സോളോ ക്യാംപെയ്നുമായി സച്ചിന് പൈലറ്റ്; രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന് തലവേദന
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ശേഷിക്കെ രാജസ്ഥാനിലുടനീളം ഒറ്റക്ക് റാലിയുമായി മുന്നോട്ട് പോകുന്ന സച്ചിന് പൈലറ്റിന്റെ നീക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. അടുത്തയാഴ്ച മുതല്‍ കര്‍ഷകരെയും യുവാക്കളെയും പൊതുയോഗങ്ങളില്‍ അഭിസംബോധന ചെയ്യാനാണ് സച്ചിന് പൈലറ്റിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച സംസ്ഥാന ഘടകത്തിലെ തര്‍ക്കം ഊതി കത്തിക്കുന്നതാണ് സച്ചിന്റെ നീക്കം.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താത്തിനാല്‍ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ ആണ് സച്ചിന് പൈലറ്റ് തന്റെ സോളോ കാമ്പെയ്ന് ആരംഭിക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സച്ചിന് പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ വിമതനീക്കവാര്ത്തകള് തള്ളി രംഗത്തെത്തി. ഭാരത് ജോഡോ യാത്ര നല്കിയ ഊര്‍ജം നിലനിര്‍ത്താനാണ് സച്ചിന് പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോട്ടസാര താഴെത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനുള്ള തിരക്കിലുമാണ്. ഈ സാഹചര്യത്തില്രാജസ്ഥാന് രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് സച്ചിന് പൈലറ്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

2003 ലെ പോലെയോ 2013-ലെ പോലെയോ കോണ്‍ഗ്രസിന് അടിപതറാതിരിക്കാന്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന് പൈലറ്റ് ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ബി ജെ പി ആക്രമണാത്മകമായി പ്രചാരണം നടത്തുമ്പോള്‍ വെറുതെ നോക്കിയിരിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നാണ് സച്ചിന് പൈലറ്റുമായി അടുപ്പമുള്ള നേതാവ് പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ മൗനാനുവാദത്തോടെയാണ് സച്ചിന് പൈലറ്റിന്റെ പ്രചാരണം എന്ന് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം എ ഐ സി സിയുടെ അനുമതി വാങ്ങിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാവെന്ന നിലയില്‍ ഇതിന്റെ ആവശ്യം നിര്‍ബന്ധമില്ല എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. 2018 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് അശോക് ഗെലോട്ട് - സച്ചിന് പൈലറ്റ് തര്‍ക്കം ഉടലെടുക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുവരും മത്സരിച്ചതോടെ തര്‍ക്കം ആരംഭിച്ചു. പിന്നീട് മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്കി അശോക് ഗെലോട്ടിന്റെ മുഖ്യമന്ത്രിയും സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രിയും ആക്കുകയായിരുന്നു. 2020-ല്‍ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന 20 എം എല്‍ എമാര്‍ക്കൊപ്പം വിമത പ്രവര്‍ത്തനം നടത്തി സര്‍ക്കാരിനെ മുള്‍മുനയിലാക്കിയിരുന്നു. പിന്നീട് സച്ചിന് പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി.

അതേസമയം രാജസ്ഥാന് പ്രതിസന്ധിയില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി സംഘടനയ്ക്ക് ഗുണം ചെയ്യുന്ന പരിഹാരം തേടുകയാണെന്ന് ജയറാം രമേശ് അടുത്തിടെ പറഞ്ഞിരുന്നു. അശോക് ഗെലോട്ടും സച്ചിന് പൈലറ്റും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് എന്ന് ജയ്റാം രമേശ് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഹൈക്കമാന്റ് ഇടപെട്ട് പൈലറ്റ്- ഗെലോട്ട് തര്‍ക്കം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications