കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിന്റെ പ്രതികരണങ്ങളിൽ അസ്വസ്ഥൻ: ഒരിക്കലും കോൺഗ്രസിനെതിരെ തിരിഞ്ഞില്ലെന്ന് സച്ചിൻ പൈലറ്റ്

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രതികരണവുമായി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. അശോക് ഗെലോട്ട് ദിവസങ്ങൾക്കിടെ തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നിരാശ രേഖപ്പെടുത്തിക്കൊണ്ടാണ് രംഗത്തെത്തിയിട്ടുള്ളത്. സച്ചിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നതോടെ ഗെലോട്ട് ഗവർണറുമായി കൊമ്പുകോർക്കുകയായിരുന്നു. തിങ്കളാഴ് ച മുതൽ നിയമസഭാ സമ്മേളനം നടത്താൻ താൻ ആവശ്യപ്പെട്ടെങ്കിലും ഗവർണർ കൽരാജ് മിശ്രയാണ് ഇത് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നുമാണ് ഗെലോട്ട് കുറ്റപ്പെടുത്തുന്നത്. ഗെലോട്ട് ഗവർണറെ സന്ദർശിച്ചതിന് പിന്നാലെ നൂറോളം വരുന്ന എംഎൽഎമാരും ഗെലോട്ടും ഗവർണറുടെ വസതിയ്ക്ക് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.

 രാജസ്ഥാനിൽ നാടകീയ നീക്കം, നിയമസഭ വിളിക്കാതെ ഗവർണർ, രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഗെഹ്ലോട്ട്! രാജസ്ഥാനിൽ നാടകീയ നീക്കം, നിയമസഭ വിളിക്കാതെ ഗവർണർ, രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഗെഹ്ലോട്ട്!

അസ്വസ്ഥനാണ്, പാർട്ടിക്കെതിരെ സംസാരിച്ചില്ല

അസ്വസ്ഥനാണ്, പാർട്ടിക്കെതിരെ സംസാരിച്ചില്ല


രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അഭിപ്രായ പ്രകടനങ്ങളിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഗെലോട്ടിന്റെ പ്രതികരണങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. ഞാൻ സുപ്രീംകോടതി വിധിയ്ക്ക് ശേഷം ഞാൻ അതേക്കുറിച്ച് സംസാരിക്കും. ഞാൻ പാർട്ടിക്കെതിരെ സംസാരിച്ചിട്ടെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. സച്ചിൻ പൈലറ്റിനെ ഉപയോഗശൂന്യൻ എന്നർത്ഥം വരുന്ന നികാമ്മ എന്ന പദം ഉപയോഗിച്ച് ഗെലോട്ട് വിശേഷപ്പിച്ചിരുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരത്തർക്കത്തിനിടെയാണ് ആ സംഭവം.

 നികാമ്മ പരാമർശം

നികാമ്മ പരാമർശം


രാജസ്ഥാൻ കോൺഗ്രസ് കമ്മറ്റി അധ്യക്ഷന്റെ കാലാവധിയെക്കുറിച്ച് പരാമർശിച്ച അശോക് ഗെലോട്ട് അവകാശപ്പെട്ടത് സച്ചിൻ പൈലറ്റ് പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ പാർട്ടിയുടെ നന്മയെക്കുറിച്ച് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഗെലോട്ട് അവകാശപ്പെടുന്നു. നമുക്കെല്ലാം അറിയാം അദ്ദേഹം ഒരു ചെയ്യാത്ത ഉപയോഗശൂന്യനും നിഷ്ക്രിയനും ആണെന്ന്. ഇരുവർക്കുമിടയിൽ അനുരഞ്ജനം സാധ്യമല്ലെന്ന് ഗെലോട്ടിന്റെ മൂർച്ചയേറിയ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
 പാർട്ടിയെ നശിപ്പിക്കാൻ ശ്രമം

പാർട്ടിയെ നശിപ്പിക്കാൻ ശ്രമം

സ്വന്തം പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഗെലോട്ട് സച്ചിൻ പൈലറ്റിനെതിരെ ഉന്നയിക്കുന്ന ആരോപണം. ബിജെപിയുമായി ചേർന്ന് പിസിസി പ്രസിഡന്റ് സ്വന്തം പാർട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും ഗെലോട്ട് കുറ്റപ്പെടുത്തിയിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമം അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് നാശമാണുണ്ടാക്കുകയെന്നും ഗെലോട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

 പൈലറ്റ് അസ്വസ്തൻ

പൈലറ്റ് അസ്വസ്തൻ

2018 ഡിസംബറിൽ നടന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് പകരം അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തപ്പോൾ മുതൽ തന്നെ സച്ചിൻ പൈലറ്റ് അസ്വസ്ഥനാണ്. സംസ്ഥാനത്തെ കോൺഗ്രസ് തലവനെന്ന നിലയിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് രാജസ്ഥാനിലെ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്.

 വിമതർ ഇടഞ്ഞ് തന്നെ

വിമതർ ഇടഞ്ഞ് തന്നെ

അശോക് ഗെലോട്ടുമായി ഇടഞ്ഞതോടെ കഴിഞ്ഞ ആഴ്ചയാണ് സച്ചിൻ പൈലറ്റും പൈലറ്റിനെ തുണയ്ക്കുന്ന 18 എംഎൽഎമാരും പാർട്ടി വിപ്പ് ലംഘിച്ച് നിയമകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ഇതോടെയാണ് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നു പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയത്. എന്നാൽ വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നിയമസഭാ സ്പീക്കറുടെ നടപടിക്ക് തിരിച്ചടി നൽകിക്കൊണ്ട് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവും പുറത്തുവന്നിരുന്നു. വിമത എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്പീക്കറുടെ ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയ്ക്ക് തീരുമാനമെടുക്കാമെന്ന് നിർദേശിക്കുകയായിരുന്നു.

English summary
Rajasthan Crisis: Sachin pilot says Upset With Ashok Gehlot's comments, Never Spoke against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X