Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ പൈലറ്റ് നദ്ദയുമായി കൂടികാഴ്ച്ചക്ക്; വന്‍ രാഷ്ട്രീയ അട്ടിമറി; കണ്ണ് നട്ട് ബിജെപി;പതനം?

ദില്ലി: മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടികാഴ്ച്ച നടത്തിമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഗെഹ്ലോട്ട് സര്‍ക്കാറിന്റെ പതനം ഏറെകുറെ ഉറപ്പിക്കാം. രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് തിങ്കളാഴ്ച്ച ജെപി നദ്ദയെ കണ്ടേക്കും.

രാജി

രാജി

സര്‍ക്കാരില്‍ നിന്നും രാജിവെച്ച പുറത്ത് പോകാന്‍ തന്നെയാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം. ഒരു വിഭാഗം എംഎല്‍എമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഞായറാഴ്ച്ച ദില്ലിയിലെത്തി അദ്ദേഹം ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയെങ്കില്‍ അതില്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്.

നദ്ദയുമായി കൂടികാഴ്ച്ച

നദ്ദയുമായി കൂടികാഴ്ച്ച

സച്ചിന്‍ പൈലറ്റ് ഇന്ന് നദ്ദയുമായി കൂടികാഴ്ച്ച നടത്തുമെന്നാണ് സൂചന. മൂപ്പത് എംഎല്‍എമാര്‍ സച്ചിനൊപ്പമാണ്. കൂടികാഴ്ച്ചക്ക് ശേഷം സച്ചിന്റെ ബിജെപി പ്രവേശനം നടക്കുമെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ ബിജെപി പാളത്തിലേത്ത് പോയാല്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ സംശയമില്ല.

അനുനയശ്രമം പരാജയം

അനുനയശ്രമം പരാജയം

അശോക് ഗെഹ്ലോട്ട് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. ഒപ്പം പൈലറ്റിനെ ഇന്ന കാണാനില്ലെന്ന് രാഹുല്‍ ഗാന്ധിയും അറിയിച്ചു. അതേസമയം സച്ചിന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. പട്ടേലിന്റെ അനുനയശ്രമം പരാജയപ്പെടുകയായിരുന്നു.

Recommended Video

cmsvideo
    Sachin Pilot Says He Won't Join BJP | Oneindia Malayalam
     ബിജെപിയിലേക്ക്

    ബിജെപിയിലേക്ക്

    അതേസമയം സച്ചിന്‍ പൈലറ്റിന്റെ ബിജെപി പ്രവേശനത്തെ ഊട്ടി ഉറപ്പിക്കുന്ന ഒരു കാര്യം ദില്ലിയിലെത്തി ബിജെപി നേതാവ് ജ്യോതി രാദിത്യസിന്ധ്യയുമായി നടത്തിയ കൂടികാഴ്ച്ചയായിരുന്നു. ഇത് കോണ്‍ഗ്രസിനേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

     ട്വീറ്റ്

    ട്വീറ്റ്

    കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സിന്ധ്യയുടെ ട്വീറ്റും പുറത്തുവന്നു. അശോക് ഗെലോട്ട് കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിനെ താഴ്ത്തി കെട്ടാന്‍ നോക്കുന്നത് വളരെ ദു:ഖകരമാണ്. കഴിവും നേതൃപാടവും കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യമില്ലെന്നാണ് തെളിയിക്കുന്നതെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു.

    കണ്ണ്‌നട്ട് ബിജെപി

    കണ്ണ്‌നട്ട് ബിജെപി

    അതേസമയം രാജസ്ഥാനിലെ ഓരോ രാഷ്ട്രീയ നീക്കങ്ങളിലും കണ്ണ്‌നട്ടിരിക്കുകയാണ് ബിജെപി. തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന എന്തിനേയും ബിജെപി സ്വീകരിക്കും. അന്ന് നടക്കുന്ന യോഗത്തിന് മുമ്പ് തന്നെ 27 എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് അയക്കും. ഇത് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ അതോടെ വീഴും. കോണ്‍ഗ്രസിന്റെ യോഗവും ഇതോടെ അപ്രസക്തമാവും.

     പ്രതിസന്ധി

    പ്രതിസന്ധി

    2018 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് മുമ്പ് തന്നെ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. 2013 ലെ പരാജയത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാന്‍ മുഖ്യപങ്കുവഹിച്ച സച്ചിന്‍ പൈലറ്റിനെ തഴഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അധികാരം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവായ അശോകിനെ മുഖ്യനാക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+