രാജസ്ഥാനില്‍ ഒന്നും അവസാനിച്ചിട്ടില്ല; ചിരി ഗെലോട്ടിന്, സച്ചിന്‍ സംതൃപ്തനല്ല, സാധ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ എല്ലാം അവസാനിപ്പിച്ചുവെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വാക്കുകള്‍ തല്‍ക്കാലത്തേക്ക് നേതാക്കള്‍ ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്. സാധാരണ ഒരു ചെറുപുഞ്ചിരിയുമായി വരാറുള്ള സച്ചിന്‍ പൈലറ്റ് പുതിയ ഫോര്‍മുലയില്‍ ഒട്ടും സംതൃപ്തനല്ലെന്ന് വ്യക്തമാണ്. അശോക് ഗെലോട്ടും, കെസി വേണുഗോപാലും വലിയ ചിരിയോടെ നില്‍ക്കുമ്പോള്‍ വിചാരിച്ച ഉറപ്പുകളൊന്നും കിട്ടാത്തയാളെ പോലെയായിരുന്നു സച്ചിന്‍ നില്‍പ്പ്.
പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍, ഇവര്‍ ഒന്നാണെന്ന് വേണുഗോപാല്‍ അവതരിപ്പിച്ചു. ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിനെ ഒന്നാം നേരിടുമെന്നും അറിയിച്ചു. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ എടുക്കുമെന്ന വേണുഗോപാലിന്റെ പ്രഖ്യാപനത്തില്‍ തന്നെയുണ്ട് കാര്യങ്ങളൊന്നും ശരിയായിട്ടില്ലെന്ന്. അതാണ് സച്ചിനെ അസ്വസ്ഥനാക്കുന്നത്.

പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നഷ്ടം സച്ചിനാണ്. ഇത്തവണ തോറ്റാല്‍ പ്രശ്‌നങ്ങള്‍ ഏറെ വരും. താന്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്ന പുകമറ ഗെലോട്ട് ഉണ്ടാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ സര്‍വേ കണ്ടെത്തലുകളില്‍ എല്ലാം ഭരണവിരുദ്ധ വികാരം രൂക്ഷമാണ്.
വിലക്കയറ്റം അങ്ങേയറ്റം തീവ്രമായി നില്‍ക്കുകയാണ്. ബിജെപിയുടെ പ്രധാന നേതാവായ വസുന്ധര രാജ സിന്ധ്യ രംഗത്തിറങ്ങിയാല്‍ അതോടെ ഗെലോട്ട് വീഴും. നിലവില്‍ നേതാവില്ലാതെ ബിജെപി പതറി നില്‍ക്കുകയാണ്. അതാണ് ഗെലോട്ടിന് താല്‍ക്കാലികമായി ഗുണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് തോറ്റാല്‍ എല്ലാത്തിന്റെയും പഴി സച്ചിനില്‍ ചാരാന്‍ ഗെലോട്ടിന് സാധിക്കും. അത് തീര്‍ച്ചയായും സച്ചിനെ അതൃപ്തനാക്കുന്ന കാര്യമാണ്.
കഴിഞ്ഞ തവണ എല്ലാം മറന്ന് പരിശ്രമിച്ചാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത്. പക്ഷേ അതിന്റെ ഗുണമൊന്നും സച്ചിന് ലഭിച്ചില്ല. ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി. പിന്നീടുള്ള വിമത നീക്കത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സച്ചിന് നഷ്ടമായി. അന്ന് മുതല്‍ അദ്ദേഹം പുറത്താണ്.
പൈലറ്റും, ഗെലോട്ടും മുഖത്തോട് മുഖം നോക്കാന്‍ പോലും കൂടിക്കാഴ്ച്ചയില്‍ തയ്യാറായിരുന്നില്ല. മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴും അങ്ങനെയായിരുന്നു. ഗെലോട്ടാണ് ആദ്യം യോഗത്തിനെത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും, രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം രണ്ട് മണിക്കൂറോളം സംസാരിച്ചുവെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിന്റെ പരാമര്‍ശങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറുന്നതാണെന്ന് ഗെലോട്ട് രാഹുലിനെയും ഖാര്‍ഗെയെയും ബോധിപ്പിച്ചു. യോഗത്തിലേക്ക് അതിന് ശേഷമാണ് സച്ചിന്‍ വന്നത്. താന്‍ പാര്‍ട്ടിക്കൊപ്പം എന്നും നിന്നിട്ടുണ്ട്. ഗെലോട്ട് തന്നെ പലപ്പോഴും അപമാനിച്ചിട്ടും, താന്‍ ഒരു വാക്ക് പോലും അദ്ദേഹത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് സച്ചിന്‍ ഇരുവരെയും അറിയിച്ചു.
വസുന്ധര രാജയുടെ കാലത്തെ പരീക്ഷാ തട്ടിപ്പില്‍ എന്തുകൊണ്ട് ഗെലോട്ട് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും സച്ചിന്‍ ചോദിച്ചു. അഴിമതി പ്രധാന വിഷയമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇത് തിരിച്ചടിയാവുമെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ സച്ചിനും ഗെലോട്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചത്.
മറ്റ് ഉറപ്പുകളൊന്നും സച്ചിന് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പദമാണ് സച്ചിന് ആവശ്യം. രണ്ടാമതും കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന് വിട്ടുവീഴ്ച്ചയില്ലാതെ പറയുകയാണ് സച്ചിന്‍. ഇത് അംഗീകരിക്കുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications