കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ആവശ്യം തീര്‍ന്നില്ല, തുല്യ റോള്‍, ഗെലോട്ടിന് താല്‍പര്യമില്ല, വെട്ടിലായി മാക്കന്‍

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ പ്രശ്‌നങ്ങളില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും ഒന്നും അവസാനിക്കുന്നില്ല. ഇപ്പോഴും രണ്ട് ക്യാമ്പിലായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭയിലും സംസ്ഥാന സമിതിയിലും പിടിമുറുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് മാക്കന്‍ എത്തിയതെങ്കിലും ഇരുപക്ഷവും ഒരുമിച്ച് ചര്‍ച്ചകള്‍ക്ക് വരാന്‍ പോലും തയ്യാറായില്ല. മന്ത്രിസഭയിലേക്ക് പ്രശ്‌നങ്ങളുടെ പോക്ക്.

സച്ചിന്റെ ലക്ഷ്യം ഗുജ്ജറുകള്‍

സച്ചിന്റെ ലക്ഷ്യം ഗുജ്ജറുകള്‍

ഗുജ്ജറുകള്‍ക്കിടയില്‍ അധികാരമില്ലെങ്കില്‍ സച്ചിന്‍ പൈലറ്റിന്റെ സ്വാധീനം കുറയും. 2014ലെ അവസ്ഥയല്ല ഇപ്പോഴുള്ളത്. അശോക് ഗെലോട്ട് മലി വോട്ടുകളെ ഉപയോഗിച്ച് ഗുജ്ജറുകളെ പിളര്‍ത്താനുള്ള ശ്രമത്തിലാണ്. ടോങ്കിന് ചുറ്റുമുള്ള പല മണ്ഡലങ്ങളും ഗെലോട്ടിന് പിന്തുണ നല്‍കുന്നുണ്ട്. സച്ചിന്റെ ജനപ്രീതി ഓരോ ഘട്ടത്തിലായി കുറയ്ക്കുകയാണ് ഗെലോട്ട്. പലപദ്ധതികളും പൈലറ്റിന്റെ സമ്മര്‍ദമില്ലാതെ നേരിട്ട് എത്തിക്കുകയാണ് ഗെലോട്ട് ചെയ്തത്. ഇതിലൂടെ ഇങ്ങനൊരു നേതാവിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം കൂടിയാണി ഗുജ്ജറുകള്‍ക്കിടയിലേക്ക് ഗെലോട്ട് വെക്കുന്നത്.

ഗെലോട്ടിന്റെ കാഞ്ഞ ബുദ്ധി

ഗെലോട്ടിന്റെ കാഞ്ഞ ബുദ്ധി

വസുന്ധര രാജ സംസ്ഥാന പര്യടനം ഉടന്‍ തന്നെ തുടങ്ങും. ഇത് രാഷ്ട്രീയ മേധാവിത്തത്തിനായി വസുന്ധരയും ഗെലോട്ടും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ഗുജ്ജറുകളും മീണകളും വസുന്ധരയുടെ പ്രിയ വോട്ടര്‍മാരാണ്. കഴിഞ്ഞ തവണ സച്ചിനെ നേരിടുമ്പോള്‍ വസുന്ധര ദുര്‍ബലയായിരുന്നു. മുരടന്‍ സ്വഭാവമുള്ള നേതാവെന്ന നെഗറ്റീവ് ക്യാമ്പയിനും അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. ഇത്തവണ അവര്‍ കരുത്തയാണ്. മൂന്നംഗ പോരാട്ടം സച്ചിന്‍ നടത്തേണ്ടി വരും. ഗെലോട്ടിനോടും വസുന്ധരയോടും ബിജെപിയോടും കൂടിയാണ് സച്ചിന്‍ ഇനി പോരാടേണ്ടി വരിക.

ക്യാബിനറ്റിലേക്ക് നോട്ടം

ക്യാബിനറ്റിലേക്ക് നോട്ടം

ക്യാബിനറ്റില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയാല്‍ മേഖലയുടെ അവകാശവാദം സച്ചിന് ഉന്നയിക്കാം. ഇത് പരമാവധി ഇല്ലാതാക്കാനാണ് ഗെലോട്ടിന്റെ ശ്രമം. രാഹുല്‍ ഗാന്ധിയുടെ പിന്തുണ പൂര്‍ണമായും സച്ചിനൊപ്പമാണ്. അടുത്തിടെ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഗെലോട്ടിന്റെ ചില നീക്കങ്ങളും അദ്ദേഹത്തെയും രാഹുലിന് പ്രിയപ്പെട്ടവനാക്കിയിട്ടുണ്ട്. അതുകൊണ്ട് തുല്യമായ മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ സച്ചിന്‍ പോരടിക്കേണ്ടി വരും. ഇത് ചിലപ്പോള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴ്ത്തും.

Recommended Video

cmsvideo
sachin pilot's demands after comeback to congress | Oneindia Malayalam
അജയ് മാക്കനെത്തി...

