• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിൻ ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ ജ്യോത്സ്യന്റെ ഉപദേശം? സ്മൃതിയുടേയും പ്രതിഭയുടേയും വഴിയെ?

  • By Desk

ദില്ലി; 'രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിൻ പൈലറ്റ്. അദ്ദേഹം ഒരിക്കലും കോൺഗ്രസ് വിടില്ല', രാജസ്ഥാൻ പ്രതിസന്ധിയ്ക്കിടെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ സച്ചിൻ പൈലറ്റിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. ഡികെ മാത്രമല്ല പല മുതിർന്ന നേതാക്കളും ഇത് ആവർത്തിച്ചു. സച്ചിൻ പൈലറ്റിനെ കോൺഗ്രസിനെ ചതിക്കാൻ സാധിക്കില്ല, ജ്യോതിരാദിത്യ സിന്ധ്യയെ പോലെ അല്ല സച്ചിൻ എന്നായിരുന്നു നേതാക്കളിൽ ചിലർ പ്രതികരിച്ചത്.‌സച്ചിന്റെ നീക്കം പല നേതാക്കൾക്കും അപ്രതീക്ഷിതമായത് കൊണ്ട് തന്നെയായിരുന്നു ഇത് .

അതേസമയം തന്റെ ഓരോ നീക്കങ്ങളും വളരെ ആസൂത്രിതമായിട്ടായിരുന്നു സച്ചിൻ നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ നിർദ്ദേശങ്ങളല്ല മറിച്ച ജ്യോത്സന്റെ നിർദ്ദേശങ്ങളാണ് സച്ചിനെ നയിച്ചതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 ജ്യോത്സ്യന്റെ ഉപദേശം

ജ്യോത്സ്യന്റെ ഉപദേശം

പ്രതിസന്ധിയ്ക്കിടയിൽ രാഷ്ട്രീയ നേതാക്കൾ ജ്യോത്സ്യൻമാരുടെ ഉപദേശം തേടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ സംഭവം ഒന്നുമല്ല. ജ്യോതിഷത്തിൽ ഉറച്ച വിശ്വാസമുള്ള രാഷ്ട്രീയക്കാരിൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമെല്ലാം ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, പിവി നരസിംഹറാവു എന്നിവരും ജ്യോത്സ്യൻമാരുടെ ഉപദേശങ്ങൾ തേടിയവരായിരുന്നു.

 രാജസ്ഥാനിലും

രാജസ്ഥാനിലും

എന്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനും ജ്യോതിഷത്തിൽ ഉറച്ച വിശ്വാസിച്ചയാളാണെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയത്തിലെ നിലവിലെ നീക്കങ്ങൾക്ക് പിന്നിലും ജ്യോത്സ്യന്റെ ഉപദേശങ്ങളാണെന്ന് സൺഡെ ഗാർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ‌‌

 ആഭ്യന്തര മന്ത്രിസ്ഥാനം

ആഭ്യന്തര മന്ത്രിസ്ഥാനം

സച്ചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റ് നേമി ചന്ദ് ജെയിനിൽ നിന്നും അലിയാൻ ചന്ദ്ര സ്വാമിയിൽ നിന്നും ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. ഇവരുടെ വാക്കുകൾ ചെവികൊള്ളാതിരുന്നതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ. ആഭ്യന്തര മന്ത്രി സ്ഥാനം വരെ നഷ്ടമാകാൻ ഇത് കാരണമായിട്ടുണ്ടെന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകൾ.

 സച്ചിൻ പൈലറ്റും

സച്ചിൻ പൈലറ്റും

വിമത നീക്കം നടത്തുന്നതിനായി സച്ചിൻ പൈലറ്റും ഇത്തരത്തിൽ ഉപദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജ്യോതിഷികളുടേയും ചന്ദ്ര സ്വാമിയെപ്പോലുള്ള ആൾദൈവങ്ങളുടേയും കേന്ദ്രമാണ് രാജസ്ഥാൻ. ഇവരിൽ നിന്ന് അനുഗ്രഹം തേടുന്നതിനായി രാഷ്ട്രീയത്തിലെ വമ്പൻമാരുടെ നീണ്ട നിര തന്നെ ഉണ്ടാകാറുണ്ട്.

 പ്രതിഭയും സ്മൃതിയും

പ്രതിഭയും സ്മൃതിയും

പ്രതിഭ പാട്ടീലും ഇറാനിയും രാഷ്ട്രീയത്തിൽ ഇത്രയും ഉയരങ്ങൾ നേടുമെന്ന് കണക്കാക്കപ്പെട്ടിരുന്നവരല്ല. മഹാരാഷ്ട്ര കോൺഗ്രസ് നേതാവായിരുന്ന പാട്ടീൽ രാഷ്ട്രീയത്തിൽ അജ്ഞാതമായിരുന്ന ഒരു പേരായിരുന്നു. 2004 ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ, രാജസ്ഥാൻ ഗവർണർ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നതിൽ പാട്ടീൽ 'കറുത്ത കുതിരയായി'.

 മഹാരാഷ്ട്രയിൽ നിന്ന്

മഹാരാഷ്ട്രയിൽ നിന്ന്

എന്നിരുന്നാലും, ജ്യോതിഷപരമായ പ്രവചനം അവർ ഭരണഘടനാ സ്ഥാനത്ത് ഒന്നാമതായിരിക്കുമെന്നായിരുന്നു. 2007 ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വന്നപ്പോൾ എൻ‌ഡി‌എ സ്ഥാനാർത്ഥിയായിരുന്നു ഭൈറോൺ സിംഗ് ശേഖവത്ത്. അദ്ദേഹത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് മഹാരാഷ്ട്രയിൽ നിന്ന് രജപുത്ര, ശിവസേന വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കഴിവുള്ള മുഖങ്ങൾ തേടി.

 രാഷ്ട്രപതിയായി

രാഷ്ട്രപതിയായി

പ്രതിഭ പാട്ടീലിനെ യുപി‌എ സ്ഥാനാർത്ഥിയാക്കി.

പ്രവചിച്ചതനുസരിച്ച്, അവർ രാഷ്ട്രപതിയായി. ഇക്കാര്യം പ്രവചിച്ച ഭിൽവാര ജ്യോതിഷിയ്ക്ക് പിന്നീട് രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ വൻ ഡിമാന്റായിരുന്നത്രേ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കഥയും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല.

 കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

സീരിയൽ താരത്തിൽ നിന്നാണ് കേന്ദ്രമന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ വളർച്ച. മാനവ വിഭവശേഷി പോലുള്ള സുപ്രധാന വകുപ്പാണ് അവർക്ക് ലഭിച്ചത്. രാഷ്ട്രീയത്തിൽ അവർ കൂടുതൽ വളർന്നുകൊണ്ടേയിരുന്നു. കോൺഗ്രസിന്റെ കുത്തക സീറ്റായ അമേഠയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ രാഷ്ട്രീയത്തിൽ അവർ തന്റെ സ്ഥാനം ഒരിക്കൽ കൂടി അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.

 വൻ ഡിമാന്റുള്ള ജ്യോതിഷി

വൻ ഡിമാന്റുള്ള ജ്യോതിഷി

ഭിൽവാരയിൽ നിന്നുള്ള അതേസമയം ജ്യോതിഷി തന്നെയാണ് സ്മൃതിയുടേയും വളർച്ച പ്രവചിച്ചതത്രേ. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനം സ്മൃതിക്ക് ലഭിക്കുമെന്നായിരുന്നുവത്രേ ജ്യോതിഷിയുടെ പ്രവചനം. സച്ചിൻ പൈലറ്റിനെ കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനം ഫലിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

 മുഖ്യമന്ത്രി കസേര

മുഖ്യമന്ത്രി കസേര

പക്ഷേ ജൂലൈയിൽ രാജസ്ഥാൻ രാഷ്ട്രീയ കോളിളക്കം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രിയുടെ കസേര സംബന്ധിച്ചാണ് പ്രവചനം. അവിടെയാണ് സസ്പെൻസ്. ബിജെപിയിലേക്ക് സച്ചിൻ പൈലറ്റ് പോകാത്തതിന് പിന്നിൽ ജ്യോതിഷിയുടെ ഉപദേശം ആകുമോ?

English summary
Rajasthan; Does Sachin pilot got advise from astrologer for his new move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X