കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച; കെ സിയെയും കണ്ടു; സച്ചിന്റെ പൈലറ്റിന്റെ നീക്കങ്ങള്‍; ഒടുവില്‍?

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി നേതൃത്വം താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലലോട്ട് രംഗത്തെത്തിയതോടെയാണ് നിര്‍ണ്ണായകമായ രാഷ്ട്രീയ ചര്‍ച്ചകള്‍ ചുടുപിടിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ശനിയാഴ്ച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. അതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്.

ഓപ്പറേഷന്‍ താമരയുടെ തണ്ടൊടിക്കാന്‍ കോണ്‍ഗ്രസ്; രാജസ്ഥാനില്‍ നീക്കങ്ങള്‍ ശക്തം, ദില്ലിയിലും ചര്‍ച്ചഓപ്പറേഷന്‍ താമരയുടെ തണ്ടൊടിക്കാന്‍ കോണ്‍ഗ്രസ്; രാജസ്ഥാനില്‍ നീക്കങ്ങള്‍ ശക്തം, ദില്ലിയിലും ചര്‍ച്ച

 അഹമ്മദ് പട്ടേല്‍

അഹമ്മദ് പട്ടേല്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവാണ് അഹമ്മദ് പട്ടേല്‍. സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത അതിന്റെ ഏറ്റവും ഉച്ചിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റ് ഇക്കാര്യം കൂടികാഴ്ച്ചയില്‍ അഹമ്മദ് പട്ടേലിനെ ധരിപ്പിക്കുകയും ചെയ്തു.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

അലോക് ഗെഹ്ലോട്ട് തന്നെ അരികുവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ മേല്‍ അനീതി നടപ്പിലാക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ പൈലറ്റ് പട്ടേലിനോട് പറഞ്ഞു. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്.

കെസി വേണുഗോപാലുമായും കൂടികാഴ്ച്ച

കെസി വേണുഗോപാലുമായും കൂടികാഴ്ച്ച

എന്നാല്‍ പൈലറ്റിന് മേല്‍ യാതൊരു തരത്തിലുള്ള നീതി കേടും നടക്കില്ലെന്ന ഉറപ്പാണ് അഹമ്മദ് പട്ടേല്‍ നല്‍കിയിരിക്കുന്നത്. പിന്നീട് ഏതെങ്കിലും തരത്തിലും തുടര്‍നടപടികള്‍ സ്വീകരിച്ചോയെന്ന് വ്യക്തമല്ല. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കൂടികാഴ്ച്ച നടത്തി.

മധ്യപ്രദേശ് ആവര്‍ത്തിക്കുമോ

മധ്യപ്രദേശ് ആവര്‍ത്തിക്കുമോ

രാജസ്ഥാനില്‍ മറ്റൊരു മധ്യപ്രദേശ് ആവര്‍ത്തിക്കുമോയെന്നതാണ് കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്ന പ്രധാന ആശങ്ക. കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തത്.

2013 ലെ പരാജയത്തിന് ശേഷം

2013 ലെ പരാജയത്തിന് ശേഷം

2018 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് മുമ്പ് തന്നെ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. 2013 ലെ പരാജയത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാന്‍ മുഖ്യപങ്കുവഹിച്ച സച്ചിന്‍ പൈലറ്റിനെ തഴഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അധികാരം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവായ അശോകിനെ മുഖ്യനാക്കുകയായിരുന്നു.

അസ്വാരസ്യങ്ങള്‍

അസ്വാരസ്യങ്ങള്‍

ഇതോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടി. പിന്നീട് ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകള്‍ ഗെഹ്‌ലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്നമുണ്ടാക്കിയത്.പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗെലോട്ട് ജെയ്പൂര്‍ സീറ്റ് മകന്‍ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

രാജ്യസഭ തിരഞ്ഞെടുപ്പ് വേളയില്‍ സച്ചിന്‍ പൈലറ്റ് അദ്ദേഹത്തിന് ഒപ്പമുള്ള എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറുമോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ അന്ന് അത് നടന്നില്ല,

ദില്ലി സന്ദര്‍ശനം

ദില്ലി സന്ദര്‍ശനം

അതേസമയം സച്ചിന്‍ പൈലറ്റിന്റെ ദില്ലി സന്ദര്‍ശനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. എട്ടോളം എംഎല്‍എമാരുമായാണ് സച്ചിന്‍ ദില്ലിയില്‍ എത്തിയതെന്നാണ് വിവരം. 25 എംഎല്‍എമാര്‍ സച്ചിന്റെ കൂടെയാണെന്നും അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Rajasthan Congress; Sachin Pilot Meets Ahmed Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X