിനേക്കാള്‍ നല്ലത് ഈ രീതിയില്‍ സമരവുമായി മുന്നോട്ട് പോകുന്നതാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സാധിച്ചാല്‍ സച്ചിന്‍ പൈലറ്റിനും അംഗത്തിനുമെതിരെ വിപ്പ് പ്രയോഗിക്കാനും സാധിക്കും.

6 കാരണങ്ങളില്‍ ഒന്ന്

6 കാരണങ്ങളില്‍ ഒന്ന്

നിലവില്‍ നിയമസഭാ വിളിച്ചു ചേര്‍ക്കാതിരിക്കാനുള്ള 6 കാരണങ്ങളില്‍ ഒന്നായി ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര ചൂണ്ടിക്കാട്ടിയ ആറ് കാര്യങ്ങളില്‍ ഒന്ന് സുപ്രീംകോടതിയും ഹൈക്കോടതിയിലും നടക്കുന്ന കേസുകളായിരുന്നു. എം‌എൽ‌എമാരെ അയോഗ്യരാക്കുന്ന വിഷയം ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും പരിഗണനയിലാണ്. ഇക്കാര്യം മനസ്സിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച ഗവർണറുടെ ഓഫീസിൽ നിന്ന് വ്യക്തമാക്കിയത്.

രാഷ്ട്രീയപരം

രാഷ്ട്രീയപരം

സുപ്രീംകോടതിയിലെ ഹരജി ഇപ്പോൾ പിൻവലിക്കണമെന്നും മുഴുവന്‍ ശ്രദ്ധേയും രാഷ്ട്രീയപരമായ പോരാട്ടത്തിലേക്ക് കൊണ്ടു വരണമെന്നുമാണ് നോതാക്കളുടെ ആവശ്യം. ഈ ആവശ്യം ശക്തമായതോടെയാണ് വേണ്ടി വന്നാല്‍ ദില്ലിയിലും പ്രതിഷേധം ഇരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്.

21 ദിവസം

21 ദിവസം

ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അദ്ദേഹം എംഎല്‍എമാര്‍ക്ക് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ എന്തിനും തയ്യാറായിരിക്കണമെന്നാണ് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വേണ്ടി വന്നാല്‍ രാഷ്ട്രപ്രതി ഭവന് മുന്നില്‍ നമ്മള്‍ 21 ദിവസം ധര്‍ണ്ണ നടത്തും. ആവശ്യം വന്നാല്‍ അത് നടത്തിയെ തീരുവെന്നും അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

അനുകൂല തീരുമാനം

അനുകൂല തീരുമാനം

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അശോക് ഗെലോട്ട്. എന്നാല്‍ രാഷ്ട്രപതിയില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് രാഷ്ട്രപതി ഭവന് മുന്നില്‍ കുത്തിയിരിക്കും എന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപിയെ സഹായിക്കുന്നതിന്

ബിജെപിയെ സഹായിക്കുന്നതിന്

ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര തയ്യാറാകത്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഹോട്ടലില്‍ നിന്ന് പുറത്ത് വരുന്നതോടെ സര്‍ക്കാര്‍ പക്ഷത്തെ എംഎല്‍എമാരെ ഓരോരുത്തരായി പിടിക്കുക വഴി ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. എന്നാല്‍ എത്ര നാള്‍കാത്തിരുന്നാലും മതിയായ അംഗബലം ഉള്ളതിനാല്‍ അന്തിമ വിജയം നമ്മുടേതായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

 ഗെലോട്ട് സര്‍ക്കാറിന് അപ്രതീക്ഷിത പിന്തുണ;സഭ വിളിച്ചു ചേര്‍ക്കണം,86 സംഘടനകളുടെ കത്ത് ഗവര്‍ണ്ണര്‍ക്ക് ഗെലോട്ട് സര്‍ക്കാറിന് അപ്രതീക്ഷിത പിന്തുണ;സഭ വിളിച്ചു ചേര്‍ക്കണം,86 സംഘടനകളുടെ കത്ത് ഗവര്‍ണ്ണര്‍ക്ക്

English summary
Rajasthan; Congress may withdraw its plea from Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X