ഹോളി ആഘോഷത്തിനിടെ 16കാരനെ തല്ലിക്കൊന്നു: ആക്രമിച്ച് കൊലപ്പെടുത്തിയത് മദ്യലഹരിയിൽ!
ജയ്പൂർ: ഹോളി ആഘോഷങ്ങള്‍ക്കിടെ കൗമാരപ്രായക്കാരനെ തല്ലിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. നീരജ് ജാദവ് എന്ന 16കാരനാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മറ്റ് സമുദായത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ രണ്ട് സമുദായാംഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് സംഭവമെന്ന് പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സംഭവം നടക്കുമ്പോള്‍ പലരും ലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജാദവ് മരണമടയുകയായിരുന്നു. അറ്റം കൂര്‍ത്ത വാളുകൊണ്ട് ആക്രമിച്ച പരിക്കുകളും ജാദവിന്റെ ശരീരത്തിലുണ്ട്. സംഭവത്തോടെ ആശുപത്രി തല്ലിത്തകർത്ത ജാദവിന്റെ ബന്ധുക്കൾ പോലീസ് വാഹനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർക്ക് പങ്കുള്ളതായി സഹോദരൻ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിൽ ഇതുവരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അക്രമികളും ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ട നീരജും സമപ്രായക്കാരാണെന്നും ഇഷ്ടത്തിന് വിരുദ്ധമായി നിറങ്ങള്‍ വാരിയെറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും ഇതോടെ വടികൾ ഉപയോഗിച്ച് നീരജ് മർദിക്കപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications