• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടോങ്കില്‍ അധികാരം പിടിച്ച് സച്ചിന്‍ പൈലറ്റ്, ബിജെപിയെ അട്ടിമറിച്ചു, ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും!!

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പോടെ സച്ചിന്‍ പൈലറ്റ് സജീവ രാഷ്ട്രീയത്തിലേക്ക്. രാജസ്ഥാനില്‍ അദ്ദേഹം പിടിമുറുക്കിയിരിക്കുകയാണ്. വൈകാതെ തന്നെ രാഹുല്‍ ഗാന്ധിയെ കാണാന്‍ സച്ചിന്‍ ഒരുങ്ങുന്നത്. അശോക് ഗെലോട്ട് പറഞ്ഞ വാദങ്ങളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പോടെ പൊളിഞ്ഞിരിക്കുകയാണ്. സച്ചിനില്ലാതെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് കൃത്യമായി തെളിഞ്ഞിരിക്കുകയാണ്. തോല്‍വിയില്‍ ഗെലോട്ടിനോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടി. കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന് ഇതിലൂടെ സച്ചിന്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തി.

ടോങ്കില്‍ അട്ടിമറി

ടോങ്കില്‍ അട്ടിമറി

ടോങ്കില്‍ മുന്നില്‍ നിന്നിരുന്നത് ബിജെപിയായിരുന്നു. ഇവിടെ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 12 സീറ്റില്‍ ലീഡുണ്ടായിരുന്ന ബിജെപി ഒമ്പത് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് ഏഴ് സീറ്റാണ് നേടിയത്. എന്നാല്‍ പഞ്ചായത്ത് സമിതി ഭരണം കോണ്‍ഗ്രസ് തന്നെ നേടി. മൂന്ന് സീറ്റുകളില്‍ വിജയിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇവരെ സച്ചിന്‍ നിര്‍ത്തിയതാണെന്ന് സൂചനയുണ്ട്. സ്വന്തം കോട്ടയില്‍ മത്സരം കൈവിട്ട് പോയെങ്കിലും കൃത്യമായ തന്ത്രത്തോടെ ഭരണം പിടിച്ചെടുത്ത സച്ചിന്‍ വന്‍ ശക്തിയായി മാറിയിരിക്കുകയാണ്.

എല്ലാവരും തോറ്റു

എല്ലാവരും തോറ്റു

സംസ്ഥാന അധ്യക്ഷന്റെയും ഗെലോട്ടിന്റെയും മറ്റ് ഗെലോട്ട് പക്ഷ മന്ത്രിമാരുടെയും മണ്ഡലങ്ങളിലെല്ലാം വിജയിച്ചത് ബിജെപിയാണ്. ഒറ്റയ്ക്ക് ഭരണം നേടാനും ബിജെപിക്ക് സാധിച്ചിരുന്നു. ഇതോടെ സച്ചിനാണ് രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പും ജയിപ്പിച്ചതെന്ന് കൃത്യമായി വ്യക്തമായിരിക്കുകയാണ്. സച്ചിന് പകരം വന്ന പുതിയ അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര വന്‍ പരാജമായി. സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം അടക്കം പൈലറ്റിന് തരാനും ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരാവും.

രാഹുലിന്റെ നീക്കങ്ങള്‍

രാഹുലിന്റെ നീക്കങ്ങള്‍

രാജസ്ഥാന്‍ കൈവിട്ട് പോകാതിരിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസ്. സച്ചിനെ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദൊത്താസാര നീക്കം തുടങ്ങി. സച്ചിന്റെ വസതിയില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി. രാഷ്ട്രീയ നിയമനങ്ങളില്‍ സച്ചിന് കൂടി പ്രാതിനിധ്യം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് ഇതിന് പിന്നിലുള്ളത്. ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗെലോട്ട് പക്ഷം സച്ചിനെ ഒപ്പം കൂട്ടി പുതിയ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്.

ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും

ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും

ഗെലോട്ടിനുണ്ടായിരുന്ന മൈലേജ് മുഴുവന്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ ഗെലോട്ടിന് നഷ്ടമായിരിക്കുകയാണ്. സംസ്ഥാന സമിതിയോട് രാഹുല്‍ റിപ്പോര്‍ട്ട് തേടി. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രാദേശിക നേതാക്കളുടെ മികവില്ലായ്മയും ഹൈക്കമാന്‍ഡ് ചോദ്യം ചെയ്തിരിക്കുകയാണ്. ഇത് ഗെലോട്ടിനുള്ള പരസ്യമായ മുന്നറിയിപ്പാണ്. ഇത്രയും കാലം തന്റെ നേതൃഗുണമാണ് വിജയത്തിന് കാരണമെന്നാണ് ഗെലോട്ട് അവകാശപ്പെട്ടിരുന്നത്. ഈ ഫലത്തോടെ അത് ഇല്ലാതായി. ഉപമുഖ്യമന്ത്രി സ്ഥാനം എത്രയും പെട്ടെന്ന് സച്ചിന്‍ പൈലറ്റിന് നല്‍കാനാണ് തീരുമാനം.

സച്ചിന്‍ കരുത്തനാവുന്നു

സച്ചിന്‍ കരുത്തനാവുന്നു

ഡിസംബര്‍ അവസാനം രാജസ്ഥാനില്‍ അടിമുടി മാറ്റമുണ്ടാകും. കോര്‍പ്പറേഷനും ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളാണ് സച്ചിന്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായി സച്ചിന്‍ പക്ഷത്തെ ലക്ഷ്യമിട്ട്് ഗെലോട്ട് നടത്തുന്ന പ്രസ്താവനകളെ രാഹുല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അടുത്തിടെ കൂടി സച്ചിനെ ലക്ഷ്യമിട്ട് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. അത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഇത്തരം പ്രസ്താവനകള്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

സച്ചിന്‍ ഹൈക്കമാന്‍ഡിനെ കാണും

സച്ചിന്‍ ഹൈക്കമാന്‍ഡിനെ കാണും

സച്ചിനും അദ്ദേഹത്തിന്റെ ക്യാമ്പും രാഹുലിനെയും സോണിയയെയും കാണാനായി ദില്ലിയിലെത്തും. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനാണ് ആവശ്യപ്പെടുക. അതേസമയം ഒത്തുതീര്‍പ്പിന് അഹമ്മദ് പട്ടേല്‍ ഇല്ലാത്തത് കൊണ്ടാണ് സച്ചിന്‍ നേരിട്ട് രാഹുലിനെയും സോണിയയെയും കാണുന്നത്. അശോക് ഗെലോട്ടിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് സച്ചിന്‍ പറയുന്നു. ഗെലോട്ട് പക്ഷത്തിന് ആധിപത്യമുള്ള മന്ത്രിസഭയില്‍ നിന്ന് പലരും പുറത്തേക് പോകുമെന്നും ഇതോടെ ഉറപ്പായി.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

അശോക് ഗെലോട്ടിനേറ്റ ഏറ്റവും വലിയ തിരിച്ചടി ഇതൊന്നുമല്ല. മകന്‍ വൈഭവ് ഗെലോട്ടിനെ കളത്തിലിറക്കാന്‍ വലിയൊരു വിജയം കോണ്‍ഗ്രസിന് ആവശ്യമുണ്ടായിരുന്നു. അത് നഷ്ടമായിരിക്കുകയാണ്. വൈഭവിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമത്തിലാണ് ഗെലോട്ട്. പക്ഷേ അത് ഇനിയും വൈകും. ഏറ്റവും വലിയ ഭീഷണി ബിജെപി കുതിരക്കച്ചവടം വീണ്ടും ആരംഭിക്കുമെന്നതാണ്. ഗെലോട്ട് സര്‍ക്കാര്‍ പാര്‍ട്ടിിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന്് ഉറപ്പാണ്. അത് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടിരിക്കുന്നത്.

cmsvideo
  Four trial volunteers who got Pfizer's COVID-19 vaccine developed Bell's palsy

  English summary
  rajasthan:congress will rule in sachin pilot's strong hold tonk, he may get deputy cm post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X