അജയ് മാക്കനെത്തി...

അജയ് മാക്കനെ രാജസ്ഥാനില്‍ എത്തിച്ചെങ്കില്‍ കാര്യങ്ങളൊന്നും ഫലം കണ്ടിട്ടില്ല. സച്ചിനും സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയും ഒരുമിച്ചിരുന്ന യോഗം സാധ്യമായില്ല. ദൊത്താസര ഒറ്റയ്ക്കാണ് മാക്കന്‍ കണ്ടത്. ഊര്‍ജമന്ത്രി ബിഡി കല്ല, നമോനാരായണ്‍ മീണ, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദര്‍ഭാന്‍ എന്നിവരെയാണ് മാക്കന്‍ ആദ്യം കണ്ടത്. പിന്നീട് പൈലറ്റിന്റെ വിശ്വസ്തന്‍ ദീപേന്ദ്രസിംഗ് ഷെഖാവത്തിനനെയും കണ്ടു. ഗോവിന്ദ് സിംഗ് ദൊത്താസരയുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്ന് പൈലറ്റ് തുറന്ന് പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ മാറ്റാനുള്ള നീക്കമായിരുന്നു.

ഗെലോട്ടിനും കെട്ടുറപ്പില്ല

ഗെലോട്ടിനും കെട്ടുറപ്പില്ല

അശോക് ഗെലോട്ടിന്റെ ഭരണം ഇത്തവണയും ജനപ്രിയമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സര്‍ക്കാരിന് കെട്ടുറപ്പുണ്ട്. ഇതിലാണ് സച്ചിന്റെ പ്രതീക്ഷ. സച്ചിന്‍ പക്ഷം പിന്‍മാറിയാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്ന് ഗെലോട്ടിന് അറിയാം. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ഒരു സീറ്റിലും ജയിക്കാന്‍ ഗെലോട്ടിന് സാധിക്കില്ല. കമല്‍നാഥിന്റെ അനുഭവം ഉണ്ടാവും. അത്തരം സാഹചര്യമുണ്ടായാല്‍ സച്ചിന് ഹീറോയുടെ പരിവേഷവും ലഭിക്കും, ഗെലോട്ടിന്റെ സര്‍ക്കാരും വീഴും.

രാഹുലിന്റെ നീക്കവും പാളി

രാഹുലിന്റെ നീക്കവും പാളി

സച്ചിനെ ദില്ലിയിലെത്തിക്കാനുള്ള എല്ലാ നീക്കവും രാഹുല്‍ ഗാന്ധി നടത്തിയെങ്കിലും പൊളിഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും താന്‍ ദില്ലിക്ക് വരുന്നതോടെ പോകുമെന്ന് സച്ചിന്‍ രാഹുലിനെ ബോധ്യപ്പെടുത്തി. അങ്ങനെ വന്നാല്‍ ഗുജ്ജര്‍, മീണ വോട്ടുകള്‍ നേരെ ബിജെപിയിലേക്ക് പോകും. തന്റെ തിരിച്ചുവരവില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ശക്തമായി കൂടെ വേണമെന്ന ആഗ്രഹമാണ് രാഹുലിനുള്ളത്. അതാണ് ഈ നീക്കത്തിന് പിന്നില്‍. അക്കാര്യത്തില്‍ മാത്രമാണ് സച്ചിനും ഗെലോട്ടും തമ്മില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത്.

മാക്കന് വെല്ലുവിളി

മാക്കന് വെല്ലുവിളി

രാജസ്ഥാനില്‍ സച്ചിനും ഗെലോട്ടും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അജയ് മാക്കന്‍ ഉറപ്പിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററുകളില്‍ പലതിലും സച്ചിന്‍ പൈലറ്റിന്റെ ചിത്രങ്ങള്‍ ഇല്ലാതെയാണ് പതിപ്പിക്കുന്നത്. അശോക് ഗെലോട്ടിന്റെ ചിത്രം വലുതായും പൈലറ്റിനെ തീരെ ചെറുതായി ചിത്രീകരിക്കുന്നതുമായ പോസ്റ്ററുകളും ഇതിന് പിന്നാലെ വരുന്നുണ്ട്. ഗെലോട്ടിന് വീട്ടില്‍ നടന്ന വിരുന്നില്‍ സച്ചിന്‍ പങ്കെടുത്തിരുന്നു. ഇവരെ ഒന്നിപ്പിച്ചാല്‍ മാത്രമേ ദേശീയ തലത്തിലും കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകൂ. അജയ് മാക്കന്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശീലമില്ലാത്ത നേതാവാണ്. അതിലുപരി രാജസ്ഥാന്‍ രാഷ്ട്രീയം തന്നെ അദ്ദേഹത്തിന് വ്യക്തമായി അറിയാത്തതും കോണ്‍ഗ്രസിന്റെ തലവേദനയാണ്.

English summary
rajasthan congress's problems not finished sachin pilot want equal role in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X