പെട്രോള്‍ ഡീസല്‍ വിലകുറച്ച് രാജസ്ഥാനും
ദില്ലി; ഇന്ധന വില കുറച്ച് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും. പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. കേന്ദ്രം ഇന്ധന വില കുറച്ചതോടെ വിവിധ സംസ്ഥാനങറ്ങൾ മൂല്യ വർധിത നികുതി കുറച്ചിരുന്നു. എന്നാൽ രാജസ്ഥാനും കേരളവും ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നില്ല.

ഇന്ന് മുഖ്യമന്ത്രി അശോക് ഖലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗത്തിലാണ് നികുതി കുറക്കാൻ തിരുാൃമാനമായത്. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റിൽ പറഞ്ഞു.
നേരത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. ഇന്ധന വില കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചിരുന്നു.പഞ്ചാബ് പെട്രോൾ വില ലിറ്ററിന് 10 രൂപയും ഡീസൽ വില ലിറ്ററിന് 5 രൂപയുമാണ് കുറച്ചത്.
Recommended Video
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതമാണ് കുറച്ചത്. ഇതിന് പിന്നാലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനനങ്ങൾ മൂല്യ വർദ്ധിത നികുതി കുറച്ചിരുന്നു. യു പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചത്.












Click it and Unblock the Notifications