കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം

Google Oneindia Malayalam News

ജയ്പൂര്‍: മധ്യപ്രദേശില്‍ ജ്യോതിരാധിത്യ സിന്ധ്യയെങ്കില്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്, ഏത് വിധേനയും കോണ്‍ഗ്രസ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി അധികാരത്തിലേറുക എന്നതായിരുന്നു വിമത നീക്കങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ബിജെപി കണ്ട സ്വപ്നം. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. സച്ചിന്‍ പൈലറ്റിന് മതിയായ പിന്തുണയില്ലാത്തതാണ് ബിജെപി നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.

മധ്യപ്രദേശ് മാതൃകയില്‍

മധ്യപ്രദേശ് മാതൃകയില്‍

30 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു സച്ചിന്‍ പൈലറ്റ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതോടെ മധ്യപ്രദേശ് മാതൃകയില്‍ രാജസ്ഥാനില്‍ ഭരണം മാറ്റം ബിജെപി ഉറപ്പിച്ചു. പൈലറ്റുമായുള്ള ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തിന്‍റെ മുന്‍ സഹപ്രവര്‍ത്തകനായ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി ചുമതലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

104 പേര്‍

104 പേര്‍

അശോക് ഗെഹ്ലോട്ട് വിശ്വാസ വോട്ട് തേടണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യത്തില്‍ നിന്നും അവര്‍ ഇപ്പോള്‍ പിന്നാക്കം പോവുകയും ചെയ്തു. 104 എംഎല്‍എമാരാണ് അശോക് ഗെലോട്ടിന് ഇപ്പോള്‍ ഉള്ളത്. അവിശ്വാസം കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിന് എളുപ്പത്തില്‍ അതിനെ മറികടക്കാന്‍ കഴിയുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുത

പരസ്യമായി ഇടപെടില്ല

പരസ്യമായി ഇടപെടില്ല

എല്ലാം നിയന്ത്രിക്കാം, പക്ഷെ ഒന്നിലും പരസ്യമായി ഇടപെടേണ്ടതില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. സ്വതന്ത്രരടക്കം 20 എംഎല്‍എമാരുടെ പിന്തുണയാണ് സച്ചിന്‍ പൈലറ്റിന് ഉള്ളത്. സര്‍ക്കാറിനൊപ്പമുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചെങ്കിലും വിസ്വാസ വോട്ടെടുപ്പ് ഉണ്ടായാല്‍ ഈ പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍ എന്ത് നിലപാട് എടുക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത്

സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത്

12 സ്വന്തന്ത്രരും 2 സിപിഎം എംഎല്‍എമാരും സര്‍ക്കാറിനെ പിന്തുണയ്ക്കുന്നു. 72 അംഗങ്ങളുള്ള ബിജെപിക്ക് 3 അംഗങ്ങളുള്ള ആര്‍എല്‍പിയുടെ പിന്തുണയുണ്ട്. മധ്യപ്രദേശ് മാതൃകയില്‍ പൈലറ്റ് പക്ഷത്തെ എംഎല്‍എമാര്‍ പദവി രാജിവെച്ച് ബിജെപി പക്ഷത്ത് എത്തിയാലും കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ സാധിക്കില്ല.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
 ബിജെപി ആവശ്യപ്പെടില്ല

ബിജെപി ആവശ്യപ്പെടില്ല

രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ബിജെപി ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ബിജെപി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ കളി പുറത്തിരുന്ന് കാണുകയാണ്. ഇത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തരം പ്രശ്നം മാത്രമാണ്. ഇതെല്ലാം ബിജെപി ഒരു കോണിലിരുന്ന് വീക്ഷിക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സൂചനകള്‍ ലഭിച്ചില്ല

സൂചനകള്‍ ലഭിച്ചില്ല

പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വസുന്ധര രാജെയുമായി ഞാന്‍ സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സച്ചിന്‍ പൈലറ്റ് ബിജെയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസുമായി ചല പ്രശ്നങ്ങളുണ്ട്. ഞങ്ങള്‍ക്ക് വേണ്ട അംഗബലം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തെളിയിക്കട്ടെ

കോണ്‍ഗ്രസ് തെളിയിക്കട്ടെ

ഇനി അഥവാ സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കിലും അത് ഞങ്ങള്‍ നോക്കിക്കോളും. എന്നിരുന്നാലും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടില്ല. ജനാധിപത്യത്തിന് വേണ്ടി കോണ്‍ഗ്രസ് തന്നെ അവരുടെ അംഗബലം നിയസമഭയില്‍ തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സൂചന

കോണ്‍ഗ്രസ് സൂചന

അതേസമയം, യാതൊരുവിധ അനുനയ നീക്കങ്ങള്‍ക്കും തയ്യാറായില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന സൂചനയും സച്ചിന്‍ പൈലറ്റിന്‍റെ ഒപ്പമുള്ളവര്‍ക്ക് കോണ്‍ഗ്രസ് സൂചന നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് നിയമസഭ സ്പീക്കര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി വിപ്പ്

പാര്‍ട്ടി വിപ്പ്

പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന്‍റെ രണ്ടു നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും എന്തുകൊണ്ട് അയോഗ്യരാക്കാതിരിക്കണം എന്നുള്ളതും വിശദീകരിക്കണമെന്നും നോട്ടീസീല്‍ പറയുന്നു. പൈലറ്റ് അടക്കം ആരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലാത്തിനാല്‍ പാര്‍ട്ടി വിപ്പ് ഇവര്‍ക്കും ബാധകമാണ്.

നോട്ടീസ് നല്‍കി

നോട്ടീസ് നല്‍കി

കോണ്‍ഗ്രസ് പാര്‍ട്ടിയും സച്ചിന്‍ പൈലറ്റിനും സംഘത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി തന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്വം ഇവര്‍ക്ക് നഷ്ടമാകുമെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള 18 പാര്‍ട്ടി അംഗങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. എംഎല്‍എ ഗജേന്ദ്ര ഷെഖാവത്ത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വസതിക്ക് പുറത്താണ് കോണ്‍ഗ്രസ് നോട്ടീസ് പതിപ്പിച്ചത്.

തിരികെ വന്നാല്‍

തിരികെ വന്നാല്‍

തിരികെ വരാന്‍ ഇവര്‍ തയ്യാറായില്‍, മന്ത്രിസ്ഥാനം അടക്കം നല്‍കി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൂറുമാറി വോട്ട് ചെയ്യുമെന്ന് ബോധ്യമായാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അയോഗ്യരാക്കുകയും ചെയ്യും. സച്ചിന്‍ പൈലറ്റും കൂട്ടുരും അയോഗ്യരാക്കപ്പെട്ടാല്‍ നൂറിലേറെ പേരുടെ പിന്തുണയുള്ള ഗെലോട്ടിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നും കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നു.

ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തുംഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും

English summary
Rajasthan; Congress says we have enough number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X