കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് ചിദംബരവുമായി ഫോണില്‍ ബന്ധപ്പെട്ടു;പിന്നീടുള്ള നീക്കങ്ങള്‍; പ്രതികരിച്ച് ചിദംബരം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റടക്കമുള്ള 18 എംഎല്‍എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ സച്ചിന്‍ പൈലറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവുമായി ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്ന് നിര്‍ണ്ണായക നീക്കമാണ് പുറത്ത് വരുന്നത്. ചിദംബരം തന്നെ ഇക്കാര്യം സ്ഥിരികരിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!

അയോഗ്യത മുന്നറിയിപ്പ്

അയോഗ്യത മുന്നറിയിപ്പ്

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഉടക്കിയതിന് പിന്നാലെ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി നടന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു സ്പീക്കര് സിപി ജോഷി സച്ചിന്‍ പൈലറ്റ് അടക്കമുള്ള 18 എംഎല്‍എമാര്‍ക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള നോട്ടീസ് നല്‍കുന്നത്.

Recommended Video

cmsvideo
Vasundhara Raje is helping Congress says BJP
 ചിദംബരവുമായി ചര്‍ച്ച

ചിദംബരവുമായി ചര്‍ച്ച

നോട്ടീസിന് വെള്ളിയാഴ്ച്ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിന്നും അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഇന്നലെ തന്നെ സച്ചിന്‍ ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നു. ഫോണിലായിരുന്നു സച്ചിന്‍ ചിദംബരത്തെ ബന്ധപ്പെട്ടത്. കഴിഞ്ഞ ദിവസം സച്ചിന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ചിദംബരം വ്യക്തമാക്കി.

മികച്ച അവസരം

മികച്ച അവസരം

കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി തന്നെ സച്ചിന്‍ പൈലറ്റിനെ പല തവണ അനുനയത്തിന് ക്ഷണിച്ചതിനാല്‍ തന്നെ അതുമായി സഹകരിക്കാനാണ് സച്ചിനോട് ആവശ്യപ്പെട്ടതെന്നും ചിദംബരം വ്യക്തമാക്കി. ഇത് വളരെ മികച്ചൊരു അവസരമാണെന്നും ചിദംബരം സച്ചിനോട് പറഞ്ഞതായി അദ്ദേഹം തന്നെ വ്യക്തമാക്കി.

 ചിദംബരം പറഞ്ഞത്

ചിദംബരം പറഞ്ഞത്

എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നാല്‍ വിമത നീക്കവും നടപടിയും അവസാനിച്ചതായി കണക്കാക്കുമെന്നും ചിദംബരം പൈലറ്റിനെ ഓര്‍മിപ്പിച്ചു. ഹൈക്കോടതിയിലെ കേസ് സാങ്കേതിക നടപടിയായി മാത്രം കണക്കാക്കുമെന്നും ചിദംബരം ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഹരജി

ഹരജി

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും അടക്കം നിരവധി ഉന്നത നേതാക്കള്‍ സച്ചിന്‍ പൈലറ്റിനെ അനുനയത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അയോഗ്യത മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഹരജിയില്‍ തിരുത്തുമായി എത്തിയിരിക്കുകയാണ് സച്ചിന്‍.

സച്ചിന്റെ നീക്കങ്ങള്‍

സച്ചിന്റെ നീക്കങ്ങള്‍

പാര്‍ട്ടിക്കെതിരെ എതിര്‍പ്പുകളും അനിഷ്ടങ്ങളും അറിയിക്കുന്നത് ഒരിക്കലും അയോഗ്യതക്കുള്ള കാരണമായി കാണാന്‍ കഴിയില്ലെന്നാണ് ഹരജിയിലെ തിരുത്ത്. അഭിപ്രായ സ്വാതന്ത്ര്യം, എതിര്‍പ്പ് അറിയിക്കാനുള്ള അവകാശം എന്നിവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ട സ്വാതന്ത്ര്യമാണെന്നും ഹര്‍ജിയില്‍ സച്ചിന്‍ പറഞ്ഞു.

 അഭിഷേക് മനു സിങ്വി

അഭിഷേക് മനു സിങ്വി

അതേസമയം ഹരജി നല്‍കുന്നതിന് മുന്‍പ് നിയമോപദേശം സ്വീകരിക്കുന്നതിനായി സച്ചിന്‍ പൈലറ്റ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്വി പറഞ്ഞു. എന്നാല്‍ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിയില്ലെന്നാണ്് ഞാന്‍ അദ്ദേഹത്തോട് തമാശ രൂപത്തില്‍ പറഞ്ഞത്. മറുപക്ഷത്തിന് ഉപദേശം നല്‍കി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞതോടെ ഇരുവരെ നന്നായി ചിരിച്ചുവെന്നും സിങ്വി പറഞ്ഞു.

ഇന്ന് പരിഗണിക്കും

ഇന്ന് പരിഗണിക്കും

സച്ചിന്‍ പൈലറ്റും 18 എംഎല്‍എംാരും ചേര്‍ന്നാണ് ഹരജി നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് ഹരജി പരിഗണിക്കുക. സിംഗിള്‍ ബെഞ്ചിന് പകരമായി രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വാദം നടക്കുന്നതിന് മുമ്പേ കോണ്‍ഗ്രസ് പൈലറ്റ് ക്യാമ്പിനെതിരെ നടപടി ശക്തമാക്കി. പൈലറ്റ് പക്ഷത്തെ ഭന്‍വര്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നീ എംഎല്‍എമാരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.

English summary
Rajasthan Congress Crisis: Sachin Pilot Spoke to P Chidambaram before he approached Rajasthan HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X