കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിൻ പൈലറ്റ് ദില്ലിക്ക് പോയപ്പോൾ ഗെഹ്ലോട്ടിനെ കാണാനെത്തി വിമത എംഎൽഎ! സർക്കാരിന് പിന്തുണ

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ മഞ്ഞുരുകുകയാണ്. സച്ചിന്‍ പൈലറ്റ് അയഞ്ഞതോടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രാജസ്ഥാനില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരിക്കുകയാണ്.

വിമത പക്ഷത്തെ എംഎല്‍എ ആയ ഭന്‍വാര്‍ ലാല്‍ ശര്‍മ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഭന്‍വാര്‍ ലാല്‍ ശര്‍മയ്ക്ക് എതിരായ കേസ് സർക്കാർ അവസാനിപ്പിച്ചു. വിശദാംശങ്ങളിങ്ങനെ...

അട്ടിമറി നീക്കത്തിലെ പങ്കാളി?

അട്ടിമറി നീക്കത്തിലെ പങ്കാളി?

അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന വിമത എംഎല്‍എമാരില്‍ ഒരാളാണ് ഭന്‍വര്‍ ലാല്‍ ശര്‍മ. ബിജെപി നേതാക്കളുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചു എന്നാരോപിക്കുന്ന ഫോണ്‍ സന്ദേശത്തില്‍ ഉള്‍പ്പെട്ട എംഎല്‍എ കൂടിയാണ് ഭന്‍വര്‍ ലാല്‍ ശര്‍മ.

ഗെഹ്ലോട്ടിന്റെ വീട്ടിൽ

ഗെഹ്ലോട്ടിന്റെ വീട്ടിൽ

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് ശര്‍മ അടക്കം രണ്ട് വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ജയ്പൂരിലെത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഭന്‍വര്‍ ലാല്‍ ശര്‍മ.

ഓഡിയോ ക്ലിപ്പ്

ഓഡിയോ ക്ലിപ്പ്

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങളില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന സഞ്ജയ് ജെയിനുമായുളള ഫോണ്‍ സംഭാഷണമാണ് വിമത എംഎല്‍എയെ വെട്ടിലാക്കിയത്. ഈ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വോയിംസ് ക്ലിപ്പ് വ്യാജമായി നിര്‍മ്മിച്ചതാണ് എന്നാണ് ഭന്‍വര്‍ ലാല്‍ ശര്‍മ്മ ആരോപിക്കുന്നത്.

കേസ് അവസാനിപ്പിച്ചു

കേസ് അവസാനിപ്പിച്ചു

തുടര്‍ന്ന് ഈ ഓഡിയോ ക്ലിപ്പുകള്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കുമെന്ന് ഗെഹ്ലോട്ട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൈലറ്റ് ക്യാംപിനും ഗെഹ്ലോട്ട് ക്യാംപിനും ഇടയിലെ മഞ്ഞുരുകിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെയുളള കേസ് ഗെഹ്ലോട്ട് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിക്കൊപ്പം

മുഖ്യമന്ത്രിക്കൊപ്പം

ഇന്ന് ഉച്ചയ്ക്ക് ജെയ്പൂരിലെ ഗെഹ്ലോട്ടിന്റെ വീട്ടില്‍ എത്തിയാണ് താന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒപ്പമുണ്ടെന്ന് ശര്‍മ്മ അറിയിച്ചത്. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ശര്‍മ്മ പറഞ്ഞു. നേരത്തെ പിന്‍വാങ്ങിയതും സ്വന്തം തീരുമാന പ്രകാരമാണ് എന്നും ഇപ്പോള്‍ തിരികെ വരുന്നതും സ്വന്തം ഇഷ്ട പ്രകാരം ആണെന്നും ഭന്‍വാര്‍ ലാല്‍ ശര്‍മ്മ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൈലറ്റിന് ഉറപ്പ്

പൈലറ്റിന് ഉറപ്പ്

സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ വിമതര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നേതൃത്വം പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗെഹ്ലോട്ടിന്റെ പ്രവര്‍ത്തന ശൈലി അടക്കം പരിശോധിക്കാമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റിനൊപ്പം പുറത്താക്കപ്പെട്ട വിമതരെ കോണ്‍ഗ്രസ് തിരിച്ചെടുക്കും. ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കില്ല.

മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തേക്കും

മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തേക്കും

വിമതര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയേയും നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. വിമത നീക്കം നടത്തിയതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തേക്കും. മാത്രമല്ല ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും തിരിച്ച് വേണം എന്നുളള സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

English summary
Rajasthan Congress rebel MLA Bhanwar Lal Sharma meets Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X