കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, ബിജെപിയുടെ നാടകം പൊളിഞ്ഞു, റിസോര്‍ട്ടില്‍ ആഘോഷം!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി അവസാനിച്ചെന്ന് സൂചന. റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വലിയ ആഘോഷത്തിലാണ്. സച്ചിന്‍ പൈലറ്റിന്റെ ദില്ലിയിലേക്കുള്ള പോക്ക് വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. അതേസമയം ബിജെപി അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, അതൊന്നും നടന്നില്ലെന്നാണ് സൂചന. കോണ്‍ഗ്രസില്‍ കരുത്തനായി നില്‍ക്കുന്ന സമയത്ത് സംസ്ഥാനത്തെ ബിജെപിയിലേക്ക് പോകുന്നത് തന്റെ പ്രതിച്ഛായക്ക് തന്നെ ഇടിവുണ്ടാക്കുമെന്ന് പൈലറ്റ് സൂചിപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ കൂടി ഗെലോട്ടിനെ മറികടന്ന് താരമായിരിക്കുകയാണ് പൈലറ്റ്.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ല

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ല

ബിജെപി ഉണ്ടാക്കാന്‍ നോക്കിയ റിസോര്‍ട്ട് നാടകം പൊളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എയെ പോലും കൂറുമാറ്റിക്കാനോ അമിത് ഷായ്ക്ക് സാധിച്ചിട്ടില്ല. സ്വതന്ത്രരടക്കമുള്ള എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇതോടെ രാജ്യസഭയിലേക്കുള്ള രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ബിജെപിയുടെ സീറ്റില്‍ അട്ടിമറി നടത്താനാവുമോ എന്നും പൈലറ്റ് വിഭാഗം ശ്രമിക്കുന്നുണ്ട്.

റിസോര്‍ട്ടില്‍ ആഘോഷം

റിസോര്‍ട്ടില്‍ ആഘോഷം

റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഘോഷത്തിലാണ്. മന്ത്രിമാര്‍ അടക്കം ക്രിക്കറ്റും ഫുട്‌ബോളും കളിച്ചാണ് ആഘോഷിച്ചത്. ഇതിന് ശേഷം സിനിമ കാണുന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കിയത്. ജയ്പൂരിലെ റിസോര്‍ട്ടില്‍ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമയാണ് ഇവര്‍ കണ്ടത്. ജൂണ്‍ 19ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇവര്‍ ഒരുങ്ങി കഴിഞ്ഞു. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയും ഇവിടെ എത്തിയിട്ടുണ്ട്.

രാഹുല്‍ ഇടപെട്ടു

രാഹുല്‍ ഇടപെട്ടു

രാഹുല്‍ ഈ വിഷയത്തില്‍ ഇടപെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. പൈലറ്റ് ദില്ലിയിലെത്തി അദ്ദേഹത്തെ കണ്ടത് വഴിത്തിരിവായി മാറിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്താണ് ഇവരുടെ ആവശ്യങ്ങളെന്നും രാഹുല്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഗാന്ധി സിനിമ ഇവരെ കാണിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ മൂല്യങ്ങളെ കുറിച്ച് ഇവരെ ബോധവാന്‍മാരാക്കുക എന്ന തന്ത്രത്തോടെയാണ്.

മുഖംതിരിച്ച് പൈലറ്റ്

മുഖംതിരിച്ച് പൈലറ്റ്

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദം ഓഫര്‍ ചെയ്യാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇതോടെ തന്നെ ബിജെപിയോട് നോ പറയാന്‍ പൈലറ്റിന് സാധിച്ചിരുന്നു. മറ്റൊന്ന് പാര്‍ട്ടി വിട്ടാല്‍ അദ്ദേഹത്തിനുണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച് ബോധവനായിരുന്നു പൈലറ്റ്. 25ലധികം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടാല്‍ മാത്രമേ സര്‍ക്കാര്‍ വീഴ്ത്താന്‍ സാധിക്കൂ. സച്ചിന്‍ പൈലറ്റിനൊപ്പം ഇത്രയും എംഎല്‍എമാര്‍ ഒരിക്കലും പാര്‍ട്ടി വിടാന്‍ തയ്യാറല്ല. ബിജെപി കേന്ദ്ര മന്ത്രി പദം തന്നാല്‍ വരെ ഇല്ലെന്ന നിലപാടാണ് പൈലറ്റ്.

ഈസിയായി ജയം

ഈസിയായി ജയം

കോണ്‍ഗ്രസിന് രണ്ട് സീറ്റിലും ജയം നേടാനാവുമെന്ന് ഉറപ്പാണ്. 107 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. വിജയിക്കാന്‍ 102 പേരുടെ പിന്തുണ മതി കോണ്‍ഗ്രസിന്. ബിജെപിക്ക് നിലവില്‍ ഒരു സീറ്റിലേ വിജയിക്കാനാവൂ. അവര്‍ക്ക് 72 പേരുടെ പിന്തുണയുണ്ട്. 27 പേരുടെ പിന്തുണ ഉണ്ടെങ്കില്‍ അവര്‍ രണ്ടാമത്തെ സീറ്റില്‍ ഇനി വിജയിക്കാനാവൂ. ഇത്രയും പേരെ ബിജെപി അടര്‍ത്തിയെടുക്കുമെന്നായിരുന്നു ഭയം. രണ്ടാമത്തെ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയും വെച്ചിട്ടുണ്ട്.

ഒരൊറ്റ നീക്കത്തില്‍ പൊളിഞ്ഞു

ഒരൊറ്റ നീക്കത്തില്‍ പൊളിഞ്ഞു

കോണ്‍ഗ്രസിന്റെ ഒരൊറ്റ നീക്കത്തിലാണ് ബിജെപിയുടെ എല്ലാ ശ്രമവും പൊളിഞ്ഞത്. ഹരിയാനയിലേക്ക് ഇന്നലെ എംഎല്‍എമാരെ ബിജെപി കടുത്താനാണ് നീക്കമിടുന്നതെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിരുന്നു. അശോക് ഗെലോട്ട് ഇതിനായി ഇന്റലിജന്‍ വിഭാഗത്തിന്റെ സഹായം തേടി. ഇതിലൂടെയാണ് ചാഞ്ചാട്ടമുള്ള എംഎല്‍എമാരെ തിരിച്ചറിഞ്ഞത്. രാജസ്ഥാന്‍ അതിര്‍ത്തി കടക്കുന്നത് നിരോധിക്കുകയും ചെയ്തു ഗെലോട്ട്. കൊറോണയുടെ പേരിലാണ് ഈ നീക്കങ്ങള്‍ നടത്തിയത്. എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് അതിര്‍ത്തി അടഞ്ഞതോടെ പൊളിയുകയായിരുന്നു.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ബിജെപിയെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസിലാണ് പ്രശ്‌നങ്ങളുള്ളത്. അവര്‍ പരസ്പരമുള്ള കണക്ക് തീര്‍ക്കാന്‍ ബിജെപിയെ പഴിചാരുകയാണ്. എല്ലാവര്‍ക്കും അറിയാന്‍ ഇത് കോണ്‍ഗ്രസിലെ പ്രശ്‌നമാണെന്ന്, ഗെലോട്ടും പൈലറ്റും തമ്മിലാണ് പ്രശ്‌നം. നിങ്ങളുടെ പ്രശ്‌നത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടാതെ നോക്കുക. ബിജെപി ദേശീയ നയമാണ് രാഷ്ട്രീയത്തിനും മുകളിലായി കാണുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

English summary
rajasthan: congress mla's relaxing in jaipur resort after ending the rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X